ഗോവയും മണിപ്പൂരും ഉറപ്പ്,യുപിയിൽ പയറ്റുക ദില്ലി സ്ട്രാറ്റജി;7ൽ 6 സംസ്ഥാനങ്ങളും പിടിക്കാനുറച്ച് സോണിയ
ദില്ലി;കേരളത്തിൽ ഇക്കുറി അധികാരത്തിലേക്ക് മടങ്ങി വരാനാകുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. എന്നാൽ പ്രതീക്ഷ അസ്ഥാനത്തായി എന്ന് മാത്രമല്ല കനത്ത തോൽവി രുചിക്കുകയും ചെയ്തു. കേരളത്തിൽ മാത്രമല്ല കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന മറ്റ് നാല് സംസ്ഥനങ്ങളിലും വ്യത്യസ്തമായിരുന്നില്ല ഫലം. ഇത്തിരി ആശ്വസിക്കാൻ വക ഉണ്ടായത് തമിഴ്നാട്ടിൽ മാത്രമാണ്. 2016 നെ അപേക്ഷിച്ച് തമിഴ്നാട്ടിൽ കൂടുതൽ സീറ്റുകൾ കോൺഗ്രസിന് ലഭിച്ചിരുന്നു.
എന്നാൽ തിരിച്ചടികളിൽ പതറാതെ തിരിച്ച് വരവിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്. വരാനിരിക്കുന്ന ഏഴ് നിയമസഭ തിരഞ്ഞെടുപ്പുകൾ ലക്ഷ്യം വെച്ചാണ് കോൺഗ്രസ് തന്ത്രങ്ങൾ ഒരുക്കുന്നത്, ഒപ്പം 2024 ലോക്സഭ തിരഞ്ഞെടുപ്പ് കൂടി.
മുല്ലപ്പള്ളി രാമചന്ദ്രനെ കാണാനെത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

അതിനിർണായകം
പഞ്ചാബ്, ഉത്തർപ്രദേശ്, ഗുജറാത്ത്, മണിപ്പൂർ, ഗോവ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ ഏഴ് സംസ്ഥാനങ്ങളിലാണ് 2022 ന്റെ ആദ്യവും അവസാന ഘട്ടത്തിലുമായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ നിലവിൽ പഞ്ചാബിൽ മാത്രമാണ് കോൺഗ്രസ് ഭരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം ബിജെപിയാണ് അധികാരത്തിൽ. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യപടിയായിട്ടാണ് രാഷ്ട്രീയ പാർട്ടികൾ ഈ നിയമസഭ തിരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസിനേയും ബിജെപിയേയും സംബന്ധിച്ചും ഈ തിരഞ്ഞെടുപ്പുകൾ നിർണായകമാണ്.

നിർദ്ദേശം നൽകി
2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിന് മുൻപ് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കരുത്ത് തെളിയിക്കാനാമ് കോൺഗ്രസ് ഒരുങ്ങുന്നത്. കൊവിഡ് പ്രതിസന്ധിയും ഭരണ വിരുദ്ധ വികാരവും വിവിധ സംസ്ഥാനങ്ങളിൽ ബിജെപിയുടെ പ്രാണനെടുക്കുകയാണ്. ഈ ഘട്ടത്തിൽ അറിഞ്ഞ് കളിച്ചാൽ അധികാരം പിടിക്കാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ .ഇത് മുന്നിൽ കണ്ട് ഭിന്നതകൾ എല്ലാം മാറ്റി നിർത്തി തിരഞ്ഞെടുപ്പിനെ നേരിടാൻ സംസ്ഥാന ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി.

ഭരണ വിരുദ്ധ വികാരം
തിരഞ്ഞെടുപ്പ് നടക്കുന്നതിൽ ഏറ്റവും നിർണായകമെന്ന് കണക്കാക്കപ്പെടുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. 2017 ൽ അട്ടിമറി വിജയമായിരുന്നു ബിജെപി സംസ്ഥാനത്ത് സ്വന്തമാക്കിയത്. ഇക്കുറിയും 300 ൽ കൂടുതൽ സീറ്റുകൾ നേടി വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവിടെ ബിജെപി. എന്നാൽ കൊവിഡ് ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ ഇവിടെ ബിജെപിക്ക് തലവേദനയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായയ്ക്കും മങ്ങലേറ്റെന്ന നിഗമനം ബിജെപിക്കുണ്ട്.

ദില്ലി സ്ട്രാറ്റജി
ഈ ഘട്ടത്തിൽ കൃത്യതയോടെ നീങ്ങിയാൽ സംസ്ഥാനത്ത് ഒരു തിരിച്ചുവരവിന് സാധ്യത ഉണ്ടെന്നാണ് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ബംഗാൾ,ദില്ലി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ട നമാതൃകയിലാകണം തിരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്നും നേതാക്കൾ പറയുന്നു. കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ മാത്രം മത്സരിക്കണം. സമാജ്വാദി പാർട്ടിയും ബിഎസ്പിയുമായി സഖ്യത്തിലെത്തണമെന്നാണ് നിർദ്ദേശം. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ പരമാവധി ശ്രദ്ധപുലർത്തണമെന്നും നേതാക്കൾ പറയുന്നു.

