Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് കോണ്‍ഗ്രസ് ജയിച്ചിട്ടും തോറ്റു!! ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ വീണു... ഇപ്പോള്‍ ഒറ്റയ്ക്ക്

പനാജി: അഞ്ച് നിയമസഭകളിലേക്കാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇതില്‍ വളരെ ചെറിയ നിയമസഭയാണ് ഗോവയിലേത്. 40 അംഗങ്ങളാണ് ഈ സഭയിലുള്ളത്. എന്നാല്‍ രാജ്യം വളരെ ശ്രദ്ധിക്കുന്ന തിരഞ്ഞെടുപ്പാണിത്. 2017ലെ തിരഞ്ഞെടുപ്പില്‍ ഉദ്വേഗ നിമിഷങ്ങള്‍ സമ്മാനിച്ച സംസ്ഥാനമാണ് ഗോവ. ഏറ്റവും വലിയ കക്ഷിയായി തിരഞ്ഞെടുത്തത് കോണ്‍ഗ്രസിനെയായിരുന്നു.

എന്നാല്‍ ഭരണം പിടിച്ചത് ബിജെപിയും. ഫലം വന്ന ശേഷം കോണ്‍ഗ്രസ് അല്‍പ്പം ആലോചനയില്‍ മുഴുകി. ഈ വേളയില്‍ കരുക്കള്‍ അതിവേഗം നീക്കിയ ബിജെപി ലക്ഷ്യം കാണുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സാഹചര്യം പൂര്‍ണമായും മാറിയിരിക്കുന്നു. വളരെ രസകരമായ ഗോവയിലെ രാഷ്ട്രീയ വിശേഷങ്ങള്‍ ഇങ്ങനെ....

1

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഗോവയില്‍ പ്രധാന മല്‍സരം. തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി എന്നിവര്‍ മല്‍സര രംഗത്തുണ്ടെങ്കിലും വലിയ ചലനമുണ്ടാക്കില്ല എന്നാണ് പ്രവചനങ്ങള്‍. ഇത്തവണ ബിജെപി തനിച്ചാണ്. ഒരു പാര്‍ട്ടികളുമായും സഖ്യമില്ല. 2017ലും ബിജെപി തനിച്ചായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമാണ് പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കി ഭരണം പിടിച്ചത്.

2

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആയിരുന്നു വലിയ കക്ഷി. 40ല്‍ 17 സീറ്റുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. ബിജെപിക്ക് 13 സീറ്റുകളും ലഭിച്ചു. പ്രാദേശിക കക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടിയും മൂന്ന് വീതം സീറ്റുകളില്‍ ജയിച്ചു. എന്‍സിപിക്ക് ഒരു സീറ്റും സ്വതന്ത്രര്‍ മൂന്ന് സീറ്റിലും ജയിച്ചു. ഫലം വന്ന പിന്നാലെ ബിജെപി അതിവേഗം കരുക്കള്‍ നീക്കി.

3

ഗോവയില്‍ ബിജെപിയുടെ കരുത്ത് അന്തരിച്ച മനോഹര്‍ പരീക്കര്‍ ആയിരുന്നു. പരീക്കറിന്റെ ജനസ്വീകാര്യതയാണ് ബിജെപിക്ക് അധികാരം പിടിക്കാന്‍ സഹായകമായത്. പരീക്കര്‍ മുഖ്യമന്ത്രിയായാല്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ തയ്യാറാണ് എന്ന് പ്രാദേശിക പാര്‍ട്ടികള്‍ പ്രഖ്യാപിച്ചു. കൂടാതെ രണ്ട് സ്വതന്ത്രരും ബിജെപിക്കൊപ്പം നിന്നു. ഇതോടെ മാന്ത്രിക സംഖ്യയായ 21ലെത്തി ബിജെപി ഭരണത്തിലേറുകയായിരുന്നു.

4

2019 ജൂലൈയില്‍ ഗോവയില്‍ വലിയ രാഷ്ട്രീയ മാറ്റം സംഭവിച്ചു. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്‌ലേക്കറിന്റെ നേതൃത്വത്തിലുള്ള 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചു. രണ്ടു പേര്‍ അതിന് മുമ്പേ കോണ്‍ഗ്രസ് വിട്ടിരുന്നു. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 5 ആയി കുറഞ്ഞു. പരീക്കര്‍ മരിച്ചതോടെ ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രമോദ് സാവന്തിനെ ബിജെപി മുഖ്യമന്ത്രിയായി തീരുമാനിച്ചു. ഇതോടെ തര്‍ക്കവും തുടങ്ങി.

5

പ്രമോദ് സാവന്തിന്റെ പല നിലപാടുകളോടും പ്രാദേശിക കക്ഷികള്‍ക്ക് എതിര്‍പ്പായിരുന്നു. അവര്‍ ബിജെപി സഖ്യം വിടാന്‍ തുടങ്ങി. അപ്പോഴേക്കും ഈ പാര്‍ട്ടിയിലെ ചില എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നിരുന്നു. പ്രാദേശിക കക്ഷികള്‍ സഖ്യം വിട്ടെങ്കിലും ബിജെപിക്ക് മതിയായ അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ഗോവയിലുണ്ട് എന്നാണ് വിലയിരുത്തല്‍.

6

ഇത്തവണ പരീക്കറില്ലാതെയാണ് ബിജെപി തിരഞ്ഞെടുപ്പ് നേരിടുന്നത്. സര്‍ക്കാര്‍ വിരുദ്ധ വികാരം നിലനില്‍ക്കുന്നു. പ്രാദേശിക കക്ഷികളില്‍ ഒന്ന് കോണ്‍ഗ്രസിനൊപ്പവും മറ്റൊന്ന് തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പവും നില്‍ക്കുന്നു. തൃണമൂലും എഎപിയും വന്നതിനാല്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ നഷ്ടമാകുമോ എന്ന ആശങ്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.

ഭര്‍ത്താവിനെയും കുഞ്ഞു ലൂക്കയെയും ചേര്‍ത്ത് പിടിച്ച് മിയ ജോര്‍ജ്; ഫോട്ടോ പങ്കുവച്ച് താരം

7

ഞങ്ങള്‍ ഒരിക്കലും ജനങ്ങളെ വഞ്ചിക്കില്ലെന്നും ബിജെപിക്കൊപ്പം പോകില്ലെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണം. ചില അംഗങ്ങള്‍ ബിജെപിക്കൊപ്പം പോയിട്ടുണ്ടെങ്കിലും പാര്‍ട്ടി ഒരിക്കലും ബിജെപിയെ പിന്തുണച്ചിട്ടില്ല എന്ന് കോണ്‍ഗ്രസ് മറുപടി പറയുന്നു. ഡല്‍ഹിയെ നോക്കൂ എന്ന് പറഞ്ഞാണ് എഎപിയുടെ പ്രചാരണം. വീറും വാശിയും നിറഞ്ഞ പ്രചാരണം 12ന് അവസാനിക്കും. 14നാണ് ഗോവയില്‍ പോളിങ്. മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+