കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ 22 സീറ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്.... ജെഡിഎസ്സിന് ആറ് സീറ്റ്!!

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വരുന്ന സാഹചര്യത്തില്‍ പ്രതിസന്ധി വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കുമാരസ്വാമി പറഞ്ഞതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ രൂപപ്പെട്ടത്. കര്‍ണാടകത്തില്‍ 22 സീറ്റ് വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഇത്രയും കൂടുതല്‍ സീറ്റുകള്‍ എന്തിനാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതെന്ന കാര്യത്തില്‍ സംശയം ബാക്കിയാണ്.

എന്നാല്‍ ജെഡിഎസ്സും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. തങ്ങള്‍ക്കും കൂടുതല്‍ സീറ്റുകള്‍ വേണമെന്നാണ് ആവശ്യം. ഇതല്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കാമെന്ന ഓപ്ഷനാണ് ജെഡിഎസ്സ് മുന്നോട്ട് വെച്ചത്. അതേസമയം ദേവഗൗഡ സഖ്യത്തില്‍ നിന്ന് വിട്ടുപോരാനുള്ള ഒരുക്കത്തിലാണ്. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം വിട്ടുവീഴ്ച്ചയ്ക്ക് ഒരുക്കമാണെങ്കിലും സംസ്ഥാനത്തെ രണ്ട് നേതാക്കള്‍ ജെഡിഎസ്സിന് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതിനെ എതിര്‍ക്കുന്നുവെന്നാണ് ആരോപണം.

തുടങ്ങിയത് ജെഡിഎസ്സ്

തുടങ്ങിയത് ജെഡിഎസ്സ്

ഇപ്പോഴത്തെ പ്രതിസന്ധി ജെഡിഎസ്സാണ് ആരംഭിച്ചത്. സഖ്യത്തില്‍ 12 സീറ്റാണ് ആവശ്യപ്പെട്ടത്. ദേവഗൗഡയായിരുന്നു ഇത് ഉന്നയിച്ചത്. കര്‍ണാടകത്തില്‍ ആകെ 28 സീറ്റാണുള്ളത്. കോണ്‍ഗ്രസ് ഇതിന് പിന്നാലെ 22 സീറ്റ് ആവശ്യപ്പെടുകയും ചെയ്തു. ജെഡിഎസ്സിന് വെറും ആറ് സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് പറയുന്നത്. ആവശ്യപ്പെട്ടതില്‍ പകുതി സീറ്റ് മാത്രം നല്‍കുന്ന കോണ്‍ഗ്രസുമായി ഒത്തുപോകേണ്ടെന്നാണ് ദേവഗൗഡയുടെ തീരുമാനം

2:1 ഫോര്‍മുല

2:1 ഫോര്‍മുല

ജെഡിഎസ്സിന്റെ 2:1 എന്ന ഫോര്‍മുല ശരിയാവില്ലെന്നാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടത്. പഴയ മൈസൂരുവിലെ എല്ലാ സീറ്റിലും ജെഡിഎസ്സിന് മത്സരിക്കണമെന്നാണ് ഈ ഫോര്‍മുലയില്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ പാര്‍ട്ടി വിജയിച്ച സീറ്റുകള്‍ എന്തുവന്നാലും വിട്ടുകൊടുക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. കോണ്‍ഗ്രസിന് 24 സീറ്റ് വേണമെന്ന് വരെ ആവശ്യപ്പെട്ടവരുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മൂന്ന് സീറ്റ് വരെയാണ് ജെഡിഎസ്സ് പരമാവധി നേടിയത്. ഇതും കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

പാരവെച്ച രണ്ട് നേതാക്കള്‍

പാരവെച്ച രണ്ട് നേതാക്കള്‍

ജെഡിഎസ്സിന്റെ അഭിപ്രായങ്ങളെ മുഴുവന്‍ തള്ളിയത് സിദ്ധരാമയ്യയും ഡികെ ശിവകുമാറുമാണ്. ഇവര്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതിനോട് യോജിപ്പുള്ളവരല്ല. കോണ്‍ഗ്രസിന്റെ ശക്തി കുറയ്ക്കുകയാണ് ഇതിലൂടെ സംഭവിക്കുകയെന്ന് ഇവര്‍ രണ്ടുപേരും മുന്നറിയിപ്പ് നല്‍കും. മുഖ്യമന്ത്രി എന്ന നിലയില്‍ കുമാരസ്വാമിയുടെ പ്രതിച്ഛായ ഇടിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് സീറ്റ് കുറയുന്നത് ബിജെപിക്ക് മാത്രമാണ് നേട്ടമാകുക. അഞ്ച് സീറ്റില്‍ കൂടുതല്‍ ജെഡിഎസ്സിന് വിജയസാധ്യത ഇല്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ദേവഗൗഡ പുറത്തേക്ക്

