Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോഡ്‌സെയുടെ ആളുകള്‍ ഞങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കല്ലേ: കോണ്‍ഗ്രസ്

ദില്ലി: രാഷ്ട്രപിതാവ് നാഥുറാം വിനായക് ഗോഡ്‌സെയുടെ ആശയങ്ങള്‍ പിന്‍പറ്റുന്നവര്‍ തങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച ബി ജെ പി പ്രസിഡണ്ട് അമിത് ഷായുടെ വാക്കുകളോട് പ്രതികരിക്കവേയാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ഇക്കാര്യം പറഞ്ഞത്.

മഹാത്മാഗാന്ധിയുടെ ആശയങ്ങളെ കൊന്നവരും മഹാത്മാഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്‌സെയുടെ ചിന്തകള്‍ പിന്‍തുടരുന്നവരും രാജ്യത്തെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും ദേശസ്‌നേഹത്തിന്റെ പുതിയ നിര്‍വചനം പഠിപ്പിക്കാന്‍ വരരുത്. ഭീകരവാദത്തിനെതിരെ പൊരുതിയ പാരമ്പര്യമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉള്ളത്. കോണ്‍ഗ്രസ് നേതാക്കളാകട്ടെ, രാജ്യത്തിന്റെ അഖണ്ഡത സൂക്ഷിക്കുന്നതിന് വേണ്ടി പോരാടിയവരാണ്.

rahul-gandhi

രാജ്യത്തെ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ശബ്ദം അടിച്ചമര്‍ത്താനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജെ എന്‍ യുവില്‍ തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണം. എന്ന് കരുതി മോദി സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തിയവരെല്ലാം രാജ്യദ്രോഹികളാണ് എന്ന് പറയുന്നത് ശരിയല്ല. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം എന്നൊന്ന് ഉണ്ട്. രാഹുല്‍ ഗാന്ധി നിലകൊള്ളുന്നതും അതിന് വേണ്ടിയാണ്.

എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം. നേരത്തെ, രാജ്യതാല്‍പര്യത്തിന് വിരുദ്ധമായ മുദ്രാവാക്യം വിളിക്കുന്നത് ആരായാലും അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബി ജെ പി പ്രസിഡണ്ട് അമിത് ഷാ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞിരുന്നു. ജെ എന്‍ യു കാമ്പസില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെയും അമിത് ഷാ വിമര്‍ശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+