• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗെലോട്ടിന് മുന്നില്‍ തമ്മിലടിച്ച് മന്ത്രിമാര്‍.... പിന്നില്‍ സച്ചിന്‍ പൈലറ്റ്? രാജസ്ഥാന്‍ വിടില്ല

ജയ്പൂര്‍: രാജസ്ഥാനില്‍ നിന്ന് സച്ചിന്‍ പൈലറ്റ് കൂടുമാറുന്നുവെന്ന സൂചനകള്‍ക്കിടെ പോരിനിറങ്ങി ഗെലോട്ട്-സച്ചിന്‍ ക്യാമ്പുകള്‍. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മുന്നില്‍ വെച്ച് തമ്മിലടിച്ചിരിക്കുകയാണ് മന്ത്രിമാര്‍. രാജസ്ഥാനിലെ പ്രശ്‌നങ്ങളില്‍ ഒരു തീരുമാനമാകാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സച്ചിന്‍. ഹൈക്കമാന്‍ഡിനെ ധിക്കരിക്കാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ നിലപാട്. നേരത്തെ ദില്ലിയിലേക്ക് മാറ്റാനുള്ള നീക്കവും ഇത്തരത്തിലാണ് സച്ചിന്‍ പൊളിച്ചത്. മന്ത്രിസ്ഥാനങ്ങള്‍ അടക്കം അടക്കി പിടിച്ചിരിക്കുന്ന ഗെലോട്ടിനെതിരെയുള്ള നീക്കമാണ് മുന്നിലുള്ളത്.

തമ്മിലടിച്ച് മന്ത്രിമാര്‍

തമ്മിലടിച്ച് മന്ത്രിമാര്‍

അശോക് ഗെലോട്ട് വിളിച്ച മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാര്‍ തമ്മിലടിച്ചത്. ഇതൊന്നും പോരാത്തതിന് പുറത്തിറങ്ങിയാല്‍ കാണിച്ച് തരാമെന്ന ഭീഷണിയും ഒപ്പമുയര്‍ന്നു. വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്താസരയും നഗരവികസന-ഹൗസിംഗ് വകുപ്പ് മന്ത്രി ശാന്തി ധാരിവാളും തമ്മിലാണ് പോര്. ഒറ്റയ്‌ക്കൊറ്റയ്ക്ക് തല്ലി തീര്‍ക്കാമെന്ന നിലപാടിലായിരുന്നു ഇവര്‍. ദൊത്താസര കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ്.

പരീക്ഷയുടെ കാര്യത്തില്‍...

പരീക്ഷയുടെ കാര്യത്തില്‍...

പത്താം ക്ലാസ് ഹയര്‍ സെക്കണ്ടറി പരീക്ഷകളെ കുറിച്ചായിരുന്നു ദൊത്താസര സംസാരിച്ചിരുന്നത്. സൗജന്യ വാക്‌സിനേഷനെ കുറിച്ച് ഇതിനവസാനം ദൊത്താസര പറഞ്ഞപ്പോഴാണ് പ്രശ്‌നം വന്നത്. ജില്ലാ തലത്തില്‍ കളക്ടര്‍മാര്‍ക്ക് ഇതിനായി നിര്‍ദേശം നല്‍കണമെന്ന് പറഞ്ഞ ഉടനെ ധാരിവാല്‍ എതിര്‍പ്പ് അറിയിച്ചു. ഇതിനെ ദൊത്താസര തള്ളി. ഇതോടെ കടുത്ത വാഗ്വാദങ്ങളായി. ഓണ്‍ലൈനായിട്ടാണ് യോഗം നടന്നത്. പ്രശ്‌നം തീര്‍ക്കാന്‍ ഒടുവില്‍ ഗെലോട്ടിന് ക്യാമറ ഓഫാക്കേണ്ടി വന്നു.

ഗെലോട്ട് ക്യാമ്പില്‍ വിള്ളല്‍

ഗെലോട്ട് ക്യാമ്പില്‍ വിള്ളല്‍

ഗെലോട്ട് ക്യാമ്പില്‍ നിന്ന് മന്ത്രിമാര്‍ സച്ചിന്‍ ക്യാമ്പിലേക്ക് മാറുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. പ്രശ്‌നം മന്ത്രിസഭയില്‍ നിന്നില്ല എന്നാണ് വ്യക്തമാകുന്നത്. ഗെലോട്ട് പറഞ്ഞിട്ടും ഇവര്‍ തമ്മിലടി നിര്‍ത്തിയില്ല. യോഗം വന്നതിന് പിന്നാലെ ഇവര്‍ നേരിട്ടായിരുന്നു ഏറ്റുമുട്ടിയത്. മുഖ്യമന്ത്രിയുടെ വസതിയിലെ സ്റ്റാഫുകളും സുരക്ഷാ ജീവനക്കാരും വരെ ഞെട്ടിപ്പോയെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിമാര്‍ വന്നാണ് ഇവരെ പിടിച്ചുമാറ്റിയത്. വലിയ ഏറ്റുമുട്ടലിനാണ് ഇവര്‍ ഒരുങ്ങിയത്.

