കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പ്രതീക്ഷയാണ്... പക്ഷെ ബിജെപിയ്ക്കാണെന്ന് മാത്രം; പരിഹസിച്ച് കെജ്രിവാള്‍

Google Oneindia Malayalam News

പനാജി: കോണ്‍ഗ്രസിനെ പരിഹസിച്ച് ആം ആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. കോണ്‍ഗ്രസ്, ബി ജെ പിയ്ക്ക് എന്നും ഒരു പ്രതീക്ഷയാണെന്ന് അദ്ദേഹം പരിഹസിച്ചു. ഗോവ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു കെജ്രിവാളിന്റെ പരാമര്‍ശം.

ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും ഗോവയിലെ ബി ജെ പി ഇതര വോട്ടുകള്‍ ശിഥിലമാക്കുമെന്ന മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ചി ചിദംബരത്തിന്റെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു കെജ്രിവാള്‍. പ്രതീക്ഷയുള്ളിടത്തേക്കാണ് ഗോവക്കാര്‍ വോട്ട് ചെയ്യുകയെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസ് ബി ജെ പിയ്ക്കാണ് പ്രതീക്ഷ നല്‍കുന്നതെന്നും ഗോവക്കാര്‍ക്ക് അല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

kejriwal 1

ഗോവയിലെ ആകെയുള്ള 17 കോണ്‍ഗ്രസ് എം എല്‍ എമാരില്‍ 15 പേരും പാര്‍ട്ടി വിട്ടതും അദ്ദേഹം ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസിന് കിട്ടുന്ന എല്ലാ വോട്ടുകളും സുരക്ഷിതമായി ബി ജെ പിയിലെത്തും എന്നതാണ് അവര്‍ നല്‍കുന്ന ഉറപ്പെന്നും അദ്ദേഹം പരിഹസിച്ചു. ഗോവയിലേക്ക് വമ്പന്‍ വാഗ്ദാനങ്ങളുമായാണ് ആം ആദ്മി എത്തുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തേക്കുള്ള പാര്‍ട്ടിയുടെ 13 ഇന അജണ്ടയും അരവിന്ദ് കെജ്രിവാള്‍ അവതരിപ്പിച്ചിരുന്നു.

ഗോവയിലെ ജനങ്ങള്‍ക്ക് ബി ജെ പിയും കോണ്‍ഗ്രസും അല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് ഒരു മാറ്റം വേണം. ആം ആദ്മിയിലാണ് അവരുടെ പ്രതീക്ഷ, കെജ്രിവാള്‍ പറഞ്ഞു. ഗോവയില്‍ അധികാരത്തിലെത്തിയാല്‍ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നും തൊഴില്‍ ലഭിക്കാത്തവര്‍ക്ക് പ്രതിമാസം 3,000 രൂപ സഹായം നല്‍കുമെന്നും കെജ്രിവാള്‍ പറഞ്ഞു. മികച്ചതും സൗജന്യവുമായ ആരോഗ്യ സംരക്ഷണത്തിനായി ഗോവയിലെ എല്ലാ ഗ്രാമങ്ങളിലും ജില്ലയിലും മൊഹല്ല ക്ലിനിക്കുകളും ആശുപത്രികളും തുറക്കുമെന്നും പ്രകടനപത്രികയിലുണ്ട്.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റി; പുതുക്കിയ തിയതി പ്രഖ്യാപിച്ചുപഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റി; പുതുക്കിയ തിയതി പ്രഖ്യാപിച്ചു

18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും തങ്ങള്‍ 1000 രൂപ വീതം നല്‍കും. ടൂറിസം മേഖല അന്താരാഷ്ട്ര നിലവാരത്തില്‍ വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ആറ് മാസത്തിനുള്ളില്‍ ജനങ്ങള്‍ക്ക് ഭൂമിയില്‍ അവകാശം നല്‍കുമെന്നും കെജ്രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസും ബി ജെ പിയും ശക്തമായ മത്സരം നടത്തുന്ന ഗോവയില്‍ ആം ആദ്മിയെക്കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസും കളത്തിലുണ്ട്. എന്‍ സി പിയും ശിവസേനയും സഖ്യമായി മത്സരിക്കുന്നുമുണ്ട്.

Recommended Video

cmsvideo
UP assembly election 2022: 2 MLAs resign from BJP’s ally Apna Dal

പത്ത് മുതല്‍ പതിനഞ്ച് സീറ്റില്‍ വരെ ശിവസേന മത്സരിക്കുമെന്നും, ബാക്കി സീറ്റില്‍ എന്‍ സി പി മത്സരിച്ചേക്കുമെന്നുമാണ് പ്രാഥമിക ധാരണ. ഫെബ്രുവരി 14 ന് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം മാര്‍ച്ച് പത്തിനാണ് പുറത്തുവരിക. ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സര്‍വേകളിലെല്ലാം ബി ജെ പിക്ക് നേരിയ മുന്‍തൂക്കമുണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും സര്‍വേകള്‍ പറയുന്നു.

English summary
Aam Aadmi Party leader and Delhi Chief Minister Arvind Kejriwal has ridiculed the Congress. He scoffed that the Congress was always a hope for the BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X