സ്റ്റിയറിംഗ് പിടിച്ച് ഹരീഷ് റാവത്ത്, ബിജെപിയില്‍ നിന്ന് മുന്‍ എംഎല്‍എ അടക്കം കോണ്‍ഗ്രസില്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വേട്ടക്കിറങ്ങി കോണ്‍ഗ്രസ്. ബിജെപി നേതാക്കള്‍ ഒന്നൊഴിയാതെ കോണ്‍ഗ്രസിലേക്ക് ഒഴുകുകയാണ്. നേതൃത്വം ദുര്‍ബലമായതാണ് പ്രധാന കാരണം. രണ്ട് പ്രമുഖ നേതാക്കളാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രചാരണ ചുമതല ഹരീഷ് റാവത്ത് ഏറ്റെടുത്തതിന് പിന്നാലെയാണ് ഈ നീക്കങ്ങള്‍ ആരംഭിച്ചത്.

ഭാര്യക്ക് നട്ടെല്ലിന് സര്‍ജറി, കൈയ്യില്‍ ആകെ 750 രൂപ, നിര്‍മാതാവ് പണം തന്നില്ലെന്ന് അലി അക്ബര്‍

അതേസമയം നരേന്ദ്ര മോദിയെയും അമിത് ഷായെയും ഒറ്റയ്ക്ക് നേരിടാനുള്ള ഹരീഷ് റാവത്തിന്റെ തീരുമാനത്തിന് വന്‍ സ്വീകാര്യതയാണ് ഉത്തരാഖണ്ഡില്‍ ലഭിച്ചിരിക്കുന്നത്. ഇത്തവണ ഗാന്ധി കുടുംബത്തിന്റെ റാലികള്‍ പോലും സംസ്ഥാന നേതൃത്വം വെട്ടിക്കുറച്ചിരിക്കുകയാണ്.

1

കോണ്‍ഗ്രസ് കടുത്ത വെല്ലുവിളിയുമായി തന്നെ കളത്തില്‍ സജീവമായിരിക്കുകയാണ്. രണ്ട് മുതിര്‍ന്ന ബിജെപി നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. ഇരുവരും ഉത്കര്‍ശി ജില്ലയില്‍ നിന്നുള്ളവരാണ്. ഒരാള്‍ മുന്‍ എംഎല്‍എ മാല്‍ചന്ദാണ്. ബിജെപിയുടെ ഈ നേതാവ് പോയത് വലിയ നഷ്ടമാണ്. മറ്റൊന്ന് ഉത്കര്‍ഷി സിലാ പഞ്ചായത്ത് ചെയര്‍മാന്‍ ദീപക് ബിജില്‍വാനാണ്. ദില്ലിയില്‍ നിന്ന് വമ്പന്‍ നേതാക്കളുടെ സാന്നിധ്യം തന്നെ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാനായി എത്തിയിരുന്നു. കോണ്‍ഗ്രസിന് എത്രത്തോളം ആവശ്യമാണ് ഇവരുടെ സാന്നിധ്യം എന്ന് വമ്പന്‍ നേതാക്കളുടെ സാന്നിധ്യം കൊണ്ടുതന്നെ വ്യക്തിയാണ്. ഉത്കര്‍ഷിയില്‍ കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുണ്ടാക്കാനും ഇവരുടെ വരവ് സഹായിക്കും.

2

എഎപിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ആനന്ദ് റാം ചൗഹാനും കോണ്‍ഗ്രസിലേക്ക് എത്തി. കോണ്‍ഗ്രസിന്റെ തകര്‍ത്ത് മുഖ്യ പ്രതിപക്ഷമാകാനുള്ള ഒരുക്കത്തിലായിരുന്നു എഎപി. മുന്‍ സൈനിക ബ്രിഗേഡിയറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനിടയിലാണ് വമ്പന്‍ നേതാവ് തന്നെ പാര്‍ട്ടി വിട്ടത്. മുന്‍ ഐപിഎസ് ഓഫീസറാണ് ആനന്ദ് റാം ചൗഹാന്‍. പ്രിയങ്ക ഗാന്ധിയെ കണ്ട ശേഷമായിരുന്നു ഇയാള്‍ കോണ്‍ഗ്രസിലെത്തിയത്. പ്രിയങ്കയുടെ നിര്‍ദേശവും ഇതിന് പിന്നിലുണ്ട്. ബിജെപിയുടെ മാല്‍ ചന്ദ് 2012ല്‍ സംവരണ സീറ്റായ പുരോലയില്‍ വിജയിച്ച സ്ഥാനാര്‍ത്ഥിയാണ്. എന്നാല്‍ മാല്‍ചന്ദ് 2017ല്‍ ഇതേ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ്കുമാറിനോട് തോറ്റിരുന്നു. രാജ്കുമാര്‍ പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു.