ഒരുപാട് പേരെ കണ്ടതാണ്

ഒരുപാട് പേരെ കണ്ടതാണ്

ഒരുപാട് അധ്യക്ഷന്‍മാരെ താന്‍ കണ്ടതാണ്. നിങ്ങളുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ധാരിവാള്‍ തുറന്നടിച്ചു. താന്‍ അധ്യക്ഷനാണെങ്കില്‍ തീരുമാനങ്ങള്‍ ധാരിവാല്‍ അനുസരിക്കേണ്ടി വരുമെന്നും ദൊത്താസര തിരിച്ചടിച്ചു. ജയ്പൂരിന്റെ ചുമതലയുണ്ടായിട്ടും കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെ ഒരു യോഗത്തില്‍ പോലും ധാരിവാള്‍ പങ്കെടുത്തില്ലെന്നും, താനിത് സോണിയാ ഗാന്ധിക്ക് റിപ്പോര്‍ട്ടായി നല്‍കുമെന്നും ദൊത്താസര മുന്നറിയിപ്പ് നല്‍കി. താനെന്നെ ഭീഷണിപ്പെടുത്തുകയാണോ, എന്ന് പറഞ്ഞുകൊണ്ടായിരുന്നു ധാരിവാളിന്റെ വരവ്. വളരെ കഷ്ടപ്പെട്ടാണ് മന്ത്രിമാര്‍ ഇവരെ അനുനയിപ്പിച്ചത്.

ഗെലോട്ടിന്റെ ഗെയിം

ഗെലോട്ടിന്റെ ഗെയിം

സച്ചിനെ രാജസ്ഥാന് പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ഗെലോട്ട്. സോണിയാ ഗാന്ധിയെ കണ്ട് ഇക്കാര്യം നേരത്തെ ഗെലോട്ട് സൂചിപ്പിച്ചിരുന്നുവെന്നാണ് സൂചന. നേരത്തെ ഗെലോട്ടിന് നല്‍കിയത് പോലെ സച്ചിനും ഗുജറാത്തിന്റെ ചുമതല നല്‍കുക എന്ന തന്ത്രമാണിത്. ഗെലോട്ട് കോണ്‍ഗ്രസിനെ നയിച്ചപ്പോള്‍ 85 സീറ്റോളം ഗുജറാത്തില്‍ കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. അതുപോലെ സച്ചിനും തെളിയിക്കട്ടെ എന്നാണ് ഗെലോട്ടിന് നിര്‍ദേശിക്കട്ടെ. നിലവില്‍ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഗുജറാത്തില്‍ തിരിച്ചുവരവുണ്ടാകില്ല എന്നാണ് ഗെലോട്ടിന്റെ നിഗമനം. അതോടെ മകന്‍ വൈഭവ് ഗെലോട്ടിനെ കൊണ്ടുവരാനും അശോക് ഗെലോട്ടിന് സാധിക്കും.

രാജസ്ഥാന്‍ വിടില്ല

രാജസ്ഥാന്‍ വിടില്ല

ഗുജറാത്തില്‍ രാജീവ് സതവിന് പകരമാണ് കോണ്‍ഗ്രസിന് മികച്ചൊരു നേതാവിനെ വേണ്ടത്. കമല്‍നാഥ്, ബികെ ഹരിപ്രകാശ്, മുകുള്‍ വാസ്‌നിക്ക്, അവിനാശ് പാണ്ഡെ, മോഹന്‍ പ്രകാശ് എന്നിവരാണ് മുന്‍പന്തിയിലുള്ളവര്‍. സച്ചിനാണ് സാധ്യത കൂടുതല്‍. മറ്റുള്ളവരേക്കാള്‍ മുന്‍പന്തിയിലുള്ളതും സച്ചിനാണ്. എന്നാല്‍ പൈലറ്റ് കിട്ടാനുള്ളത് കിട്ടാതെ കളം വിടില്ലെന്ന നിലപാടിലാണ്. മിഷന്‍ ഗുജറാത്ത് 2022 എന്ന ഫോര്‍മുലയെ കുറിച്ച് കെസി വേണുഗോപാല്‍ നേരിട്ട് സച്ചിനെ വിളിച്ച് സംസാരിച്ചെന്നാണ് റിപ്പോര്‍ട്ട്.

cmsvideo
  BJP leaders joining in Trinamool congress | Oneindia Malayalam
  38 വകുപ്പുകള്‍

  38 വകുപ്പുകള്‍

  ഗെലോട്ട് പക്ഷേ അന്യായമായി കുറേ വകുപ്പുകള്‍ കൈവശം വെച്ചിരിക്കുകയാണ്. 38 വകുപ്പുകളാണ് അദ്ദേഹത്തിനുള്ളത്. ഇത് വിവിധ മന്ത്രിമാര്‍ക്കായി നല്‍കിയാല്‍ തീരാവുന്ന പ്രശ്‌നമാണിത്. ഹൈക്കമാന്‍ഡ് വാക്കുപാലിക്കാത്തത് കൊണ്ട് രാജസ്ഥാന് പുറത്തൊരു റോള്‍ സച്ചിന്‍ ഏറ്റെടുക്കാന്‍ ഇടയില്ല. യുപിയിലോ ഉത്തരാഖണ്ഡിലോ ഗുജറാത്തിലോ ഏത് റോളും ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണ്. പക്ഷേ നേരത്തെ ഉറപ്പ് നല്‍കിയിരുന്ന കാര്യങ്ങള്‍ രാഹുല്‍ നടപ്പാക്കണമെന്ന് അറിയിച്ചിരിക്കുകയാണ്. ഗെലോട്ടിനെ ഭൂപേഷ് ബാഗലിന്റെ അതേ റോളിലേക്ക് മാറ്റണമെന്നാണ് സച്ചിന്റെ ആവശ്യം. രാഹുലിനെ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് സച്ചിന്‍. രാജസ്ഥാനില്‍ വലിയ മാറ്റങ്ങള്‍ ഇതോടെ ഉറപ്പാണ്.

  English summary
  congress infighting in rajasthan continues,sachin pilot gaining from it
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X