Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ വിജയം ഒരു ലക്ഷത്തിലധികം വോട്ടിനായിരിക്കും: ഉറപ്പിച്ച് ഡിഎംകെ നേതാക്കള്‍

ഉപതിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

 dmk-

ചെന്നൈ: നിർണ്ണായകമായ ഈ റോഡ് (ഈസ്റ്റ്) നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രചരണം ശക്തമാക്കി കോണ്‍ഗ്രസ്. സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് വിജയം ഏറെക്കുറെ ഉറപ്പിക്കുന്ന തരത്തിലാണ് ഡി എം കെ - കോണ്‍ഗ്രസ് സഖ്യം മുന്നോട്ട് പോവുന്നത്. മറുപക്ഷത്ത് അണ്ണാ ഡി എം കെയില്‍ ഒ പി എസ് - ഇ പി എസ് പക്ഷത്ത് നിന്നായി രണ്ട് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നതോടെ കോണ്‍ഗ്രസ് ഭൂരിപക്ഷം വലിയ തരത്തിലേക്ക് ഉയരുമെന്നും സംസ്ഥാനത്തെ ഭരണ സഖ്യം പ്രതീക്ഷിക്കുന്നത്.

ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ഇ വി കെ എസ് ഇളങ്കോവൻ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് ഞായറാഴ്ച മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ മന്ത്രിമാരായ ഡി എം കെ നേതാക്കള്‍ അവകാശപ്പെട്ടത്.

കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമെന്ന്

കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമെന്ന്

90% ആളുകളും ഡി എം കെ നേതാക്കളെ സ്വാഗതം ചെയ്യുകയും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമെന്ന് പറയുകയും ചെയ്തുവെന്നാണ് വൈദ്യുതി മന്ത്രി വി.സെന്തിൽബാലാജി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. എ ഐ എ ഡി എം കെ നാല് വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുകയാണ്, ഒരോ വിഭാഗവും തങ്ങളുടെ ശക്തി തെളിയിക്കാൻ ഈ ഉപതെരഞ്ഞെടുപ്പ് ഉപയോഗിക്കുന്നു. എന്തുകൊണ്ടാണ് മുൻ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി ഗ്യാസ്, ഇന്ധന വിലവർധനയ്‌ക്കെതിരെ പ്രതിഷേധിക്കാത്തത്? അവർ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നത് വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പിയുമായി ഏത് പാർട്ടി സഖ്യമുണ്ടാക്കിയാലും

ബി ജെ പിയുമായി ഏത് പാർട്ടി സഖ്യമുണ്ടാക്കിയാലും

ബി ജെ പിയുമായി ഏത് പാർട്ടി സഖ്യമുണ്ടാക്കിയാലും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും ഡി എം കെ വിജയിക്കും. 2019 ല്‍ നഷ്ടമായ തേനി സീറ്റും സഖ്യം തിരിച്ച് പിടിക്കും. എ ഐ എ ഡി എം കെ സർക്കാരിന്റെ 10 വർഷത്തെ ഭരണത്തിൽ ഈറോഡ് (ഈസ്റ്റ്) നിയോജക മണ്ഡലത്തിൽ വരുന്ന 33 വാർഡുകളിലും റോഡുകളെല്ലാം വൻതോതിൽ തകർന്നുവെന്നായിരുന്നു പളനിസ്വാമിയുടെ ഡി എം കെ സർക്കാരിനെതിരായ ആരോപണങ്ങൾക്ക് മറുപടിയായി സെന്തിൽബാലാജി പറഞ്ഞത്.

ഡി എം കെ സർക്കാർ

ഡി എം കെ സർക്കാർ

ഡി എം കെ സർക്കാർ ഈറോഡ് കോർപ്പറേഷന് 450 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഉപതെരഞ്ഞെടുപ്പിന് ശേഷം പ്രവൃത്തികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഞങ്ങളുടെ സഖ്യത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും ഫെബ്രുവരി 27ന് ജനങ്ങൾ ഞങ്ങൾക്ക് അനുകൂലമായി വിധി പറയുമെന്നും ന്യൂനപക്ഷ ക്ഷേമം, വഖഫ് ബോർഡ് മന്ത്രി ജിംഗി കെ മസ്താനും അഭിപ്രായപ്പെട്ടു. എ ഐ എ ഡി എം കെ യെ തകർക്കാൻ ബി ജെ പി ശ്രമിക്കുമ്പോൾ പളനിസ്വാമി ഈ ഉപതിരഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശ് പോലും തിരികെ പിടിക്കാന്‍ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മുടി കൊഴിച്ചിലാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം: ഇതാ പരിഹാരമായി രണ്ട് എണ്ണകള്‍, ഫലം ഉറപ്പ്

 ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി

ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി

അതേസമയം, ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി 50,000 വോട്ടുകൾക്ക് വിജയിക്കുമെന്ന് പാർട്ടി നേതാവ് കാർത്തി ചിദംബരവും അവകാശപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാർത്ഥി ഇളങ്കോവൻ ഈ നിയോജക മണ്ഡലത്തിൽ പെട്ടയാളാണെന്നും അറിയപ്പെടുന്ന ആളാണെന്നും ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 18, 19 തീയതികളിൽ പി.ചിദംബരം സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും കാർത്തി കൂട്ടിച്ചേർത്തു.

എ ഐ എ ഡി എം കെ കൃത്രിമമായി

എ ഐ എ ഡി എം കെ കൃത്രിമമായി

എ ഐ എ ഡി എം കെ കൃത്രിമമായി ഒന്നിച്ചിരിക്കുകയാണെന്നും എ ഐ എ ഡി എം കെയുടെ വിമർശനം ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെയുടെ വാഗ്ദാനങ്ങൾ നിറവേറ്റാൻ ഇനി മൂന്ന് വർഷം ബാക്കിയുണ്ട്. അവർ തീർച്ചയായും എല്ലാം വാഗ്ദാനവും നിറവേറ്റും. മുൻ പ്രധാനമന്ത്രി നരസിംഹ റാവു ഓഹരി വിപണി അഴിമതിയെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷണത്തിന് ഉത്തരവിട്ടു. "അദാനി വിഷയത്തിലും സമാനമായ അന്വേഷണം നടത്തണം," കാർത്തി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+