3

നേരത്തെ യശ്പാല്‍ ആര്യയും അദ്ദേഹത്തിന്റെ എംഎല്‍എയായ മകനും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയിരുന്നു. സര്‍വേ പ്രകാരം ബിജെപി സംസ്ഥാനത്ത് മുന്‍തൂക്കം നിലനിര്‍ത്തുമോ ഗ്രൗണ്ടിലെ സാഹചര്യം ഒട്ടും അനുകൂലമല്ല. കോണ്‍ഗ്രസ് ശക്തമായി കൊണ്ടിരിക്കുകയാണെന്ന് ഹരീഷ് റാവത്ത് പറയുന്നു. ബിജെപി നേതാക്കള്‍ അതുകൊണ്ടാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ സൈനികരുടെ വോട്ടിലാണ് എഎപി കണ്ണുവെക്കുന്നത്. എന്നാല്‍ അത് ബിജെപിക്കും കോണ്‍ഗ്രസിനുമായി പോകാനാണ് സാധ്യത. നേരത്തെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ചിത്രമടക്കം കോണ്‍ഗ്രസ് റാലിയില്‍ ഇടംപിടിച്ചിരുന്നു.

4

ബിജെപിയുടെ ഭരണപരാജയങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള തീം സോംഗും കോണ്‍ഗ്രസ് പുറത്തിറക്കിയിട്ടുണ്ട്. ബിജെപിയുടെ ഡബിള്‍ എഞ്ചിന്‍ വികസനത്തെ പൊളിച്ചടുക്കുന്നതാണ് ഈ നീക്കം. തുടര്‍ച്ചയായ മൂന്ന് മുഖ്യമന്ത്രിമാര്‍ വന്നത് അടക്കമാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. ഹരീഷ് റാവത്താണ് ഇതിനും നേതൃത്വം നല്‍കുന്നത്. ഒരു സ്ഥാനം മൂന്ന് പേര്‍ പങ്കിട്ടാല്‍ അത് എല്ലാം നശിപ്പിക്കും എന്ന പരിഹാസമാണ് കോണ്‍ഗ്രസിന്റെ പ്രചാരണ വാക്യം. സംസ്ഥാനത്ത് ഒരു കുടുംബത്തിന് ഒരു ടിക്കറ്റ് എന്ന നയം നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ല. പഞ്ചാബില്‍ ഇത് നടപ്പാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ ഇത് നടപ്പാക്കുന്ന കാര്യം പരിശോധിക്കുമെന്നും റാവത്ത് പറഞ്ഞു.

5

ഹരീഷ് റാവത്ത് ഹൈക്കമാന്‍ഡിനെ മാറ്റി നിര്‍ത്തുന്നതില്‍ എല്ലാവരും ഒറ്റക്കെട്ടായി. ഒരുപാട് ദേശീയ നേതാക്കള്‍ വന്നാല്‍ അത് ഗുണം ചെയ്യില്ലെന്നാണ് റാവത്തിന്റെ വിലയിരുത്തല്‍. ചില സുപ്രധാന മണ്ഡലങ്ങളില്‍ മാത്രം ഗാന്ധി കുടുംബം പ്രചാരണം നടത്തിയാല്‍ മതിയെന്നാണ് റാവത്ത് പറയുന്നത്. അതേസമയം ഉത്തരാഖണ്ഡും പഞ്ചാബുമാണ് കോണ്‍ഗ്രസ് വിജയിക്കാനായി ലക്ഷ്യമിടുന്നത്. അതിന് കാരണവുമുണ്ട്. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിന് നിര്‍ണായക റോളുണ്ടാവണമെന്ന് ഹരീഷ് റാവത്ത് കരുതുന്നുണ്ട്. ഉത്തരാഖണ്ഡ് ജയിക്കാനായാല്‍ ഹിന്ദി ഹൃദയഭൂമിയിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. റാവത്തിന്റെ ജനപ്രീതി ബിജെപി മുഖ്യമന്ത്രിയേക്കാള്‍ മുകളിലെത്തിയതും നേട്ടമാണ്.

6

ഇതിനിടെ മുന്‍ ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ് പാര്‍ട്ടി വിട്ടേക്കുമെന്നും സൂചന നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ സീനിയര്‍ ബിജെപി നേതാക്കള്‍ അദ്ദേഹം ഇന്നലെ പോയി കണ്ടിരുന്നു. ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി അജയ കുമാറിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് കണ്ടത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന പ്രഹ്ലാദ് ജോഷിയും കൂടിക്കാഴ്ച്ചയിലുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി വിടില്ലെന്ന് അദ്ദേഹം പറയുന്നു. സംസ്ഥാനത്തിന്റെ ആശങ്കകളുമായി ബന്ധപ്പെട്ട് താന്‍ നടത്തുന്ന പരിപാടിക്ക് പിന്തുണ തേടിയാണ് അവരെ കണ്ടത്. കോണ്‍ഗ്രസ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+