കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടികള്‍ക്ക് 6800 കോടി സംഭാവന നല്‍കിയ അജ്ഞാതര്‍ ആരാ? കോണ്‍ഗ്രസിന് ബ..ബ.., ബിജെപിക്ക് ബബബ!!

ഇക്കാലയളവില്‍ അജ്ഞാതര്‍ കൂടുതല്‍ ഫണ്ട് നല്‍കിയത് കോണ്‍ഗ്രസിനാണ്. ബിജെപിയാണ് കോണ്‍ഗ്രസിന് തൊട്ടുപിന്നില്‍.

  • By Ashif
Google Oneindia Malayalam News

ദില്ലി: പതിനൊന്ന് വര്‍ഷത്തിനിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവന കേട്ടാല്‍ ആരും ഞെട്ടും. 11000 കോടിയിലധികം രൂപ. അതായത് ഒരു വര്‍ഷം ആയിരം കോടിയിലധികം. ഇതല്ല കാര്യം, ഈ സംഖ്യയില്‍ 6800 കോടി രൂപ കൊടുത്തത് ആരാണെന്ന് വ്യക്തമല്ല!

ആരാണെന്ന് അറിയാന്‍ ശ്രമിച്ച സന്നദ്ധ സംഘടനക്ക് ലഭിച്ച മറുപടി അജ്ഞാതര്‍ തന്ന സഖ്യയാണെന്നാണ്. ആരാണ് ഈ അജ്ഞാതരെന്ന സംശയം ഇനിയും ബാക്കി...2004 മുതല്‍ 2015 വരെയുള്ള കണക്കാണ് ഡല്‍ഹി കേന്ദ്രമായുള്ള അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്ത് വിട്ടത്.

കോണ്‍ഗ്രസ് മുന്നില്‍

ഇക്കാലയളവില്‍ അജ്ഞാതര്‍ കൂടുതല്‍ ഫണ്ട് നല്‍കിയത് കോണ്‍ഗ്രസിനാണ്. അവര്‍ക്ക് ലഭിച്ച 4000 കോടിയില്‍ 83 ശതമാനവും നല്‍കിയത് അജ്ഞാതരാണ്. ഇത്രയും സംഖ്യ ആരാണ് നല്‍കിയതെന്ന് ചോദിച്ചപ്പോഴുള്ള വിശദീകരണമാണ് അജ്ഞാതരില്‍ തട്ടി നിന്നത്.

ബിജെപി തൊട്ടുപിന്നില്‍

2014 മെയ് മാസത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ബിജെപിയാണ് കോണ്‍ഗ്രസിന് തൊട്ടുപിന്നില്‍. അവര്‍ക്ക് 3273 കോടി രൂപയാണ് ലഭിച്ചത്. ഇതില്‍ 65 ശതമാനവും ശൂന്യതയില്‍ നിന്നാണ് കിട്ടിയത്.

എഎപി സാധാരണക്കാരുടെ പാര്‍ട്ടി!!

അഴിമതിക്കെതിരേ, സുതാര്യ ഭരണം തുടങ്ങിയ മുദ്രാവാക്യങ്ങളുമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയ ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച 57 ശതമാനം പണത്തിനും ആളില്ല. വ്യക്തമായ രേഖകളുമില്ല. 2013ലാണ് പാര്‍ട്ടി രൂപീകരിച്ചത്. മൂന്ന് വര്‍ഷത്തിനിടെ അവര്‍ക്ക് 110 കോടിയാണ് പിരിഞ്ഞുകിട്ടിയത്.

സിപിഎമ്മിന് ലഭിച്ചത് 893 കോടി

സാധാരണക്കാരുടെ പാര്‍ട്ടികളായ സിപിഎമ്മിനും സിപിഐക്കുമുണ്ട് അജ്ഞാതരായ ഫണ്ടുകാര്‍. 11 വര്‍ഷത്തിനിടെ സിപിഎമ്മിന് ലഭിച്ചത് 893 കോടിയാണ്. ഇതില്‍ 53 ശതമാനവും അതായത് പകുതിയില്‍ അധികവും നല്‍കിയത് ആരാണെന്ന് അറിയില്ല. എല്ലാം അജ്ഞാതരാണ്.

ബിഎസ്പി ഒന്നും വെളിപ്പെടുത്തിയില്ല

ദളിതരുടെ വോട്ടും ഉന്നമനവും ലക്ഷ്യമിട്ട് രൂപീകരിച്ച മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് ഇക്കാലയളവില്‍ 764 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഇത്രയും സംഖ്യ എവിടുന്ന് കിട്ടിയെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടില്ല.

നിയമത്തിലെ പഴുത്

ജനപ്രാതിനിധ്യ നിയമപ്രകാരം 20000 രൂപക്ക് മുകളില്‍ സംഭാവന നല്‍കുന്ന വ്യക്തികളുടെ പേര് വെളിപ്പെടുത്തണം. എന്നാല്‍ എല്ലാ പാര്‍ട്ടികളും ഈ പരിധിക്ക് താഴെയാണ് പുറത്ത് വിട്ട കണക്കുകള്‍. അതുകൊണ്ട് തന്നെ നല്‍കുന്ന ആളുടെ പേര് വെളിപ്പെടുത്തേണ്ട ആവശ്യവുമില്ല. അജ്ഞാതര്‍ എന്ന് രേഖപ്പെടുത്തുകയും ചെയ്യാം.

11367 കോടി അത്ര ചെറിയ സംഖ്യയല്ല

എല്ലാപാര്‍ട്ടികള്‍ക്കും ലഭ്യമായ സംഖ്യ 11367 കോടി രൂപയാണ്. ഇതില്‍ 63 ശതമാനം ലഭിച്ചിരിക്കുന്നത് കോണ്‍ഗ്രസിനും ബിജെപിക്കുമാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതി വകുപ്പിനും പാര്‍ട്ടികള്‍ നല്‍കിയ രേഖകള്‍ പരിശോധിച്ചാണ് എഡിആര്‍ ഈ കണക്ക് പുറത്ത് വിട്ടത്.

പരിഷ്‌കാരങ്ങള്‍ നടക്കുമോ?

അജ്ഞാതരായ ദാതാക്കളെ നിലക്ക് നിര്‍ത്താന്‍ പുതിയ തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ സഹായിക്കുമെന്നാണ് എഡിആര്‍ സ്ഥാപകനും ഐഐഎം അഹ്മദാബാദ് മുന്‍ പ്രഫസറുമായ ജഗ്ദീപ് ഛോകാര്‍ പറയുന്നത്. ഇതിനുള്ള നീക്കങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തി വരികയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശകള്‍ പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞമാസം പറഞ്ഞിരുന്നു.

English summary
In the eleven years between 2004-05 and 2014-15, political parties of all colours, including ones which swore by transparency, got contributions worth more than $1billion (Rs 6,800 crore) from unknown sources, a study by an independent think tank says. The historic financial performance' of these parties which raked in more than Rs 11,000 crore in total income (this includes the Rs 6,800 crore) during this period will add to the gathering momentum for a consensus among parties to clean up political funding.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X