കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ കോണ്‍ഗ്രസ് വോട്ട് മറിയുമോ? 4 പേരുടെ വോട്ട് ഉറപ്പെന്ന് സ്വതന്ത്രന്‍, പിന്നില്‍ ബിജെപി

Google Oneindia Malayalam News

ദില്ലി:രാജസ്ഥാനില്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടും കോണ്‍ഗ്രസിന് ഭയം. സ്വതന്ത്ര സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിനെ വോട്ട് ചോര്‍ത്തുമെന്ന ഉറപ്പിലാണ്. ഇതിനോടകം സുഭാഷ് ചന്ദ്രയെന്ന മാധ്യമ മുതലാളി വിജയിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപിയാണ് ഇയാള്‍ക്ക് പിന്നിലുള്ളത്. അതേസമയം മൂന്ന് സീറ്റില്‍ വിജയം ഉറപ്പിച്ചാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്.

റോബിന്‍ എന്റെ അച്ഛനെ പറഞ്ഞത് പുറത്തായിരുന്നെങ്കില്‍ അടി പൊട്ടിയേനെ; ജാസ്മിന്റെ വെളിപ്പെടുത്തല്‍

പക്ഷേ സുഭാഷ് ചന്ദ്രയുടെ പരാമര്‍ശത്തോടെ കോണ്‍ഗ്രസ് ക്യാമ്പ് ആകെ അങ്കലാപ്പിലാണ്. മത്സരിപ്പിക്കുന്നത് മുഴുവന്‍ പുറത്ത് നിന്നുള്ളവരാണ്. അതുകൊണ്ട് ഏത് നിമിഷവും എംഎല്‍എമാര്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇവരെ അനുനയിപ്പിക്കേണ്ടത് അശോക് ഗെലോട്ടാണ്.

1

ബിജെപിയുടെ പിന്തുണയോടെയാണ് സ്വതന്ത്രനായി സുഭാഷ് ചന്ദ്ര മത്സരിക്കുന്നത്. ഈ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്യുമെന്ന് സുഭാഷ് ചന്ദ്ര ഉറപ്പിച്ച് പറയുന്നു. അതുകൊണ്ട തന്നെ താന്‍ ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും സുഭാഷ് പറയുന്നു. നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇയാള്‍ക്ക് ഉറപ്പായും വോട്ട് ചെയുമെന്നാണ് അവകാശവാദം. മൊത്തം എട്ട് പേര്‍ തനിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നും സുഭാഷ് ചന്ദ്ര പറഞ്ഞു. ഗെലോട്ട് ക്യാമ്പ് ഇതിനോടകം ഈ വെളിപ്പെടുത്തലില്‍ ആശങ്കയിലാണ്. സച്ചിന്‍ പൈലറ്റ് ക്യാമ്പ് ക്രോസ് വോട്ടിംഗ് ചെയ്യുമോ എന്നാണ് ഭയം. അങ്ങനെയെങ്കില്‍ അത് ഗെലോട്ടിന്റെ തോല്‍വിയാവും.

2

ബിജെപി പിന്തുണയോടെയുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥി സച്ചിന്‍ പൈലറ്റിനെ ബന്ധപ്പെട്ടുവെന്ന് അഭ്യൂഹങ്ങളുണ്ട്. പൈലറ്റ് ക്യാമ്പ് വിചാരിച്ചാല്‍ എളുപ്പത്തില്‍ ഗെലോട്ട് പക്ഷത്തിന് തിരിച്ചടി നല്‍കാന്‍ സാധിക്കും. കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ താനുമായി രഹസ്യമായി ബന്ധപ്പെടുന്നുണ്ട്. അതുകൊണ്ട് വിജയം ഉറപ്പാണെന്ന് സുഭാഷ് ചന്ദ്ര പറയുന്നു. എന്നാല്‍ ഏതൊക്കെ എംഎല്‍എമാരുടെ പിന്തുണയാണ് ഉള്ളതെന്ന് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. രാജസ്ഥാനില്‍ നിന്ന് നാല് സീറ്റുകളാണ് രാജ്യസഭയിലേക്ക് ഒഴിവ് വരുന്നത്. 108 സീറ്റുള്ള കോണ്‍ഗ്രസില്‍ ഇത് രണ്ട് സീറ്റ് ഉറപ്പായും വിജയിക്കും. ബിജെപിക്ക് ഒരു സീറ്റിലും വിജയിക്കാം.

