ആറ് എംഎല്‍എമാര്‍ പുറത്തേക്ക്? ഭരണത്തിന്റെ താക്കോല്‍ സച്ചിനൊപ്പം, 19 പേര്‍ പാലം വലിച്ചാല്‍.....
ജയ്പൂര്‍: രാജസ്ഥാനില്‍ മന്ത്രിസഭാ പുനസംഘടനയ്ക്ക് മുമ്പ് വീണ്ടും ട്വിസ്റ്റ്. ആറ് എംഎല്‍എമാര്‍ രാജിവെക്കേണ്ടി വരുമെന്ന് സൂചന. കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലേക്കാണ് പോകുന്നത്. സച്ചിന്‍ പൈലറ്റിന് തിരിച്ചെത്താനുള്ള വഴിയാണ് ഇതോടെ തെളിയുന്നത്.
ഇത്രയും കാലം ബിഎസ്പി എംഎല്‍എമാരുടെ കരുത്തില്‍ ഭരണം നിലനിര്‍ത്തിയിരുന്ന ഗെലോട്ടിന് ഇതോടെ സച്ചിന്‍ ആശ്രയിക്കാതെ ഭരണം നിര്‍ത്താനാവില്ലെന്ന അവസ്ഥ വന്നിരിക്കുകയാണ്. എന്നാല്‍ സച്ചിന്‍ ഈ സുവര്‍ണാവസരം എങ്ങനെ മുതലെടുക്കുമെന്നാണ് അറിയാനുള്ളത്.

ബിഎസ്പിയില്‍ നിന്നുള്ള ആറ് എംഎല്‍എമാര്‍ നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇവരോട് സുപ്രീം കോടതി നാലാഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ പറഞ്ഞിരിക്കുകയാണ്. അയോഗ്യത നേരിടാനുള്ള സാധ്യത ഇവര്‍ക്ക് മുന്നിലുണ്ട്. ബിഎസ്പിയും ബിജെപിയും ഇവരെ അയോഗ്യരാക്കാന്‍ മുന്നിലുണ്ട്. ഇതില്‍ നാല് എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയിരിക്കുകയാണ്. നിയമപരമായും രാഷ്ട്രീയപരമായും പിന്തുണ തേടിയാണ് ഇവരെത്തിയത്. കൂറുമാറ്റ നിയമപ്രകാരം ഇവരെ അയോഗ്യരാക്കിയാല്‍, അതോടെ രാഷ്ട്രീയ ഭാവി തന്നെ അവസാനിക്കുമെന്ന് ഇവര്‍ക്ക് അറിയാം.
പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ

സച്ചിന്‍ പൈലറ്റ് നേരത്തെ വിമത ഭീഷണി ഉയര്‍ത്തിയപ്പോള്‍ ഗെലോട്ടിനെ രക്ഷിച്ചത് ഈ ആറ് എംഎല്‍എമാരാണ്. ഇവര്‍ക്ക് മന്ത്രിസ്ഥാനവും ഗെലോട്ട് ഓഫര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് അയോഗ്യത വന്നാല്‍ വലിയ അപകടം ഗെലോട്ട് സര്‍ക്കാര്‍ നേരിടേണ്ടി വരും. ഇവര്‍ ആറ് പേര്‍ പോയാല്‍ അതോടെ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 100 പേരായി ചുരുങ്ങും. ഈ സാഹചര്യത്തില്‍ സച്ചിന്‍ പക്ഷത്തിന്റെ പിന്തുണ നിര്‍ണായകമാകും. സച്ചിന് ഏത് തരത്തില്‍ വേണമെങ്കിലും കോണ്‍ഗ്രസിനോട് വിലപേശല്‍ നടത്താം. സംസ്ഥാന അധ്യക്ഷ സ്ഥാനവും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ സച്ചിന്‍ സമ്മര്‍ദവും ചെലുത്താം.

