കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരടുവലിച്ചത് ബിജെപി; 'സജ്ഞയ് ജാ കോണ്‍ഗ്രസ് അംഗമല്ല'; വിശദീകരണവുമായി പാര്‍ട്ടി

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധി പുറത്ത് പോയത് മുതല്‍ പാര്‍ട്ടിയുടെ നേതൃത്വത്തെകുറിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഇടക്കാല അധ്യക്ഷയായി തുടരുന്ന സോണിയാഗാന്ധിയില്‍ നിന്നും ചുമതല മറ്റൊരാളിലേക്ക് കൈമാറണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം. ഇതിനിടെയാണ് സജ്ഞയ് ജായുടെ ട്വീറ്റും മറ്റൊരു ചര്‍ച്ചകളിലേക്ക് വഴി തുറക്കുന്നത്.

എന്നാല്‍ സജ്ഞയ് ജായെ പൂര്‍ണ്ണമായും തള്ളിയിരിക്കുകയാണ് കോണ്‍ഗ്രസ്. ബിജെപിയുടെ നിര്‍ദേശ പ്രകാരം സജ്ഞയ് ജാ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെന്ന്് കോണ്‍ഗ്രസ് ആരോപിച്ചു.

NEET/JEE 2020; നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റി വെയ്ക്കണമെന്ന ഹർജി സുപ്രീം കോടതി തളളിNEET/JEE 2020; നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റി വെയ്ക്കണമെന്ന ഹർജി സുപ്രീം കോടതി തളളി

 സജ്ഞയ് ജാ

സജ്ഞയ് ജാ

സംഘടനയില്‍ സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുന്നതിനും പാര്‍ട്ടി നേതൃമാറ്റവും ആവശ്യപ്പെട്ട് 100 കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാഗാന്ധിക്ക് കത്തെഴുതിയിട്ടുണ്ടെന്നായിരുന്നു സജ്ഞയ് ജായുടെ ട്വീറ്റ്. ഇതിനെ തള്ളിയാണ് പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിന് ഇത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

ബിജെപിയുടെ നിര്‍ദേശം

ബിജെപിയുടെ നിര്‍ദേശം

സജ്ഞയ് ജാ പാര്‍ട്ടി അംഗമല്ലെന്നും ബിജെപിയുടെ നിര്‍ദേശ പ്രകാരം സജ്ഞയ് കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെന്നും പാര്‍ട്ടി ആരോപിക്കുന്നു. ഇതിന് അടിസ്ഥാനമായി കോണ്‍ഗ്രസ് പറയുന്നത് ബിജെപി-ഫേസ്ബുക്ക് കൂട്ടുകെട്ടിനെ കുറിച്ച് ഇപ്പോള്‍ വിവാദമായിരിക്കുന്ന ആരോപണങ്ങളാണ്.

 കത്ത് ലഭിച്ചിട്ടില്ല

കത്ത് ലഭിച്ചിട്ടില്ല

ബിജെപിയെ പ്രതിരോധത്തിലാക്കി ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ബിജെപിയുടെ നിര്‍ദേശ പ്രകാരം സജ്ഞയ് ജാ ചെയ്യുന്നതാണ് ഇതെന്നാണ് കോണ്‍ഗ്രസ് ആരോപണം. അത്തരമൊരു കത്ത് ഇല്ലെന്നും കോണ്‍ഗ്രസിന് അത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടി പറയുന്നു.

Recommended Video

cmsvideo
Shashi Tharoor about facebook | Oneindia Malayalam
 ശ്രദ്ധ തിരിക്കാനുള്ള നീക്കം

ശ്രദ്ധ തിരിക്കാനുള്ള നീക്കം

കത്തെഴുതിയ 100 പേരില്‍ നിയമസഭാംഗങ്ങള്‍ വരെ ഉള്‍പ്പെടുമെന്ന് സജ്ഞയ് ജാ ട്വീറ്റില്‍ കുറിച്ചിരുന്നു. സോണിയാ ഗാന്ധിയെ സമീപിച്ച നേതാക്കള്‍ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അസ്വസ്ഥരാണെന്നും സജ്ഞയ് ജാ ട്വീറ്റില്‍ കുറിച്ചു. സംഭവത്തില്‍ പ്രതികരിച്ച് രണ്‍ദീപ് സുര്‍ജ്ജേവാല രംഗത്തെത്തിയിരുന്നു. ബിജെപി പാര്‍ട്ടി നേരിടുന്ന വിവാദങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇത്തരമൊരു കാര്യം ചെയ്തതെന്ന് രണ്‍ദീപ് സുര്‍ജ്ജേവാലയുടേയും ആരോപണം.

വിമത ശബ്ദം

വിമത ശബ്ദം

പാര്‍ട്ടിക്കെതിരെ വിമത ശബ്ദമുയര്‍ത്തിയതിന് പിന്നാലെയായിരുന്നു സജ്ഞയ് ജാ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുന്നത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സജ്ഞായ് പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് ലേഖനം എഴുതുകയും പിന്നാലെ നടപടികള്‍ക്ക് വിധേയനാവുകയുമായിരുന്നു.

അതൃപ്തി

അതൃപ്തി

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ ഉടലെടുക്കുന്നതിന് മുമ്പ് സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാണണെന്ന ആവശ്യം സജ്ഞയ് ജാ മുന്നോട്ട് വെച്ചിരുന്നു. അതേസമയം സജ്ഞയ് എന്ത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് കോണ്‍ഗ്രസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ തന്നെ ഗാന്ധി കുടുംബവും സജ്ഞയ് ജായും തമ്മില്‍ അകന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പ്രചരണമുണ്ട്.

English summary
congress Explained on letter controversy that sanjay jha was not a member of congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X