3

മത്സരം നടക്കുന്നത് ബാക്കിയുള്ള ഒരു സീറ്റിനാണ്. കോണ്‍ഗ്രസിന് ഈ വോട്ട് കൊണ്ട് മൂന്നാം സീറ്റ് വിജയിക്കാം. പക്ഷേ അതിന് സ്വതന്ത്രരുടെപിന്തുണ ക ൂടി വേണം. ബിജെപിക്ക് 71 എംഎല്‍എമാരാണ് ഉള്ളത്. ആദ്യത്തെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച ശേഷം ബാക്കിയുള്ള മുപ്പത് വോട്ടുകള്‍ ബിജെപി സുഭാഷ് ചന്ദ്രയ്ക്ക് നല്‍കും. മുന്‍ എന്‍ഡിഎ സഖ്യകക്ഷിയായി രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയുടെ പിന്തുണയും ചന്ദ്രയ്ക്കുണ്ട്. മൂന്ന് എംഎല്‍എമാര്‍ അവര്‍ക്കുണ്ട്. എന്നാല്‍ സുഭാഷ് ചന്ദ്രയ്ക്ക് വിജയിക്കണമെങ്കില്‍ ഇനിയും എട്ട് എംഎല്‍എമാരുടെ ആവശ്യമുണ്ട്. കോണ്‍ഗ്രസ് അവകാശപ്പെടുന്നത് 123 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ്.

4

123 പേരില്‍ 12 പേര്‍ സ്വതന്ത്ര എംഎല്‍എമാരാണ്. രണ്ട് പേര്‍ സിപിഎം എംഎല്‍എമാരാണ്. എന്നാല്‍ മൂന്ന് വോട്ടുകള്‍ കൂടി നേടിയാലേ കോണ്‍ഗ്രസിന് ജയം ഉറപ്പിക്കാനാവൂ. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരുടെ പിന്തുണ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. ഇത്തരമൊരു ത്രില്ലര്‍ പോരാട്ടം രാജസ്ഥാനില്‍ നടക്കുന്നത് കൊണ്ടാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. ഇവിടെ വലിയ ആഢംബരങ്ങളാണ് എംഎല്‍എമാര്‍ക്ക് ലഭിക്കുന്നത്. ഗെലോട്ടിനെതിരെ പ്രതികാരം തീര്‍ക്കാന്‍ ഈ അവസരം സച്ചിന് പൈലറ്റ് മുതലെടുക്കണമെന്ന് സുഭാഷ് ചന്ദ്ര പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത് നേതൃത്വത്തിനുള്ള സന്ദേശമാകാമെന്നും ചന്ദ്ര വ്യക്തമാക്കി.

5

ഈ അവസരം സച്ചിന്‍ പൈലറ്റ് നഷ്ടപ്പെടുത്തിയാല്‍ 2028 ആകുമ്പോഴേക്ക് സച്ചിന് മുഖ്യമന്ത്രിയാവാനാവില്ലെന്നും സുഭാഷ് ചന്ദ്ര പറയുന്നു. എന്നാല്‍ സുഭാഷിന്റെ വാദങ്ങള്‍ വന്‍ തമാശയാണെന്നും, ചിരിക്ക് വക നല്‍കുന്നുണ്ടെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. ബിജെപി അദ്ദേഹത്തെ വിഡ്ഢിയാക്കിയിരിക്കുകയാണ്. അങ്ങനെയാണ് അദ്ദേഹം മത്സര രംഗത്തെത്തിയത്. അദ്ദേഹത്തെ അവര്‍ നാണം കെടുത്തുമെന്നും സച്ചിന്‍ പറഞ്ഞു. സുഭാഷ്, ഇതൊരു ടിവി സീരീസോ എന്റര്‍ടെയിന്‍മെന്റ് പരിപാടിയോ അല്ല. ഇത് ഗൗരവമേറിയ കാര്യമാണെന്നും സച്ചിന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് മൂന്ന് സീറ്റ് വിജയിക്കുമെന്ന് ഉറപ്പാണ്. വോട്ടുകള്‍ ധാരാളമുണ്ട്. ആരൊക്കെ വോട്ട് മറിക്കുമെന്ന് സുഭാഷ് ചന്ദ്ര വെളിപ്പെടുത്തണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.

ദില്‍ഷയുമായുള്ള പ്രണയം റിയല്‍; ജാസ്മിന്‍ പോവേണ്ടിയിരുന്നില്ല, കാപ്പി കുടിക്കാന്‍ തയ്യാറെന്ന് റോബിന്‍ദില്‍ഷയുമായുള്ള പ്രണയം റിയല്‍; ജാസ്മിന്‍ പോവേണ്ടിയിരുന്നില്ല, കാപ്പി കുടിക്കാന്‍ തയ്യാറെന്ന് റോബിന്‍

English summary
congress in shock after independent candidate claims he has 4 rajasthan congress votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X