71 ബിജെപി എംഎല്‍എമാരാണ് ഉള്ളത്. ഒപ്പം 13 സ്വതന്ത്രരുമുണ്ട്. ഇവരിലാരും സച്ചിനെ പിന്തുണയ്ക്കുമെന്ന് കരുതാനാവില്ല. എന്നാല്‍ 20 എംഎല്‍എമാരെ കൊണ്ടുവന്ന്, ഒപ്പം സ്വതന്ത്രരില്‍ ചിലരെ അടര്‍ത്തിയെടുക്കുകയും ചെയ്താല്‍ ബിജെപിക്ക് അധികാരം പിടിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ രാഷ്ട്രീയ നഷ്ടം ഗെലോട്ടിനാണ്. മകനെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമവും പരാജയപ്പെടും, ഒപ്പം മുഖ്യമന്ത്രി സ്ഥാനവും ഇല്ലാതാവും. രണ്ട് സീറ്റില്‍ ഒക്ടോബര്‍ മുപ്പതിന് രാജസ്ഥാനില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുമുണ്ട്. ഇത് ബിജെപി ജയിച്ചാല്‍ അതോടെ അതോടെ സംസ്ഥാന രാഷ്ട്രീയം ചൂടുപിടിക്കും.

ഈ ഘട്ടത്തില്‍ മന്ത്രിസഭാ പുനസംഘടന ഏറ്റവും വേഗത്തില്‍ നടത്തുകയാണ് കോണ്‍ഗ്രസിന് മുന്നിലുള്ള ഏക ഓപ്ഷന്‍. ഇനി വഴങ്ങാതിരിക്കേണ്ട സാഹചര്യം ഗെലോട്ടിന് മുന്നില്‍ ഇല്ല. ഈ ആറ് എംഎല്‍എമാരും കോണ്‍ഗ്രസ് നേതൃത്വവുമായി കട്ടക്കലിപ്പിലാണ്. ഗെലോട്ടിന്റെ നേതൃത്വമോ ഹൈക്കമാന്‍ഡോ ഇവര്‍ക്ക് നിയമപരമായ പിന്തുണ ഇതുവരെ നല്‍കിയിട്ടില്ല. അതുപോലെ മന്ത്രിസഭയിലും ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെ കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിക്കാനാണ് ശ്രമം. കോണ്‍ഗ്രസിന് പുറത്ത് നിന്ന് പിന്തുണ തേടാനാണ് ശ്രമം. ബിഎസ്പി എംഎല്‍എമാരില്‍ ഒരാളായ വാജിബ് അലി ഇവര്‍ കോണ്‍ഗ്രസിനെ കൈവിടുമെന്നാണ് പറയുന്നത്.

നാല് പേര്‍ കോണ്‍ഗ്രസിനെ കൈവിട്ട് ബിജെപിക്കൊപ്പം പോകാനായിട്ടാണ് ദില്ലിയിലെത്തിയത്. ജോഗീന്ദര്‍ സിംഗ് ആവാന, ദീപ്ചന്ദ് കാരിയ, എന്നിവര്‍ രാജസ്ഥാനില്‍ തുടരുകയാണ്. ബാക്കി നാലുപേരും മായാവതിയെയോ അല്ലെങ്കില്‍ അമിത് ഷായെയോ കാണാനുള്ള പ്ലാനിലാണ്. കോണ്‍ഗ്രസില്‍ ചേര്‍ന്നത് നിയമപരമായിട്ടാണെന്ന് ജോഗീന്ദര്‍ സിംഗ് പറയുന്നു. കോണ്‍ഗ്രസിന് മികച്ച ലീഗല്‍ ടീമുണ്ടെന്ന് ഗെലോട്ട് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ജോഗീന്ദര്‍ പറയുന്നു. ജോഗീന്ദര്‍ അടുത്ത ദിവസം തന്നെ നാല് എംഎല്‍എമാരെയും കാണും. മുതിര്‍ന്ന അഭിഭാഷകന്‍ ദേവ്ദത്ത് കാമത്ത് ബിഎസ്പി എംഎല്‍എമാരെ സഹായിക്കുമെന്നാണ് സൂചന.

ബിഎസ്പി ഈ ആറ് എംഎല്‍എമാരെയും സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇവരെ കോണ്‍ഗ്രസിന് പുറത്തേക്ക് വിട്ടുകൊടുക്കില്ലെന്ന് ഗതാഗത മന്ത്രി പ്രതാപ് സിംഗ് കച്ചാരിയ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയും ഇല്ലെന്ന് മന്ത്രി പറയുന്നു. എന്നാല്‍ ഈ ബിഎസ്പി എംഎല്‍എമാര്‍ ദീര്‍ഘകാലമായി മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നവരാണ്. ഗെലോട്ടാണെങ്കില്‍ ഇത് നല്‍കിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് മാറുകയല്ലാതെ ഇവര്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല. അതേസമയം സച്ചിന് സാഹചര്യം മുതലെടുക്കാനായി കാത്തിരിക്കുകയാണ്.












Click it and Unblock the Notifications