കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ കോണ്‍ഗ്രസിന് സമാധാനിക്കാനായിട്ടില്ല; വിമതരുമായി നിരന്തരം ബന്ധപ്പെട്ട് ബിജെപി

Google Oneindia Malayalam News

പനാജി: മഹാരാഷ്ട്രയിക്ക് സമാനമായി ഗോവയിലും കുറുമാറ്റം നടന്നേക്കുമെന്ന തരത്തിലുള്ള വാർത്തകളായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളായി പുറത്ത് വന്നുകൊണ്ടിരുന്നത്. നിമയസഭ സമ്മേളന നടക്കുന്നതിന് മുന്നോടിയായി മുന്‍ മുഖ്യമന്ത്രി ദിഗംബർ കാമത്തിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം എം എല്‍ എമാർ ബി ജെ പിയിലേക്ക് ചേക്കേറുന്നുവെന്നായിരുന്നു പുറത്ത് വന്ന അഭ്യൂഹം.

എന്നാല്‍ നിയമസഭ സമ്മേളനത്തില്‍ മുഴുവന്‍ എം എല്‍ എമാരേയും ഒന്നിച്ച് അണിനിരത്താന്‍ സാധിച്ച കോണ്‍ഗ്രസ് ബി ജെ പിയുടെ അട്ടിമറി നീക്കം. അതേസമയം, കോണ്‍ഗ്രസിലെ ഒരു വിഭാഗം വിമത എം എല്‍ എമാർ ഇപ്പോഴും ബി ജെ പിയുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

ദിലീപ് പുണ്യാളനാണെന്ന് പറയുന്നില്ല; മനുഷ്യസഹജമായ തെറ്റുകളുണ്ടാവും, പക്ഷെ..: സജി നന്ത്യാട്ട് പറയുന്നുദിലീപ് പുണ്യാളനാണെന്ന് പറയുന്നില്ല; മനുഷ്യസഹജമായ തെറ്റുകളുണ്ടാവും, പക്ഷെ..: സജി നന്ത്യാട്ട് പറയുന്നു

കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരാതെ

കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരാതെബി ജെ പിയുടെ പദ്ധതി വിജയിക്കണമെങ്കിൽ 11 കോൺഗ്രസ് എം എൽ എമാരിൽ എട്ടുപേരെയെങ്കിലും വരുതിയിലാക്കേണ്ടതുണ്ട്. എം എല്‍ എമാരെ കൂറുമാറ്റാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് ബി ജെ പിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നുമാണ് സ്രോതസ്സുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എന്‍ഡി ടിവി റിപ്പോർട്ട് ചെയ്യുന്നത്.

അച്ഛന്റെ കൈപിടിച്ച് മീനൂട്ടി: മിഴിവേകി ഫ്‌ളോറല്‍ അനാര്‍ക്കലിയും, മീനാക്ഷി ദിലീപിന്റെ ചിത്രങ്ങള്‍ വൈറല്‍

ബി ജെ പിയുടെ ആറ് എംഎൽഎമാരെ ഗോവയ്ക്ക് പുറത്തേക്ക്

അതേസമയം, ബി ജെ പിയുടെ ആറ് എംഎൽഎമാരെ ഗോവയ്ക്ക് പുറത്തേക്ക് മാറ്റാൻ ചാർട്ടേഡ് വിമാനം തയ്യാറാണെന്നും കോൺഗ്രസ് വൃത്തങ്ങൾ അവകാശപ്പെടുന്നു. ഒരു ഉന്നത ബി ജെ പി നേതാവ് എം എൽ എമാരുമായി വ്യക്തിപരമായി ബന്ധപ്പെട്ടിരുന്നു. അവർക്കായി 15 കോടി മുതൽ 20 കോടി രൂപ വരെ വാഗ്ദാനം ചെയ്തതുവെന്നുമായിരുന്നു അഭ്യൂഹം. എന്നാല്‍ കൂറുമാരായ എം എൽ എ മാരുടെ എണ്ണം കുറഞ്ഞതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

