കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനുവരി മൂന്നിന് ഭാരത് ജോഡോ യുപിയിലേക്ക്; 3 ജില്ലകൾ, കോൺഗ്രസ് ഒരുക്കുന്ന ഗെയിം പ്ലാൻ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഭാരത് ജോഡോയിൽ കൊവിഡ് മാനദണ്ഡം പാലിക്കുന്നത് സംബന്ധിച്ച് ബി ജെ പിയും കോൺഗ്രസും വാക്ക് പോര് തുടരുകയാണ്.അതിനിടെ ശനിയാഴ്ചയോടെ ഭാരത് ജോഡോ യാത്ര ദില്ലിയിൽ പ്രവേശിക്കും. 50,000 ത്തോളം പേർ യാത്രയിൽ അണിനിരക്കുമെന്നാണ് റിപ്പോർട്ട്. നടനും മക്കൾ നീതി മയ്യം പാർട്ടി തലവനുമായ കമൽഹാസൻ, സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങൾ, പ്രമുഖ കോൺഗ്രസ് നേതാക്കൾ എന്നിവർ യാത്രയിൽ പങ്കെടുക്കും. ദില്ലയിലെ യാത്ര കഴിഞ്ഞ് 9 ദിവസത്തെ വിശ്രമത്തിന് ശേഷം ജനവരി 3 ഓടെയാണ് ഭാരത് ജോഡോ യുപിയിൽ പ്രവേശിക്കുക. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് നിർണായത സമുദായ വോട്ട് ബാങ്കുകൾ ലക്ഷ്യം വെച്ചായിരിക്കും രാഹുലിന്റെ യാത്ര പര്യടനം തുടരുക.

യുപിയിൽ പ്രധാനമായും 3 ദില്ലകളിലൂടെയാണ്

75 ജില്ലകൾ ഉള്ള യുപിയിൽ പ്രധാനമായും 3 ദില്ലകളിലൂടെയാണ് യാത്ര കടന്ന് പോകുന്നത്. നാല് ദിവസം കൊണ്ട് 110 കിമിയാകും യാത്രയുടെ പര്യചനം. പ്രതിപക്ഷ കക്ഷിയിയിൽ നിന്നുള്ള പ്രമുഖർ ഭാരത് ജോഡോ യാത്രയിൽ അണിനിരക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സമാജ് പാർട്ടി തലവൻ അഖിലേഷ് യാദവ്, ബഹുജൻ സമാജ്വാദി പാർട്ടി നേതാവ് മായാവതി, എസ് ബി എസ് പി നേതാവ് ഓം പ്രകാശ് രാജ്ഭർ തുടങ്ങിയ നേതാക്കളെയെല്ലാം യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

വിവിധ സമുദായ നേതാക്കൾ

ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ലോനി അതിർത്തിയിൽ നിന്നാണ് ഭാരത് ജോഡോ യാത്ര യുപിയിൽ പ്രവേശിക്കുക. ഇതിനുശേഷം ജനുവരി നാലിന് ബാഗ്പട്ടിലേക്കും ജനുവരി അഞ്ചിന് ഷാംലിയിലേക്കും ജനുവരി ആറിന് കൈറാനിലേക്കും കടന്ന് ഹരിയാനയിലെ സോനെപത് ജില്ലയിൽ പ്രവേശിക്കും.വിവിധ സമുദായാംഗങ്ങളായ പ്രമുഖരേയും യാത്രയിൽ ഭാഗമാക്കാനുള്ള പദ്ധതികൾ കോൺഗ്രസ് തയ്യാറാക്കിയിട്ടുണ്ട്. ഏറ്റവും പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിച്ച് വിവിധ ജാതി സംഘടനാ നേതാക്കളും രാഹുലിനൊപ്പം പദയാത്രയിൽ പങ്കെടുക്കുമെന്ന് നേതൃത്വം അറിയിച്ചു.

