Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൊറോണ ബാധിച്ച് മരിച്ചു; ജയിച്ചാല്‍ ഉപതിരഞ്ഞെടുപ്പ്

ചെന്നൈ: തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൊറോണ ബാധിച്ച് മരിച്ചു. വിരുദുനഗര്‍ ജില്ലയിലെ ശ്രീവില്ലിപുത്തൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച പിഎസ്ഡബ്ല്യു മാധവ റാവു ആണ് ഇന്ന് രാവിലെ മരിച്ചത്. വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

c

മാധവ റാവുവിന്റെ മരണത്തില്‍ എഐസിസി സെക്രട്ടറി സഞ്ജയ് ദത്ത് ദുഃഖം രേഖപ്പെടുത്തി. മാധവ റാവുവിന് പ്രചാരണത്തിന്റെ ഒടുവിലെ ദിവസങ്ങളില്‍ സജീവമാകാന്‍ സാധിച്ചിരുന്നില്ല. ഇദ്ദേഹം ജയിച്ചാല്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. 63കാരനായ മാധവ റാവുവിന് ഒരു മകളാണുള്ളത്. മധുരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികില്‍സ നടത്തിയിരുന്നത് എന്ന് മരുമകന്‍ കെ രാജീവ് പറഞ്ഞു.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

തമിഴ്‌നാട്ടിലെ 38 ജില്ലകളിലായുള്ള 234 മണ്ഡലങ്ങളില്‍ ഏപ്രില്‍ ആറിനായിരുന്നു വോട്ടെടുപ്പ്. കേരളത്തിലും പുതുച്ചേരിയിലും ഇതേ ദിവസം തന്നെയായിരുന്നു പോളിങ്. അഞ്ചിടങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അസമില്‍ മൂന്ന് ഘട്ടങ്ങളും അവസാനിച്ചു. ബംഗാളില്‍ നാല് ഘട്ടങ്ങള്‍ ഇനിയും ബാക്കിയാണ്. ഈ മാസം 29നാണ് ബംഗാളില്‍ എട്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. അഞ്ചിടത്തും ഒരുമിച്ച് മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

വേറിട്ട ലുക്കില്‍ നടി ശ്രീമുഖി, ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+