25 കൊല്ലത്തോളമായി ഗുജറാത്തില്‍ ഭരണമില്ല, തിരിച്ചുവരാന്‍ കോണ്‍ഗ്രസ്, ആസാദ് ഗൗരവ് യാത്രയ്ക്ക് തുടക്കം
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. കോണ്‍ഗ്ര് എഎപിയെ പേടിച്ചാണ് ഇപ്പോള്‍ ഓരോ നീക്കങ്ങളും നടത്തുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആസാദി ഗൗരവ് യാത്രയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കാനാണ് ഈ യാത്ര. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തില്‍ കോണ്‍ഗ്രസിന്റെ പങ്ക് എത്രത്തോളമുണ്ടായിരുന്നുവെന്ന് ജനങ്ങളെ ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്താനാണ് ശ്രമം. ഇതിലൂടെ കോണ്‍ഗ്രസിന് നഷ്ടമായ വോട്ടര്‍മാരെ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ അത് എത്രത്തോളം ഫലിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും നിര്‍ദേശ പ്രകാരമാണ് ഈ യാത്ര നടത്തുന്നത്. നാല് സംസ്ഥാനങ്ങളിലൂടെ ഈ യാത്ര കടന്നുപോകും. ദില്ലിയിലെ രാജ്ഘട്ടിലാണ് അവസാനമായി യാത്ര എത്തുക. 1200 കിലോമീറ്റര്‍ കാല്‍നടയായി ഗുജറാത്തിലെ അഞ്ച് ജില്ലകളില്‍ ഈ യാത്ര പിന്നിടും. അതേസമയം കോണ്‍ഗ്രസ് ക്യാമ്പ് നാല് തട്ടില്‍ നില്ക്കുന്ന സമയത്താണ് ഈ യാത്ര നടക്കുന്നത്. അഹമ്മദ് പട്ടേലിന്റെ മകന് ഫൈസല്‍ പട്ടേലും കോണ്‍ഗ്രസ് വിടാന്‍ പോവുകയാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. എഎപി സംസ്ഥാനത്ത് വന്‍ ശക്തിയായി മാറി കൊണ്ടിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ പോലെ ഇവിടെയും സംഘടന ശക്തമാക്കാനാണ് ശ്രമം.
എഎപി സൂറത്തില്‍ അടക്കം വലിയ വിജയം നേരത്തെ നേടിയതാണ്. കോണ്‍ഗ്രസിനെ പൂര്‍ണമായും തകര്‍ത്ത്, പ്രതിപക്ഷ സ്ഥാനത്തേക്ക് വളരുകയാണ് എഎപിയുടെ ലക്ഷ്യം. അതിനേക്കാള്‍ വെല്ലുവിളി കോണ്‍ഗ്രസിന് യുവനേതാക്കളെ വളര്ത്തിയെടുക്കാനാവുന്നില്ല എന്നതാണ്. ഗുജറാത്തില്‍ കോണ്‍ഗ്രസ് വളര്‍ത്തിയെടുത്ത നേതാക്കളല്ല ഇപ്പോള്‍ മുന്‍നിരയിലുള്ളത്. ജിഗ്നേഷ് മേവാനിയും ഹര്‍ദിക് പട്ടേലും അവരുടേതായ രീതിയില്‍ സമരങ്ങളിലൂടെ വളര്‍ന്നുവന്നവരാണ്. അതുകൊണ്ട് കോണ്‍ഗ്രസിന് ഇവരുടെ വളര്‍ച്ചയില്‍ പൂര്‍ണമായും അഭിമാനിക്കാനാവില്ല. ഇത്തവണ ഇവരുടെ നേതൃത്വത്തിലാണ് പക്ഷേ കോണ്‍ഗ്രസിന് പ്രതീക്ഷയുള്ളത്.
മറ്റ് നേതാക്കളെല്ലാം തമ്മിലടി കൊണ്ട് പാര്‍ട്ടിയെ തോല്‍പ്പിക്കുമെന്ന് ഉറപ്പാണ്. എഎപി വന്നതോടെ പ്രമുഖ നേതാക്കളില്‍ പലരും അവിടേക്ക് മാറാനുള്ള താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് പ്രതീക്ഷ നല്കുന്ന കാര്യങ്ങളൊന്നും ഗുജറാത്തില്‍ ചെയ്തിട്ടില്ല. അഹമ്മദ് പട്ടേലിന്റെ മകന് ദീര്‍ഘകാലം കാത്തിരുന്നിട്ടും ഹൈക്കമാന്‍ഡില്‍ നിന്ന് ഉറപ്പുകളൊന്നും ലഭിച്ചിരുന്നില്ല. ഫൈസലിനൊപ്പം മറ്റ് നേതാക്കളും എഎപിയിലേക്ക് കളം മാറുമോ എന്ന ഭയം കോണ്‍ഗ്രസില്‍ ശക്തമാണ്. ഹൈക്കമാന്‍ഡ് പക്ഷേ ഫൈസലിനെ കൂടെ നിര്‍ത്താനും ശ്രമിക്കുന്നില്ല. അഹമ്മദ് പട്ടേലിന് ശക്തമായ വേരോട്ടമുള്ള ഇടങ്ങളില്‍ ഫൈസലിനും മികച്ച പിന്തുണയുണ്ട്.
അരവിന്ദ് കെജ്രിവാളിനൊപ്പം ഫൈസല്‍ പട്ടേല്‍ നില്ക്കുന്ന ചിത്രവും ഇതിനിടെ വൈറലായിട്ടുണ്ട്. എന്നാല്‍ ഫൈസല്‍ പാര്‍ട്ടി വിടുകയോ രാഷ്ട്രീയം ഉപേക്ഷിക്കാനോ ആണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. ബിസിനസ് മേഖലയിലാണ് ഫൈസലിന് കൂടുതല്‍ ശക്തിയുള്ളത്. അഹമ്മദ് പട്ടേലിന് മക്കള്‍ രാഷ്ട്രീയത്തില്‍ വരുന്നതിനോട് വലിയ താല്പര്യമുണ്ടായിരുന്നില്ല. മക്കളായ ഫൈസലിനെയും മുംതാസിനെയും അദ്ദേഹം ഒരിക്കലും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിരുന്നില്ല. ഫൈസല്‍ കോണ്‍ഗ്രസിന്റെ പ്രചാരണങ്ങളുടെ ഭാഗമായിട്ടുണ്ട്. 2012ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം പ്രചാരണം നടത്തിയിട്ടുണ്ട്.
അഹമ്മദ് പട്ടേലിന്റെ വിയോഗ ശേഷം ഫൈസല്‍ താന്‍ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് കുറിച്ചിരുന്നു. സാമൂഹിക പ്രവര്‍ത്തനത്തിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പിന്നാലെയാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഫൈസല്‍ സജീവമായത്. ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി അദ്ദേഹം സംസാരിച്ചിരുന്നു. ബറൂച്ചില്‍ രാഷ്ട്രീയ യാത്ര നടത്താനായിരുന്നു പദ്ധതി. ഇത് അഹമ്മദ് പട്ടേലിന്റെ മണ്ഡലമാണ്. ബറൂച്ച്, നര്‍മദ ജില്ലകളിലെ ഏഴ് സീറ്റുകളാണ് ലക്ഷ്യമെന്നും ഫൈസല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications