Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂര്‍- ഗെലോട്ട് പോരില്‍ സോണിയ ഗാന്ധി ആര്‍ക്കൊപ്പം? ഒടുവില്‍ ഉത്തരം

ന്യൂഡൽഹി: കോൺ​ഗ്രസുകാർ മാത്രമല്ല ദേശീയ രാഷ്ട്രീയം തന്നെ ഉറ്റുനോക്കുന്ന ഒന്നാണ് കോൺ​ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്..25 കൊല്ലം ​ഗാന്ധി കുടുംബം മാത്രം അലങ്കരിച്ച പദവിയിവലേക്ക് പുറമേ നിന്നുള്ള ഒരാൾ വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അങ്ങനെ സംഭവിച്ചാൽ അത് ചരിത്രപരമായ ഒരു മാറ്റം തന്നെയായിരിക്കും. കുറേ നാളുകളായി നേതൃത്വമാറ്റം വേണമെന്ന് കോൺ​ഗ്രസിലെ ഒരു വിഭാ​ഗം നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്..ഈ ആവശ്യം നിരന്തരം ജി 23 നേതാക്കൾ ഉന്നയിക്കുകയും ചെയ്തിരുന്നു.. ഒടുവിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം ഉണ്ടാവുകയായിരുന്നു...ഇതിന് പിന്നാലെ മത്സരിക്കാനുള്ള ആ​ഗ്രഹം പ്രകടമാക്കി ശശി തരൂർ രം​ഗത്തെത്തി.

congress

മത്സരിക്കാനു ള്ള അനുമതി സോണിയാ ​ഗാന്ധി കൊടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെലോട്ടും മത്ലരിക്കുമെന്ന വാർത്തകൾ വന്നത്. തരൂർ ജി 23 നേതാവും ​ഗെലോട്ട് ​ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനും ആയിരുന്നു. ഇതോടെ ​ഗെലോട്ട് ​ഗന്ധി കുടുംബത്തിന്റെ പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന തരത്തിലുള്ള പ്രാചാരണം വന്നു. തരൂരിനെതിര പല നേതാക്കളും രം​ഗത്തി എത്തി.

രാഹുൽ ​ഗാന്ധി തന്നെ അധ്യക്ഷനാകണമെന്നും പലരും പറഞ്ഞു. എന്നാൽ ​ഗെലോട്ട് വിജയിച്ചാലും അധികാരം ​ഗാന്ധി കുടുംബത്തിൽ തന്നെ നിൽക്കുമെന്ന വാർത്തകൾക്കിടയിലാണ് സോണിയ ​ഗാന്ധി ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കിയത്..

2019ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം രാഹുൽ ഗാന്ധി പാർട്ടിയുടെ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് സോണിയ ​ഗാന്ധി ചുമതലയേറ്റത്. രാഹുൽ ​ഗാന്ധി്യെ അധ്യക്ഷസ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യാൻ മൂന്ന സംസ്ഥാനങ്ങളിലെ കോൺ​ഗ്രസ് യൂണിറ്റ് നീക്കം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച, എഐസിസി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിക്ക് അയച്ച കത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ "സുതാര്യതയും നീതിയും" ആവശ്യപ്പെട്ട നേതാക്കളിൽ തരൂരും ഉൾപ്പെടുന്നു. വോട്ടർമാരുടെ പട്ടിക പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട നേതാക്കളിൽ അദ്ദേഹവും ഉണ്ടായിരുന്നു.

ഈ വിഷയത്തിൽ രണ്ടുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അടുത്ത മാസം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം മൂന്ന് ദിവസത്തിനുള്ളിൽ ആരംഭിക്കും.

ഈ മാസം 22നാണ് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്നത്. 24 മുതൽ 30 വരെയാണു നാമനിർദേശ പത്രികാ സമർപ്പണം. പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ എട്ടാണ്. ഒന്നിലേറെ സ്ഥാനാർഥികളുണ്ടെങ്കിൽ ഒക്ടോബർ 17നു തെരഞ്ഞെടുപ്പു നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+