കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാജ്യം രക്ഷപ്പെടാൻ കോൺഗ്രസ് രക്ഷപ്പെടണം', വീട് കത്തുമ്പോൾ ആരും ബെഡ്റൂം നോക്കില്ലെന്ന് കനയ്യ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നിലനിന്നാല്‍ മാത്രമേ രാജ്യം നിലനില്‍ക്കൂ എന്ന് കനയ്യ കുമാര്‍. ദില്ലി കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കനയ്യ കുമാര്‍. ജിഗ്നേഷ് മേവാനി, ഹാര്‍ദിക് പട്ടേല്‍ അടക്കമുളളവര്‍ക്കൊപ്പമാണ് കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരാനെത്തിയത്.

Recommended Video

cmsvideo
Kanhaiya Kumar joins Congress

ചില സാങ്കേതിക കാരണങ്ങളാണ് ജിഗ്നേഷ് മേവാനി ഇന്ന് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചിട്ടില്ല. മറ്റൊരു ദിവസമായിരിക്കും മേവാനിയുടെ കോണ്‍ഗ്രസ് പ്രവേശനം. മാധ്യമങ്ങളോട് സംസാരിക്കവേ സിപിഐയെ കുറ്റപ്പെടുത്താതിരിക്കാന്‍ കനയ്യ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

1

കോണ്‍ഗ്രസില്‍ ചേരാന്‍ ഭഗത് സിംഗിന്റെ രക്തസാക്ഷിത്വ ദിനമാണ് കനയ്യ കുമാര്‍ തിരഞ്ഞെടുത്തത്. ഭഗത് സിംഗ് പ്രതിമയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കനയ്യ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ടു. സിപിഐ വിട്ട് താന്‍ കോണ്‍ഗ്രസില്‍ ചേരാനുളള കാരണം, കോണ്‍ഗ്രസ് വെറുമൊരു പാര്‍ട്ടിയല്ല, മറിച്ച് ഒരു ആശയം ആയത് കൊണ്ടാണെന്ന് കനയ്യ കുമാര്‍ പറഞ്ഞു.

മഞ്ജു പഴയ മഞ്ജുവേ അല്ല, സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ അപൂർവ ചിത്രങ്ങൾ കാണാം

2

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും പുരാതനവും ഏറ്റവും ജനാധിപത്യപരവുമായ പാര്‍ട്ടി ആണെന്ന് കനയ്യ കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിനെ കൂടാതെ രാജ്യത്തിന് രക്ഷയില്ലെന്ന് തന്നെപ്പോലെ തന്നെ രാജ്യത്തെ നിരവധി പേര്‍ വിചാരിക്കുന്നുണ്ടെന്നും കനയ്യ പറഞ്ഞു. കോണ്‍ഗ്രസ് ആണ് പ്രതിപക്ഷത്തെ നയിക്കേണ്ടത്. ഒരു വലിയ കപ്പല്‍ പോലെയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് രക്ഷപ്പെട്ടാല്‍ മഹാത്മാ ഗാന്ധിയുടെ ഏകത, ഭഗത് സിംഗിന്റെ ധീരത, ബിആര്‍ അംബേദ്കറുടെ തുല്യത പോലുളള വിവിധ ആശങ്ങളാണ് സംരക്ഷിക്കപ്പെടുക. അതുകൊണ്ടാണ് താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് കനയ്യ കുമാര്‍ പറഞ്ഞു.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

3

ഒരു പ്രത്യേക ആശയധാര രാജ്യത്തെ അപകടത്തിലാക്കാന്‍ ശ്രമിക്കുകയാണെന്ന് കനയ്യ കുമാര്‍ പറഞ്ഞു. ഇന്ത്യയുടെ മൂല്യങ്ങള്‍, സംസ്‌ക്കാരം, ചരിത്രം, ഭാവി അടക്കമുളളവ നശിപ്പിക്കാനാണ് ഈ പ്രത്യേക ആശയധാരയില്‍ ഉളളവര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസില്‍ അംഗത്വമെടുത്തതോടെ വലിയ ഉത്തരവാദിത്തമാണ് തന്നില്‍ വന്ന് ചേര്‍ന്നിരിക്കുന്നത്. തന്നെ വളര്‍ത്തി വലുതാക്കിയ സിപിഐക്ക് നന്ദിയുണ്ടെന്നും കനയ്യ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

4

കനയ്യ സിപിഐയെ വഞ്ചിച്ചുവെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞിരുന്നു. ഇതേക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കനയ്യ മറുപടി നല്‍കിയില്ല. രാജ്യത്ത് ഇടതുപക്ഷത്തിന് ഭാവിയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കനയ്യ പറഞ്ഞു. വീട് കത്തുമ്പോള്‍ ആരും കിടപ്പുമുറി സംരക്ഷിക്കാനല്ല നോക്കുക. അതുപോലെ തന്നെ രാജ്യം കത്തുമ്പോള്‍ ആര്‍ക്കും സ്വന്തം കാര്യം മാത്രം നോക്കാനാകില്ലെന്നും കനയ്യ കുമാര്‍ പറഞ്ഞു.

English summary
Congress is not just a party but an idealogy, Says Kanhaiya Kumar after joining Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X