കോണ്‍ഗ്രസ് തോല്‍വി ഉറപ്പിച്ചു; എക്‌സിറ്റ് പോള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിനെതിരെ അമിത് ഷാ
ന്യൂഡല്‍ഹി: എക്‌സിറ്റ്പ പോള്‍ വരും മുമ്പേ കോണ്‍ഗ്രസും പ്രതിപക്ഷം സഖ്യവും തോല്‍വി ഉറപ്പിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം വോട്ടെടുപ്പ് കഴിയുന്നതോടെ എക്‌സ്റ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് പുറത്തുവരും. എന്നാല്‍ കോണ്‍ഗ്രസ് എക്‌സിറ്റ് പോളുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തീരുമാനിച്ചിരിക്കുകയാണ്. ഇതിനെതിരെയാണ് അമിത് വിമര്‍ശനം ഉന്നയിച്ചത്.
കോണ്‍ഗ്രസ് വന്‍ തോല്‍വി നേരിടുമെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. അവര്‍ക്ക് മാധ്യമങ്ങളെയും പൊതുജനങ്ങളെയം അതിന് ശേഷം അഭീമുഖീകരിക്കാനാവില്ല. അതുകൊണ്ട് അവര്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നിന്ന് ഓടിയൊളിക്കുയാണ്. കോണ്‍ഗ്രസ് ഇത്തരമൊരു ഘട്ടത്തില്‍ രക്ഷപ്പെടാന്‍ നോക്കരുത്. തോല്‍വിയെ നേരിടൂ, എന്താണ് പിഴവ് പറ്റിയതെന്ന് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും രംഗത്തെത്തി. കോണ്‍ഗ്രസ് കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടികളെ പോലെ പെരുമാറരുത്. പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ പാര്‍ട്ടിയില്‍ നിന്ന് പക്വത പ്രതീക്ഷിക്കുന്നുണ്ടെന്നും ജെപി നദ്ദ എക്‌സില്‍ കുറിച്ചു. തിരഞ്ഞെടുപ്പ് ഫലം അനുകൂലമാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നില്ല.
അതുകൊണ്ട് അവര്‍ എക്‌സിറ്റ് പോള്‍ ചര്‍ച്ചകള്‍ പങ്കെടുക്കുന്നില്ല. വിദൂര സാധ്യതയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസ് ചര്‍ച്ചയിലുണ്ടാവുമായിരുന്നുവെന്നും നദ്ദ പറഞ്ഞു. അവരുടെ ഇരട്ടത്താപ്പ് നഷ്ടമായിട്ടില്ല. ഏഴാം ഘട്ടത്തില്‍ അവര്‍ക്ക് വോട്ട് ചെയ്ത് വോട്ട് പാഴാക്കരുതെന്നും നദ്ദ വ്യക്തമാക്കി.
പ്രൊഫഷണല്‍ ഏജന്‍സികള്‍ രാപകലിലാലെ കഷ്ടപ്പെടുണ്ാക്കിയ എക്‌സിറ്റ് പോളുകളെയാണ്‌കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുന്നതന്നും നദ്ദ കൂട്ടിച്ചേര്‍ത്തിരുന്നു. നേരത്തെ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയാണ് എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നില്ലെന് അറിയിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് ടിആര്‍പിക്ക് വേണ്ടിയുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നും ഖേര പറഞ്ഞു. ജനങ്ങളെ വിവരങ്ങള്‍ അറിയിക്കുക എന്നതാണ് ചര്‍ച്ചകളുടെ ലക്ഷ്യം. ജൂണ്‍ നാലിന് ശേഷം ഫലംവന്നാല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമെന്നും ഖേര പറഞ്ഞുു.












Click it and Unblock the Notifications