പാട്ടീദാര്‍ സംവരണം: കോണ്‍ഗ്രസില്‍ നിന്ന് ഉറപ്പുലഭിച്ചതായി ഹര്‍ദിക്, കോണ്‍ഗ്രസ് പറയുന്നത്..

  • Posted By: Jisha A S
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് മൗനം വെടിഞ്ഞ് ഹര്‍ദിക് പട്ടേല്‍. ഗുജറാത്തില്‍ പാട്ടീദാര്‍ സംവരണം സംബന്ധിച്ച് കോണ്‍ഗ്രസില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി പാട്ടീദാര്‍ നേതാവ് വ്യക്തമാക്കിയിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പാട്ടീദാര്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കുമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയെന്നാണ് ഹര്‍ദിക് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സംവരണം സംബന്ധിച്ച് തങ്ങള്‍ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും കോണ്‍ഗ്രസ് അംഗീകരിച്ചുവെന്നും ഹര്‍ദിക് വ്യക്തമാക്കി. നേരത്തെ രണ്ട് തവണ സംവരണ വിഷയുമായി മാധ്യമങ്ങളെ കാണുമെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും അവസാന നിമിഷത്തില്‍ ഇത് റദ്ദാക്കുകയായിരുന്നു.

പാട്ടീദാര്‍ സമുദായത്തിന്‍റെ സംവരണത്തിന് വേണ്ടി കോണ്‍ഗ്രസ് ഇന്ത്യന്‍ ഭരണഘടനയുടെ 46മത്തെ ആര്‍ട്ടിക്കിള്‍ ഉപയോഗിച്ച് ബില്ല് കൊണ്ടുവരുമെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു. നിലവില്‍ സംവരണമില്ലാത്തവര്‍ക്ക് വേണ്ടിയാണ് ഇത് ഉപയോഗിക്കുക, അല്ലാത്തവര്‍ക്ക് സംവരണ പരിധി ഉയര്‍ത്താതെ തന്നെ ഒബിസി സംവരണവും ലഭിക്കും. ഇത് സംബന്ധിച്ച് ധാരണയിലെത്തിയെന്നും ഈ ഫോര്‍മുല പാട്ടീദാര്‍ സമുദായത്തിന് മാത്രമല്ലെന്നും ഹര്‍ദിക് പറയുന്നു. ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കെതിരെ പോരാടുമെന്നും ഹര്‍ദിക് വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാട്ടീദാര്‍ സമുദായം ഒരു ടിക്കറ്റും ആവശ്യപ്പെട്ടട്ടില്ലെന്നും പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതിക്കുള്ളില്‍ ഒരു തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ക്കുന്നു.

hardik-patel

കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ആരോടും ആവശ്യപ്പെടില്ലെന്നും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് സംസാരിക്കുന്നുണ്ടെന്നും തീരുമാനം ജനങ്ങള്‍ക്ക് വിട്ടുവെന്നും ഹര്‍ദിക് വ്യക്തമാക്കുന്നു. ഗുറാത്ത് ഭരിക്കുന്ന ബിജെപി തിരഞ്ഞെടുപ്പിന് മുന്നോടിയായി കുതിരക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും പാട്ടീദാര്‍ നേതാക്കള്‍ക്ക് ബിജെപി 5൦ ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും ബിജെപിയുടെ തന്ത്രങ്ങള്‍ പരാജയം ഭയന്നാണെന്നും ഹര്‍ദിക് പറയുന്നു. അടുത്ത രണ്ടര വര്‍ഷത്തേയ്ക്ക് പാട്ടീദാര്‍ സംഘടന ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്നും ബിജെപിയുടെ അതിക്രമങ്ങള്‍ക്കെതിരെ പോരാടുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും ഗുജറാത്തിലെ തീപ്പൊരി നേതാവ് പറയുന്നു.

ശത്രുപക്ഷത്ത് ബിജെപി മാത്രം: കോണ്‍ഗ്രസിനെ പരസ്യമായി പിന്തുണയ്ക്കില്ലെന്ന് മേവാനി, 2019ല്‍ ഗുജറാത്തില്‍ സംഭവിക്കുന്നത്!

English summary
PAAS leader Hardik Patel on Wednesday said the Congress has accepted their demands and agreed to give reservation to Patidar community. Patidar leader broke his silence over his ties with Congress party to media after canceling two media briefings earlier.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്