കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശാന്തില്ലെങ്കില്‍ മുന്‍ വിശ്വസ്തന്‍, ടാസ്‌ക് ഫോഴ്‌സ് സെറ്റാക്കി കോണ്‍ഗ്രസ്, മാറ്റം വരുന്നു

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ആവശ്യമായ മാറ്റങ്ങള്‍ വീണ്ടും വരുന്നു. ഹൈക്കമാന്‍ഡ് പുതിയ പാനലുകള്‍ പാര്‍ട്ടിക്കായി സജ്ജമാക്കിയിരിക്കുകയാണ്. രാഷ്ട്രീയക കാര്യ കമ്മിറ്റി, ടാസ്‌ക് ഫോഴ്‌സ് ഗ്രൂപ്പ് എന്നിവ കോണ്‍ഗ്രസ് രൂപീകരിച്ചിരിക്കുകയാണ്. പ്രശാന്ത് കിഷോറിന്റെ പരാമര്‍ശത്തോടെ കോണ്‍ഗ്രസ് ക്യാമ്പില്‍ കടുത്ത വാശി കടന്നുവന്നിരിക്കുകയാണ്.

'ദിലീപിന്റെ അറസ്റ്റുണ്ടായത് ഇടതുപക്ഷമായത് കൊണ്ട്; ആലുവയില്‍ അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് ബന്ധമറിയാം''ദിലീപിന്റെ അറസ്റ്റുണ്ടായത് ഇടതുപക്ഷമായത് കൊണ്ട്; ആലുവയില്‍ അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് ബന്ധമറിയാം'

കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിവര്‍ വന്‍ പരാജയമായിരുന്നുവെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. ഇത് ഹൈക്കമാന്‍ഡിനെ അടക്കം ചൊടിപ്പിച്ചിരിക്കുകയാണ്. ഹിമാചല്‍ പ്രദേശില്‍ പ്രിയങ്ക ഗാന്ധിയെ അടക്കം ഇറക്കാന്‍ ഹൈക്കമാന്‍ഡിനെ പ്രകോപിപ്പിച്ചിരിക്കുകയാണ്. പ്രശാന്തിന്റെ വിശ്വസ്തനെയും കോണ്‍ഗ്രസ് ഒപ്പം കൂട്ടിയിട്ടുണ്ട്.

1

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ടാസ്‌ക് ഫോഴ്‌സ് സോണിയാ ഗാന്ധിയാണ് രൂപീകരിച്ചത്. പി ചിദംബരം, മുകുള്‍ വാസ്‌നിക്ക്, ജയറാം രമേശ്, കെസി വേണുഗോപാല്‍, അജയ് മാക്കന്‍, പ്രിയങ്ക ഗാന്ധി, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ക്കൊപ്പം പ്രശാന്ത് കിഷോറിന്റെ വിശ്വസ്തനായ സുനില്‍ കനുഗോലുവും ടാസ്‌ക് ഫോഴ്‌സിലുണ്ട്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്നത് സുനില്‍ കനുഗോലുവാണെന്ന് ഉറപ്പായിരിക്കുകയാണ്. പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള നീക്കം പാളിയതിന് പിന്നാലെ സുനിലിനെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കുള്ള ടാസ്‌ക് ഫോഴ്‌സില്‍ ഉള്‍പ്പെടുത്തിയത്.

2

അതേസമയം സുനില്‍ കനുഗോലും കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. ഇക്കാര്യം രണ്‍ദീപ് സുര്‍ജേവാല സ്ഥിരീകരിച്ചു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ അടിമുടി നിയന്ത്രണം സുനിലിന് ഇതോടെ ലഭിക്കും. തിരഞ്ഞെടുപ്പ് മേഖലയില്‍ ആര്‍ക്കും സുനിലിനെ കുറിച്ച് അധികം അറിയില്ല. പൊതുമധ്യത്തില്‍ അദ്ദേഹത്തെ ആരും കാണാറില്ല. പക്ഷേ തിരഞ്ഞെടുപ്പ് ജയിപ്പിക്കുന്നതില്‍ മിടുക്കനാണ് അദ്ദേഹം. പ്രശാന്തിന്റെയും സുനിലിന്റെയും ലക്ഷ്യങ്ങള്‍ തന്നെ വ്യതാസമുണ്ട്. 2014 വരെ പ്രശാന്തും സുനിലും ഒരുമിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അതിന് ശേഷം ഇരുവരും രണ്ട് തരം തന്ത്രങ്ങളിലേക്ക് മാറുകയായിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണായക റോളുകള്‍ ഇനി സുനിലിന് ഉണ്ടാവുമെന്നാണ് വിവരം.

