• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നേരത്തേ തുടങ്ങി കോൺഗ്രസ്; ഗോവയിൽ 10 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Google Oneindia Malayalam News

ദില്ലി; കടുത്ത നിയമസഭ പോരാട്ടത്തിന് കളമൊരുങ്ങുന്ന ഗോവയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. ഇക്കുറി കോൺഗ്രസ് ഏറെ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നായ ഗോവയിൽ നേരത്തേ തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പാർട്ടി തുടക്കം കുറിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി മുതിർന്ന നേതാക്കളെ ഉൾപ്പെടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്ഥാന്ർത്ഥി പ്രഖ്യാപനവും നടത്തിയിരിക്കുന്നത്.

വിവാഹപ്രായം 21 ആക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം: ഫാത്തിമ തഹ്ലിയവിവാഹപ്രായം 21 ആക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം: ഫാത്തിമ തഹ്ലിയ

സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്ത്

മപുസ, തലീഗാവോ, പോണ്ട, മർമുഗാവോ, കർട്ടോറിം, മർഗോവോ, കുങ്കോലിം, ക്യൂപെം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഗോവയിലെ നിയമസഭയിലേക്കുള്ള വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തിരഞ്ഞെടുത്ത സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിടുന്നു, ഗോവ കോൺഗ്രസ് ട്വീറ്റ് ചെയ്തു.

മത്സരിക്കുന്നത് ഇവർ

മുൻ മുഖ്യമന്ത്രി ദിഗംബർ വസന്ത് കാമത്ത് ആണ് മാർഗോയിൽ നിന്ന് മത്സരിക്കുന്നത്.
മറ്റൊരു സിറ്റിംഗ് എം. എൽ. എ അലീക്സോ റെജിനൽഡോ ലോറൻകോ തന്റെ നിലവിലെ സീറ്റായ കർട്ടോറിമിൽ നിന്ന് മത്സരിക്കും.2017ലെ തെരഞ്ഞെടുപ്പിൽ മർമുഗാവോ മണ്ഡലത്തിൽ പരാജയപ്പെട്ട സങ്കൽപ് അമോങ്കർ 2022ൽ വീണ്ടും അതേ സീറ്റിൽ മത്സരിക്കും.സുധീർ കനോൽക്കറിന് മപുസ മണ്ഡലവും പോണ്ട സീറ്റ് രാജേഷ് വെരെങ്കറിനും നൽകിയിട്ടുണ്ട്. യുറി അലെമാവോയും ആൾട്ടോൺ ഡികോസ്റ്റയും യഥാക്രമം കുങ്കോലിം, ക്യൂപെം സീറ്റുകളിൽ മത്സരിക്കും.

നേരത്തെ തന്നെ നിയമിച്ചിരുന്നു

നേരത്തെ തന്നെ നിയമിച്ചിരുന്നു

ഇക്കുറി നവംബർ 16 ന് തന്നെ സംസ്ഥാനത്ത് കോൺഗ്രസ് ഇലക്ഷൻ കമ്മിറ്റിയെ രൂപീകരിച്ചിരുന്നു. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എ ഐ സി സി ) ചുമതലയുള്ള മുതിർന്ന നേതാവ് ദിനേശ് ഗുണ്ടു റാവുവിനേയും ഗിരീഷ് ചോദങ്കർ ചെയർമാനുമായാണ് കമ്മിറ്റിയാണ് രൂപീകരിച്ചത്.

 40 അംഗ നിയമസഭയിൽ

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ 17 സീറ്റുകൾ നേടിയിട്ടും കോമ്‍ഗ്രസിന് അധികാരം നേടാൻ സാധിച്ചിരുന്നില്ല. ബി ജെ പിക്ക് അന്ന് ലഭിച്ചത് 13 സീറ്റുകളായിരുന്നു. എന്നാൽ പ്രാദേശിക കക്ഷികളായ ഗോവ ഫോർവേഡ് പാർട്ടിയുമായും മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടിയുമായും ബി ജെ പി സഖ്യത്തിലെത്തുകയും കോൺഗ്രസിനെ അധികാരത്തിലേറുന്നത് തടയുകയും ചെയ്തു.

ചിദംബരത്തിന്റെ നിയനമം

ബി ജെ പിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇത്തവണ നേരത്തേ തന്നെ സുപ്രധാന നിയമനങ്ങൾ എല്ലാം പാർട്ടി നടത്തിയിരുന്നു. മുതിർന്ന നേതാവ് പി ചിദംബരത്തെ തിരഞ്ഞെടുപ്പിന്റെ ചുമതല നലൽകിയത് ഇത് കൂടി കണ്ടിട്ടായിരുന്നു. അതേസമയം മമത ബാനർജിയുടെ തൃണമൂലിന്റേയും ആം ആദ്മിയുടേവും വരവ് സംസ്ഥാനത്ത് കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്
കോൺഗ്രസ് ഭയക്കുന്നത് പോലെ മതേതര വോട്ടുകൾ ഭിന്നിക്കാൻ കാരണമായാൽ കോൺഗ്രസിന്ഡറെ നില പരുങ്ങലിലാകും എന്ന കാര്യത്തിൽ തർക്കമില്ല.

cmsvideo
  പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ
  പ്രതികരിക്കാതെ

  അതേസമയം ആം ആദ്മിയുടേയും തൃണമൂൽ കോൺഗ്രസിന്റേയും വരവോടെ സംസ്ഥാനത്ത് മറ്റ് കക്ഷികളുമായുള്ള സഖ്യത്തിന് സാധത തേടുകയാണ് കോൺഗ്രസ്. കഴിഞ്ഞ തവണ സഖ്യം ഇല്ലാത്തതിനാലാണ് തിരിച്ചടി നേരിട്ടതെന്നാണ് പാർട്ടിയിൽ വിമർശനം ഉയർന്നിരുന്നു. അതേസമയം മുന് ബി ജെ പി സഖ്യകക്ഷിയായ ജി എഫ് പിയും മഹാരാഷ്ട്രയിലെ കോൺഗ്രസ് സഖ്യകക്ഷി എൻ സി പിയും സഖ്യത്തിന് തയ്യാറാണെന്ന് അറിയിച്ചിരുന്നുവെങ്കിലും യാതൊരു പ്രതികരണവും കോൺഗ്രസ് ഇതുവരെ നടത്തിയിട്ടില്ല. കോൺഗ്രസ് ഇപ്പോഴും മനസ് തുറക്കാത്തത് എൻ സി പി ഉൾപ്പെടെ ഉള്ള കക്ഷികളെ മറ്റ് സാധ്യതകൾ പരിശോധിക്കാൻ പ്രേരിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

  English summary
  Congress introduces their 8 candidates for assembly election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X