Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മൃതി ഇറാനിക്ക് മോദിയെക്കാളും മോദിഭക്തിയോ?

ദില്ലി: രാജാവിനെക്കാളും വലിയ രാജഭക്തി എന്ന് പറയാറുണ്ട്. ഇതിന്റെ ഏതാണ്ടൊരു വകഭേദമാണ് കോണ്‍ഗ്രസ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെക്കുറിച്ച് പറഞ്ഞത്. തങ്ങളുടെ വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയെ നിശിതമായി വിമര്‍ശിച്ചതിനാണ് സ്മൃതി ഇറാനിക്ക് കോണ്‍ഗ്രസ് വക്താവ് അംബികാ സോണി ഇങ്ങനെ ഒരു പട്ടം ചാര്‍ത്തിക്കൊടുത്തത്.

വ്യക്തിപരമായ ലാഭത്തിന് വേണ്ടി മോദിയെ പ്രീതിപ്പെടുത്താനാണ് സ്മൃതി ഇറാനിയുടെ ശ്രമം എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ച് മോദി സന്തോഷിപ്പിക്കാനാണ് ശ്രമം. ഇതിനിടയില്‍ തന്റെ വകുപ്പ് വേണ്ട പോലെ ഭരിക്കാന്‍ പോലും സ്മൃതി ഇറാനിക്ക് സമയം കിട്ടുന്നില്ല എന്നും അംബികാ സോണി കുറ്റപ്പെടുത്തുന്നു.

smriti-irani

മദ്രാസ് ഐ ഐ ടിയിലെ വിവാദങ്ങളെക്കുറിച്ചും അംബികാ സോണി ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. സ്മൃതി ഇറാനി മറ്റുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതിന് പകരം സ്വന്തം മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങള്‍ എങ്ങനെ പോകുന്നുണ്ട് എന്ന കാര്യം ശ്രദ്ധിക്കുകയാണ് വേണ്ടത്.

സ്വന്തം കയ്യില്‍ നിന്നും മന്ത്രാലയം നഷ്ടപ്പെടുമെന്ന പേടിയിലാണ് സ്മൃതി ഇറാനി എന്ന് എന്‍ എസ് യു ഐ പ്രസിഡണ്ട് റോജി എം ജോണ്‍ പറഞ്ഞു. പിടിച്ചുനില്‍ക്കാന്‍ അവരുടെ മുന്നിലുള്ള ഒരേയൊരു വഴി രാഹുല്‍ ഗാന്ധിയെ ആക്രമിക്കുക എന്നതാണ്. പ്രകടനം മോശമായത് കൊണ്ടാണ് സ്മൃതി ഇറാനിയെ ബി ജെ പി ദേശീയ എക്‌സിക്യുട്ടീവില്‍ നിന്നും പുറത്താക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+