3

സുനിലിന്റെ മൈന്‍ഡ്‌ഷെയര്‍ അനലിറ്റിക്‌സിന്റെ സേവനം നേരത്തെ കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ സ്വീകരിച്ചിരുന്നു. അതേസമയം പ്രശാന്തിനെ പോലെ നടക്കാത്ത ആവശ്യങ്ങള്‍ സുനില്‍ ഉന്നയിക്കാറില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. പാര്‍ട്ടികളുടെ മേല്‍ തന്റെ കരുത്ത് കാണിക്കാന്‍ ഒരിക്കലും സുനില്‍ തയ്യാറാവാറില്ല. ഒരിക്കലും വിജയത്തിന്റെ ക്രെഡിറ്റും ഏറ്റെടുക്കാറില്ല. ഇതാണ് കോണ്‍ഗ്രസിന് സുനിലുമായി സഹകരണത്തിന് വഴിയൊരുക്കിയത്. ഒപ്പം ബിജെപിക്കോ മറ്റ് പാര്‍ട്ടികള്‍ക്കോ സുനിലിനെ കുറിച്ച് അറിയില്ല. പൊതുമണ്ഡലത്തില്‍ പരിമിതമായി മാത്രം ഇടപെടാറുള്ള സുനിലിനെ പോലെ ഒരാളെയാണ് കോണ്‍ഗ്രസ് തേടിക്കൊണ്ടിരുന്നത്. പ്രശാന്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നേരത്തെ മാധ്യമങ്ങളില്‍ വരാറുണ്ടായിരുന്നു. എന്നാല്‍ സുനിലിന്റെ കാര്യത്തില്‍ ഇത് രഹസ്യമാണ്.

4

തന്റെ ആശയങ്ങള്‍ ഒരിക്കലും സുനില്‍ കോണ്‍ഗ്രസില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചില്ല എന്നതാണ് അദ്ദേഹത്തിന് ഗുണകരമായി മാറിയത്. ഓരോ പാര്‍ട്ടിയുടെയും പ്രവര്‍ത്തന ശൈലി വ്യത്യസ്തമാണെന്ന് സുനിലിന് നന്നായിട്ടറിയാമെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. ഡിഎംകെയുടെ പ്രചാരണത്തെ നേരത്തെ സുനില്‍ നയിച്ചിരുന്നു. സ്റ്റാലിനെ നേതാവായി ഉയര്‍ത്തുന്നതില്‍ സുനിലിന്റെ പ്രചാരണ വാക്യമാണ് സഹായകരമായത്. പാര്‍ട്ടിക്കുള്ളില്‍ നിന്നാണ് ഒരു ടീമിനെ സുനില്‍ തിരഞ്ഞെടുക്കുക. എന്നാല്‍ പ്രശാന്ത് അങ്ങനെയല്ല. ആ ടീം തിരഞ്ഞെടുപ്പ് കഴിഞ്ഞാലും കോണ്‍ഗ്രസിലുണ്ടാവും.ഈ ടീമിനെ ഉണ്ടാക്കിയെടുക്കുന്ന ചുമതലയും സുനിലിനായിരിക്കും.

5

300 പേരുടെ ടീമിനെ ഉപയോഗിച്ചാണ് ബിജെപിക്കായി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക തിരഞ്ഞെടുപ്പുകള്‍ സുനില്‍ വിജയിച്ചത്. ഡിഎംകെയുമായി പിന്നീട് സുനില്‍ തെറ്റിയെന്നാണ് വിവരം. പ്രശാന്ത് കിഷോറിന്റെ സേവനം തേടിയതാണ് സുനിലിനെ ചൊടിപ്പിച്ചത്. അതേസമയം കോണ്‍ഗ്രസ് 2024ല്‍ മുന്നേറ്റമുണ്ടാക്കുകയെന്നത് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. അതുകൊണ്ടാണ് സുനില്‍ കനുഗോലുവിനെ പാര്‍ട്ടിയില്‍ എടുക്കാന്‍ തീരുമാനിച്ചത്. കര്‍ണാടകത്തില്‍ ഐക്യം കൊണ്ടുവന്നത് അടക്കമുള്ള പ്ലാന്‍ സുനിലിന്റേതാണ്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വന്‍ മാര്‍ജിനില്‍ വിജയിക്കുകയാണെങ്കില്‍ അത് 2024ല്‍ വിജയിക്കാനുള്ള കോണ്‍ഗ്രസ് സാധ്യതയും വര്‍ധിക്കും. സുനിലിലുള്ള വിശ്വാസം വര്‍ധിക്കുകയും ചെയ്യും.

പൃഥ്വിരാജിന്റെ ജനഗണ മന ദേശവിരുദ്ധം, മട്ടാഞ്ചേരി മാഫിയയുടെ സിനിമയാണതെന്ന് സന്ദീപ് വാര്യര്‍പൃഥ്വിരാജിന്റെ ജനഗണ മന ദേശവിരുദ്ധം, മട്ടാഞ്ചേരി മാഫിയയുടെ സിനിമയാണതെന്ന് സന്ദീപ് വാര്യര്‍

English summary
congress forms new task force, new political strategist sunil kanugolu part of election management
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X