കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലില്‍ കോണ്‍ഗ്രസ് ഇവിടെ വന്‍ നേട്ടമുണ്ടാക്കും; എക്‌സിറ്റ് പോളിലും സൂചന, ഫലം മാറുമോ?

Google Oneindia Malayalam News

ദില്ലി: കാംഗ്ര പിടിക്കുന്നവര്‍ ഹിമാചല്‍ പ്രദേശില്‍ അധികാരം പിടിക്കുമെന്നാണ്. എന്നാല്‍ സര്‍വേ ഫലങ്ങള്‍ ഒക്കെ കോണ്‍ഗ്രസിന് എതിരാണ്. പക്ഷേ ഹിമാചലിലെ നിര്‍ണായക മേഖലയായ കാംഗ്രയില്‍ കോണ്‍ഗ്രസ് വന്‍ കുതിപ്പ് നടത്തുമെന്നാണ് സര്‍വേകള്‍ അടക്കം നല്‍കുന്ന സൂചന. നേരത്തെ തന്നെ ഉപതിരഞ്ഞെടുപ്പിലൂടെ ഇങ്ങനൊരു സൂചന ലഭിച്ചിരുന്നു.

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് ഹിമാചലില്‍ നടക്കുന്നതെന്നാണ് ഇന്ത്യാ ടുഡേയുടെ സര്‍വേയില്‍ പറയുന്നത്. രണ്ട് ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമാണ് ഉള്ളത്. മൂന്ന് പ്രധാന മേഖലകളാണ് ഹിമാചലിലുള്ളത്. കാംഗ്ര കഴിഞ്ഞാല്‍ മാണ്ഡിയും ഷിംലയുമാണ് അടുത്തത്.

1

കാംഗ്രയാണ് ഹിമാചലില്‍ ഏറ്റവും വലിയ മേഖല. 25 സീറ്റുകളാണ് ഇവിടെയുള്ളത്. മാണ്ഡിയില്‍ 24 സീറ്റുകളും, ഷിംലയില്‍ 19 സീറ്റുകളുമാണ് ഉള്ളത്. ബിജെപിയുടെ ശക്തി കേന്ദ്രമാണ് മാണ്ഡി. ഷിംല എപ്പോഴും കോണ്‍ഗ്രസിനൊപ്പമാണ്. എന്നാല്‍ ഏത് പക്ഷത്തേക്കും മാറാവുന്ന മേഖലയാണ് കാംഗ്ര.

66 കോടി ഇന്ത്യക്കാരന് അടിച്ചത് സൗജന്യമായി കിട്ടിയ ലോട്ടറിയില്‍; ഇതുവരെ അറിഞ്ഞില്ല, ഫോണെടുത്തില്ല!!66 കോടി ഇന്ത്യക്കാരന് അടിച്ചത് സൗജന്യമായി കിട്ടിയ ലോട്ടറിയില്‍; ഇതുവരെ അറിഞ്ഞില്ല, ഫോണെടുത്തില്ല!!

ഇവിടെ ആര് വിജയിക്കുന്നുവോ അവര്‍ സംസ്ഥാന ഭരണം പിടിക്കാനുള്ള സാധ്യത വര്‍ധിക്കും. സ്ഥിരമായി ഈ രീതിയിലാണ് സംസ്ഥാന രാഷ്ട്രീയം മുന്നോട്ട് പോകാറുള്ളത്. കാംഗ്ര, ചമ്പ, ഉന, എന്നീ ജില്ലകള്‍ ചേര്‍ന്നതാണ് കാംഗ്ര മേഖല. കാംഗ ജില്ലയില്‍ മാത്രം 15 സീറ്റുകളുണ്ട്. ഇതാണ് സംസ്ഥാന രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍.

ഭക്ഷണത്തിന് ബുദ്ധിമുട്ട്; യുവതിയെ തേടിയെത്തി മഹാഭാഗ്യം, ലക്ഷങ്ങള്‍ ലോട്ടറിയടിച്ചുഭക്ഷണത്തിന് ബുദ്ധിമുട്ട്; യുവതിയെ തേടിയെത്തി മഹാഭാഗ്യം, ലക്ഷങ്ങള്‍ ലോട്ടറിയടിച്ചു

കാംഗ്രയില്‍ ബിജെപിക്ക് 2017ല്‍ 11 സീറ്റ് ലഭിച്ചിരുന്നു. സംസ്ഥാനത്തെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രി ശാന്തകുമാറിന്റെ സ്വന്തം മണ്ഡലമാണിത്. ഇന്ത്യാ ടുഡേ സര്‍വേയില്‍ ഇത്തവണ പതിനഞ്ചില്‍ എട്ട് സീറ്റിലും കോണ്‍ഗ്രസാണ് മുന്നില്‍ നില്‍ക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് ആകെ മൂന്ന് സീറ്റ് മാത്രമാണ് ഇവിടെ കോണ്‍ഗ്രസ് നേടിയത്.

മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്‌നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും

ഫത്തേപൂര്‍, കാംഗ്ര, പലംപൂര്‍ എന്നീ മണ്ഡലങ്ങളിലായിരുന്നു വിജയിച്ചത്. നിലവില്‍ പക്ഷേ കോണ്‍ഗ്രസ് നല്ല കുതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സര്‍വേ പറയുന്നു. ഫത്തേപൂര്‍, ജവാലി, ജ്വാലാമുഖി, നഗ്രോട്ട, ധരംശാല, പലംപൂര്‍, ബൈജനാഥ് എന്നീ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ബിജെപി ആറുസീറ്റിലും വിജയിക്കും.

നൂര്‍പൂര്‍, ഇന്ദോറ, ജസ്വാന്‍-പ്രാഗ്പൂര്‍, ജെയ്‌സിംഗ്പൂര്‍, സുല്ല, കാംഗ്ര എന്നീ മണ്ഡലങ്ങളിലാണ് ബിജെപിക്ക് ആധിപത്യമുള്ളത്. ദെഹ്‌റയില്‍ ഇത്തവണയും സ്വതന്ത്രന്‍ വിജയിക്കുമെന്നാണ് വിലയിരുത്തല്‍. വോട്ട് ശതമാനം നോക്കുകയാണെങ്കില്‍ 2012ല്‍ കാംഗ്രയില്‍ കോണ്‍ഗ്രസാണ് മുന്നിട്ട് നിന്നത്. ആ വര്‍ഷം കോണ്‍ഗ്രസ് അധികാരത്തിലെത്തി.

2017ലും ഇതേ ട്രെന്‍ഡാണ് ആവര്‍ത്തിച്ചത്. ബിജെപിക്ക് കോണ്‍ഗ്രസിനേക്കാള്‍ എട്ട് ശതമാനം വോട്ടിന്റെ മുന്‍തൂക്കമുണ്ടായിരുന്നു. മാണ്ഡിയില്‍ കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് മുകളിലോ കോണ്‍ഗ്രസിനൊപ്പമോ ബിജെപി എത്തിയിട്ടുണ്ട്. എന്നാല്‍ ഷിംലയില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നിലെത്താറുണ്ട്.

English summary
congress have a big win in kangra, exit polls in himachal pradesh shows a hope to grand old party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X