തിരിച്ചുവരവിന്
ഒരിക്കൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന ഗുജറാത്തിൽ ഇത്തവണ എന്തുവിലകൊടുത്തും തിരിച്ചുവരണമെന്നാണ് ദേശീയ നേതൃത്വം വ്യക്തമാക്കുന്നത്. 2017 ൽ ബിജെപിയെ വിറപ്പിച്ച് 77 സീറ്റുകൾ നേടാൻ കോൺഗ്രസിന് സാധിച്ചിരുന്നു. പത്തോളം സീറ്റുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടത് വെറും 1000 ത്തിൽ താഴെ സീറ്റുകൾക്കായിരുന്നു.
മികച്ച നേതാക്കൾ അമരത്ത് ഉണ്ടെങ്കിൽ ഭരണം പിടിക്കാമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ.

പൈലറ്റോ ഗെഹ്ലോട്ടോ
ഇതോടെ പുതിയ സംസ്ഥാന അധ്യക്ഷനെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയെയും തെരഞ്ഞെടുക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റിനേയോ നിലവിലെ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെഹ്ലോട്ടിനെയോ സംസ്ഥാനത്തിന്റെ ചുമതല ഏൽപ്പിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കേരളം ആവർത്തിക്കരുത്
ഇത്തവണ ഉത്തരാഖണ്ഡിൽ കേരളം ആവർത്തിക്കരുതെന്ന മുന്നറിയിപ്പാണ് ഹൈക്കമാന്റ് നൽകുന്നത്. ബിജെപിയും കോൺഗ്രസും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് ഇക്കുറി അധികാര തുടർച്ച പ്രതീക്ഷിക്കുകയാണ് ബിജെപി. എന്നാൽ അട്ടിമറികൾ ഉണ്ടാകില്ലെന്ന് കോൺഗ്രസും ആവർത്തിക്കുന്നു. അതേസമയം പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ ഇവിടെ കോൺഗ്രസിന് വെല്ലുവിളിയാണ്.

ഹിമാചൽ പ്രദേശിൽ
1993 മുതൽ കോൺഗ്രസിന്റെ വീരഭദ്രസിങ്ങും ബിജെപിയുടെ പ്രേംകുമാർ ധൂമലും മാറി മാറി ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ കഴിഞ്ഞ തവണ അധികാരം ലഭിച്ചപ്പോൾ ബിജെപി തങ്ങളുടെ പുതിയ മുഖ്യനെ അവതരിപ്പിച്ചു. സംസ്ഥാനത്തെ പതിവ് ആവർത്തിച്ചാൽ ഇത്തവണ കോൺഗ്രസ് ആണ് വിജയിക്കേണ്ടത്.അങ്ങനെയെങ്കിൽ യുവ നേതാക്കളെ ഇറക്കി തിരഞ്ഞെടുപ്പിനെ നേരിടണമെന്നതാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.

മണിപ്പൂരും ഗോവയും
2017 ൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും അധികാരം നഷ്ടപ്പെട്ട രണ്ട് സംസ്ഥാനങ്ങളായ ഗോവയിലും മണിപ്പൂരിലും ഇത്തവണ അധികാരം തിരിച്ച് പിടിക്കാനുാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോൺഗ്രസ് ഇവിടെ. മതേതര കക്ഷികളെ ഒപ്പം ചേർത്ത് തിരിഞ്ഞെടുപ്പിനെ നേരിടാനുള്ള ചർച്ചകൾ കോൺഗ്രസ് ഗോവയിൽ ആരംഭിച്ച് കഴിഞ്ഞു. ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ തന്നെ മണിപ്പൂരിൽ വിജയിക്കുമെന്നും കോൺഗ്രസ് അവകാശപ്പെടുന്നു.

പഞ്ചാബിൽ
അധികാരത്തിലിരക്കുന്ന പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗും മുൻ മന്ത്രിയും യുവ നേതാവുമായ നവജ്യോത് സിംഗ് സിദ്ധുവും തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ചില്ലേങ്കിൽ തുടർഭരണം എന്ന കോൺഗ്രസ് പ്രതീക്ഷ അസ്തമിക്കുമെന്ന് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു. ഇതോടെ പ്രശ്ന പരിഹാരത്തിനായി നേരിട്ട് ഹൈക്കമാന്റ് തന്നെ ഇടപെട്ടിരിക്കുകയാണ്. എന്തായാലും പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് വരും ദിവസങ്ങളിൽ സംഘടന തലത്തിൽ ഉൾപ്പെടെ സമ്പൂർണ അഴിച്ച് പണിയുണ്ടാകുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.
ഹോട്ട് ആന്റ് ബ്യൂട്ടിഫുൾ ലുക്കിൽ നടി ശ്രദ്ധ കപൂർ ..ഫോട്ടോകൾ കാണാം
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications