• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ കോണ്‍ഗ്രസ് കളി തുടങ്ങി; ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായി ജിഗ്‌നേഷ് മേവാനി

Google Oneindia Malayalam News

ന്യൂഡല്‍ഹി: ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി ഉള്‍പ്പെടെ ഏഴ് പേരെ ഗുജറാത്ത് കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ച് നേതൃത്വം. ഡിസംബറില്‍ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കം. ഇവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരാക്കാനുള്ള നിര്‍ദേശത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യാഴാഴ്ച അംഗീകാരം നല്‍കി.

2017 ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ വഡ്ഗാം മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച മേവാനി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പാര്‍ട്ടിയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നെങ്കിലും ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നില്ല. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി അദ്ദേഹം വേദി പങ്കിടുകയും സംസ്ഥാന പാര്‍ട്ടി നേതാക്കളുമായി വാര്‍ത്താ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും ഒക്കെ ചെയ്തിരുന്നു.

'പിണറായി വിജയന്റെ ഏകാധിപത്യത്തിനെതിരെ സിപിഎമ്മിനുള്ളില്‍ ആദ്യവെടി പൊട്ടി': സന്ദീപ് വാര്യര്‍'പിണറായി വിജയന്റെ ഏകാധിപത്യത്തിനെതിരെ സിപിഎമ്മിനുള്ളില്‍ ആദ്യവെടി പൊട്ടി': സന്ദീപ് വാര്യര്‍

1


യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് നേരത്തെ തന്നെ ജിഗ്‌നേഷ് മേവാനി നിര്‍ദേശം വെച്ചിരുന്നു. . യുവാക്കളെ അകറ്റി നിര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ എതിരാളികളുടെ വാദം പൊളിക്കാനും ഗുജറാത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും നാല് വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. എല്ലാവരും യുവാക്കളാകണം. നാല് പേര്‍ക്ക് വിവിധ മേഖലകളുടെ ചുമതല നല്‍കണം. ജാതിയോ മതമോ നോക്കിയാകരുത് ഈ നിയമനം. നാലു പേര്‍ക്കും പ്രത്യേകം ദൗത്യം ഏല്‍പ്പിക്കുകയും അത് കൃത്യമായി നടപ്പിലാക്കുകയും ചെയ്യണം എന്ന ്അദ്ദേഹം പറഞ്ഞിരുന്നു. എങ്കില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന് വലിയ കുതിപ്പ് നടത്താന്‍ സാധിക്കുമെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞിരുന്നു.

2


ജിഗ്നേഷ് മേവാനിയിലൂടെ ഗുജറാത്തില്‍ മികച്ച മുന്നേറ്റം നടത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ നട്ടെല്ലായിരുന്ന ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടുപോയ സാഹചര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചിരിക്കുന്നത്.
ഹാര്‍ദിക് പട്ടേലിന്റെ പുറത്തുപോക്ക് പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യം കൂടി നില്‍ക്കുമ്പോഴാണ് ഇത്തരം ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്. ജിഗ്നേഷ് മേവാനിയെ കൂടാതെ എംഎല്‍എമാരായ ലളിത് കഗതാര, രുത്വിക് മക്വാന, അംബരീഷ് ജെ ഡെര്‍, ഹിമ്മത്സിംഗ് പട്ടേല്‍, കാദിര്‍ പിര്‍സാദ, ഇന്ദ്രവിജയ്സിംഗ് ഗോഹില്‍ എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു.

3

ഗുജറാത്തില്‍ സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതകള്‍ രൂക്ഷമായതോടെയാണ് പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പാര്‍ട്ടിയെ പ്രതിരോധത്തലാക്കിയുള്ള പട്ടേലിന്റെ തീരുമാനം. രാജിക്കത്ത് സോണിയ ഗാന്ധിയ്ക്ക് കൈമാറുകയും ചെയ്തു.സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായുള്ള രൂക്ഷ വിമര്‍ശനവും രാജിക്കത്തിലുണ്ട്. ഗുജറാത്തിലെ വലിയ നേതാക്കള്‍ക്കൊന്നും സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ താത്പര്യമില്ല. അവര്‍ അതില്‍ നിന്നെല്ലാം അകലെയാണെന്നും ഹാര്‍ദിക് പറഞ്ഞിരുന്നു.

Recommended Video

cmsvideo
  ഇങ്ങനെ ഒരു ജി എസ്‌ ടി കൊണ്ട് പ്രധാനമന്ത്രി ആരെയാണ് പരിഗണിക്കുന്നത് |*India
  4


  കനയ്യകുമാറിനെയും ജിഗ്നേഷ് മേവാനിയേയും ഉപയോഗിച്ച് യുവാക്കള്‍ക്കിടയിലേക്ക് കൂടുതല്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇരുവര്‍ക്കും യുവജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാകുമെന്ന പ്രതീക്ഷയും പാര്‍ട്ടിക്കുണ്ട്. ഗുജറാത്തില്‍ ജിഗ്നേഷിന് കാര്യമായ മാറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്.പാര്‍ട്ടിയില്‍ ജിഗ്നേഷിനും കനയ്യ കുമാറിനും ലഭിക്കുന്ന പ്രാധാന്യത്തില്‍ ഹാര്‍ദിക് പട്ടേലിന് അതൃപ്തി ഉണ്ടായിരുന്നു. ഇടത് വിട്ട് വന്ന കനയ്യയെ കോണ്‍ഗ്രസ് വലിയ പരിഗണന നല്‍കിയാണ് സ്വീകരിച്ചത്.

  വധു ഡോക്ടറാണ്..ഭഗവന്ത് മന്നിനരികെ നാണത്തോടെ, ചുവപ്പില്‍ അതീവ സുന്ദരിയായി ഗുര്‍പ്രീത് കൗര്‍; മുഖ്യമന്ത്രിയുടെ കല്യാണം ആഘോഷമാക്കി പഞ്ചാബ്

  English summary
  congress appointed Jignesh Mevani and six other MLAs as working presidents of Gujarat Congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X