വിമത നീക്കത്തിന് ശ്രമിച്ചെന്ന് കോൺഗ്രസ് ആരോപിച്ച

വിമത നീക്കത്തിന് ശ്രമിച്ചെന്ന് കോൺഗ്രസ് ആരോപിച്ച ദിഗംബർ കാമത്ത് കഴിഞ്ഞ ദിവസം മുതിർന്ന പാർട്ടി നേതാക്കളായ മുകുൾ വാസ്‌നിക്കും ദിനേഷ് ഗുണ്ടു റാവുവും വിളിച്ച യോഗത്തിൽ നിന്ന് നിന്നപ്പോള്‍ മറ്റ് 10 കോൺഗ്രസ് എം എൽ എമാരും യോഗത്തില്‍ പങ്കെടുത്തു. പാർട്ടിയിലെ കലാപം തൽക്കാലം സ്തംഭിച്ചിരിക്കാം. എന്നാൽ ഏതാനും എം എൽ എമാർ കൂറുമാറിയേക്കാമെന്ന നിലയില്‍ ഇവർ നിരീക്ഷണത്തിലാണെന്നും കോൺഗ്രസ് പറയുന്നു.

കൂറുമാറാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് സംശയിക്കുന്ന

കൂറുമാറാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് സംശയിക്കുന്ന എം എല്‍ എമാരില്‍ ഒരാളാണ് മുന്‍ ബി ജെ പി മന്ത്രി കൂടിയായ മൈക്കില്‍ ലോബോ. കഴിഞ്ഞ ദിവസം കാണാതായിരുന്ന അദ്ദേഹം പിന്നീട് കോണ്‍ഗ്രസ് വിളിച്ച യോഗത്തിലെത്തിയിരുന്നു. താന്‍ ബി ജെ പിയേല്ക്ക് പോവില്ലെന്നും എന്നും കോണ്‍ഗ്രസിനൊപ്പം ഉറച്ച് നില്‍ക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

അതേസമയം കോൺഗ്രസിലെ പ്രതിസന്ധിയിൽ തനിക്ക്

അതേസമയം കോൺഗ്രസിലെ പ്രതിസന്ധിയിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും രംഗത്ത് എത്തി. കോൺഗ്രസിലെ നിലവിലെ പ്രതിസന്ധിയുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല. അത് അവരുടെ ആഭ്യന്തര വിഷയം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൈക്കിൾ ലോബോയും ദിഗംബർ കാമത്തും ബി ജെ പിയുമായി

എന്നാല്‍ മൈക്കിൾ ലോബോയും ദിഗംബർ കാമത്തും ബി ജെ പിയുമായി ചേർന്ന് കൂറുമാറ്റത്തിന് ഗൂഢാലോചന നടത്തുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. കൂറുമാറ്റ നിരോധന നിയമപ്രകാരം കാമത്തിനെയും ലോബോയെയും അയോഗ്യരാക്കണമെന്ന് പാർട്ടി നിയമസഭാ സ്പീക്കറോട് ആവശ്യപ്പെടുകയും ലോബോയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നും നീക്കിയിട്ടുണ്ട്.

ഈ വർഷമാദ്യം നടന്ന ഗോവ തിരഞ്ഞെടുപ്പിൽ കാമത്തിനെ

ഈ വർഷമാദ്യം നടന്ന ഗോവ തിരഞ്ഞെടുപ്പിൽ കാമത്തിനെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിട്ടായിരുന്നു അവതരിപ്പിച്ചിരുന്നത്. എന്നാൽ കോൺഗ്രസ് പരാജയപ്പെട്ടതോടെ പ്രതിപക്ഷ നേതാവ് സ്ഥാനം നല്‍കാതിരുന്നതില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. ബി ജെ പിയില്‍ നിന്ന് എത്തിയ ലോബോയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനമായിരുന്നു കാമത്തിനെ ചൊടിപ്പിച്ചത്. അതേ ലോബോയുമായി ചേർന്ന് കാമത്ത് ഇപ്പോള്‍ വിമത നീക്കം നടത്തുന്നുവെന്നാണ് ആരോപണം

 ദിലീപിന് മാത്രമല്ല, ജയിലില്‍ ആർക്കും സപ്രമഞ്ച കട്ടിലില്ല മാഡം: ജയിലില്‍ നടന്നത് ജിന്‍സണ്‍ പറയുന്നു ദിലീപിന് മാത്രമല്ല, ജയിലില്‍ ആർക്കും സപ്രമഞ്ച കട്ടിലില്ല മാഡം: ജയിലില്‍ നടന്നത് ജിന്‍സണ്‍ പറയുന്നു

Recommended Video

cmsvideo
കോണ്‍ഗ്രസിന്റെ ഒരു വിധി, പ്രതിപക്ഷ നേതാവടക്കം ബിജെപിയിലേക്ക്‌ | *Politics

English summary
Congress can't rest; BJP in touch with rebels in Goa- says Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X