ദേവഗൗഡ പുറത്തേക്ക്

തന്റെ നിര്‍ദേശങ്ങളും ഫോര്‍മുലയും കോണ്‍ഗ്രസ് തള്ളുന്നതില്‍ ദേവഗൗഡ കലിപ്പിലാണ്. സുപ്രധാന വകുപ്പുകള്‍ കോണ്‍ഗസ് വിട്ടു നല്‍കാത്തതും കോര്‍പ്പറേഷനിലും ബോര്‍ഡുകളിലും നിയമനം നടത്തുന്നതിലും ജെഡിഎസ്സിനെ തഴയുന്നതില്‍ ദേവഗൗഡ രാഹുലിനെ എതിര്‍പ്പ് അറിയിച്ച് കഴിഞ്ഞു. 2014ല്‍ കോണ്‍ഗ്രസിന് 9 സീറ്റ് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് മത്സരിച്ച സീറ്റുകള്‍ കുറയ്ക്കുകയെന്ന് സിദ്ധരാമയ്യ ചോദിക്കുന്നു. എന്നാല്‍ സഖ്യത്തില്‍ നിന്ന് പുറത്തേക്കാണ് ദേവഗൗഡ പോകുന്നതെന്ന് അദ്ദേഹം തന്നെ സൂചിപ്പിക്കുന്നു.

വോട്ട് ശതമാനം

വോട്ട് ശതമാനം

കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രധാന വിഷയം വോട്ട് ശതമാനമാണ്. 2014ല്‍ കോണ്‍ഗ്രസ് വോട്ട് ശതമാനം ഉയരുകയാണ് ചെയ്തത്. ബിജെപിക്ക് 43 ശതമാനം വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 40.8 ശതമാനവും ലഭിച്ചു. മൂന്ന് ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് ഉയര്‍ന്നത്. ജെഡിഎസ്സിന് ഇത് 11 ശതമാനമായിരുന്നു. 2009നെ അപേക്ഷിച്ച് രണ്ടര ശതമാനത്തിന്റെ കുറവും വന്നു. പലയിടത്തും കോണ്‍ഗ്രസിന്റെ വോട്ടുവര്‍ധിച്ചതും സംസ്ഥാന നേതൃത്വം ചൂണ്ടിക്കാണിക്കുന്നു.

പത്ത് സീറ്റ് കിട്ടുമോ?

പത്ത് സീറ്റ് കിട്ടുമോ?

ദേവഗൗഡയ്ക്കാണ് സീറ്റ് വിഭജനം സംബന്ധിച്ച ചുമതല ജെഡിഎസ്സ് നല്‍കിയിരിക്കുന്നത്. 12 സീറ്റില്‍ വിട്ടുവീഴ്ച്ച നല്‍കാമെന്ന് ഗൗഡ പറഞ്ഞു. എന്നാല്‍ പത്ത് സീറ്റില്‍ കുറയില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ അദ്ദേഹം അറിയിച്ചിട്ടുണ്ട്. വിജയപുര, ബിദാര്‍, യാദ്ഗീര്‍, റെയ്ച്ചൂര്‍, ചിക്ബല്ലാപൂര്‍, തുമകുരു, മാണ്ഡ്യ, ഹാസന്‍, മൈസൂരു, കോലാര്‍ എന്നിവിടങ്ങളില്‍ ജെഡിഎസ്സ് ശക്തമായ പാര്‍ട്ടിയാണ്. അതുകൊണ്ട് പത്ത് സീറ്റില്‍ കുറഞ്ഞ ഒന്നിനും ജെഡിഎസ്സ് തയ്യാറല്ലെന്ന് ദേവഗൗഡ പറഞ്ഞു.

ഏതൊക്കെ സീറ്റുകള്‍

ഏതൊക്കെ സീറ്റുകള്‍

പഴയ മൈസൂരിന്റെ ഭാഗമായ ഹാസന്‍, മാണ്ഡ്യ, മൈസൂരു, തുമകുരു, കോലാര്‍, ചിക്ബല്ലാപൂര്‍, ബംഗളൂരു നോര്‍ത്ത്, ചിത്രദുര്‍ഗ, ശിവമോഗ, റെയ്ച്ചൂര്‍, വിജയപുര, ബിദാര്‍ എന്നീ മണ്ഡലങ്ങളാണ് ജെഡിഎസ്സ് മത്സരിക്കാന്‍ ആഗ്രഹിക്കുന്നത്. ഇതില്‍ ഏഴ് മണ്ഡലങ്ങലാണ് പഴയ മൈസൂരിന്റെ ഭാഗമായി വരുന്നത്. നാലെണ്ണം ഉത്തര കര്‍ണാടകത്തിലാണ്. ഒന്ന് തീരദേശ മണ്ഡലങ്ങളാണ്. പഴയ മൈസൂരുവിലെ മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസ് കൈവശം വെക്കുന്നതാണ്. ഇതിലാണ് ഇപ്പോള്‍ പ്രതിസന്ധി.

കോണ്‍ഗ്രസ് 60 സീറ്റില്‍ മത്സരിക്കും, 20 സീറ്റില്‍ പരസ്പര ധാരണ!! രാഹുലിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെകോണ്‍ഗ്രസ് 60 സീറ്റില്‍ മത്സരിക്കും, 20 സീറ്റില്‍ പരസ്പര ധാരണ!! രാഹുലിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

English summary
congress asks 22 seats in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X