പ്രത്യേക യോഗങ്ങളും

ഒബിസി വിഭാഗങ്ങളിലെ നേതാക്കളുമായി പ്രത്യേക യോഗങ്ങളും രാഹുൽ ഗാന്ധി നടത്തും. ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കളും രാഹുൽ ഗാന്ധിയുടെ യാത്രയുടെ ഭാഗമാകും. കർഷകത്തൊഴിലാളികൾ, കൈത്തൊഴിലാളികൾ, വിവിധ ചെറുകിട, കുടിൽ വ്യവസായങ്ങളിൽ നിന്നുള്ള തൊഴിലാളികൾ കൂടാതെ സാഹിത്യകാരന്മാരും ബുദ്ധിജീവികളും സാമൂഹിക സംഘടന പ്രതിനിധികളും യാത്രയിൽ അണിനിരക്കും.ഏകദേശം 11,000 ത്തോളം പേരായിരിക്കും യാത്രയിൽ പങ്കെടുക്കുക. ഏകദേശം അഞ്ച് ലക്ഷത്തോളം പേർക്ക് ക്ഷണം അയച്ചതായും നേതാക്കൾ അറിയിച്ചു.

ഇരുട്ടി വെളുത്തപ്പോഴേക്കും കൈയ്യിൽ 33 കോടി ; ദുബായിൽ നറുക്കെടുപ്പിൽ ഇന്ത്യൻ ഡ്രൈവർക്ക് വൻ നേട്ടംഇരുട്ടി വെളുത്തപ്പോഴേക്കും കൈയ്യിൽ 33 കോടി ; ദുബായിൽ നറുക്കെടുപ്പിൽ ഇന്ത്യൻ ഡ്രൈവർക്ക് വൻ നേട്ടം

അമേഠിയിൽ മത്സരിക്കുമോയെന്നത്

കോൺഗ്രസിനെ സംബന്ധിച്ച് ഏറെ നിർണായകമാണ് യുപി. സമാനതകൾ ഇല്ലാത്ത തിരിച്ചടിയായിരുന്നു ഇക്കഴിഞ്ഞ നിയമസഭ , ലോക്സഭ തിരഞ്ഞെടുപ്പുകളിൽ പാർട്ടി ഇവിടെ നേരിട്ടത്. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്തെ നഷ്ട പ്രതാപം വീണ്ടെടുക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുകയാണ് നേതൃത്വം. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. നിലവിൽ റായ്ബറേലി മാത്രമാണ് കോൺഗ്രസിന്റെ കൈയ്യിലുള്ള മണ്ഡലം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുലിന്റെ മണ്ഡലമായ അമേഠി കോൺഗ്രസിന് നഷ്ടപ്പെട്ടിരുന്നു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോടായിരുന്നു രാഹുൽ ഇവിടെ പരാജയപ്പെട്ടത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ഇക്കുറി അമേഠിയിൽ രാഹുൽ മത്സരിക്കുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച ചർച്ചകളും ശക്തമാണ്. യുപി യാത്രക്കിടെ രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

'ഭാരത് ജോഡോ യാത്ര ഉള്ളിടത്താണ് ബിജെപിക്ക് കൊവിഡ്.. പാത്രം കൊട്ടാൻ പറഞ്ഞ മാന്യൻ'; വാക്ക് പോര് തുടരുന്നു'ഭാരത് ജോഡോ യാത്ര ഉള്ളിടത്താണ് ബിജെപിക്ക് കൊവിഡ്.. പാത്രം കൊട്ടാൻ പറഞ്ഞ മാന്യൻ'; വാക്ക് പോര് തുടരുന്നു

മന്ത്രി പറഞ്ഞിട്ടും മേളയിൽ പത്തൊൻപതാം നൂറ്റാണ്ട് ഒഴിവാക്കിയത് രഞ്ജിത്തിന്റെ കുബുദ്ധി; വിനയൻമന്ത്രി പറഞ്ഞിട്ടും മേളയിൽ പത്തൊൻപതാം നൂറ്റാണ്ട് ഒഴിവാക്കിയത് രഞ്ജിത്തിന്റെ കുബുദ്ധി; വിനയൻ

English summary
Congress Bharath Jodo Yathra To Entre UP By January 3, These Are Congress's plans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X