കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനന്ദ് ശര്‍മ കോണ്‍ഗ്രസ് വിടുമോ? അഭ്യൂഹം ശക്തം... ഒടുവില്‍ വിശദീകരണവുമായി രംഗത്ത്

Google Oneindia Malayalam News

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ആനന്ദ് ശര്‍മ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുമോ. ഈ ചോദ്യമാണ് ഡല്‍ഹിയിലെ പല കോണുകളില്‍ നിന്നും ഉയരുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി ആനന്ദ് ശര്‍മ കൂടിക്കാഴ്ച നടത്തിയതാണ് അഭ്യൂഹം ശക്തമാകാന്‍ കാരണം. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി വിമത ശബ്ദം ഉയര്‍ത്തിയ ജി23 ഗ്രൂപ്പില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് ആനന്ദ് ശര്‍മ.

ഇതേ ഗ്രൂപ്പിലുണ്ടായിരുന്ന കപില്‍ സിബല്‍ അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായി പരിഗണിച്ചിരുന്ന പലരും പാര്‍ട്ടി വിട്ടു. ജ്യോതിരാദിത്യ സിന്ധ്യയും ടോം വടക്കനും ജിതിന്‍ പ്രസാദയുമെല്ലാം ഇന്ന് ബിജെപിയിലാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ആനന്ദ് ശര്‍മയും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാകുന്നത്...

 'നേരിട്ടാണെങ്കില്‍ ഒന്നരലക്ഷം, വീഡിയോ കോള്‍ 10 മിനിറ്റിന് 15,000'; പുതിയ ബിസ്‌നസുമായി മോഹന്‍ലാലിന്റെ നായിക 'നേരിട്ടാണെങ്കില്‍ ഒന്നരലക്ഷം, വീഡിയോ കോള്‍ 10 മിനിറ്റിന് 15,000'; പുതിയ ബിസ്‌നസുമായി മോഹന്‍ലാലിന്റെ നായിക

1

കോണ്‍ഗ്രസിന്റെ ശക്തനായ നേതാവും ബിജെപിയുടെ നിശിത വിമര്‍ശകനുമാണ് ആനന്ദ് ശര്‍മ. അദ്ദേഹത്തിന്റെ കളംമാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ക്കിടയാക്കിയത് പുതിയ കൂടിക്കാഴ്ചയാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായിട്ടാണ് ആനന്ദ് ശര്‍മ കൂടിക്കാഴ്ച നടത്തിയത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച സജീവമായപ്പോള്‍ ശര്‍മ വിശദീകരണവുമായി രംഗത്തുവന്നു.

2

ജെപി നദ്ദ ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ മാത്രമല്ല, ഞങ്ങള്‍ ഒരേ സംസ്ഥാനത്ത് നിന്നുള്ളവര്‍ കൂടിയാണ്. എനിക്ക് അദ്ദേഹത്തെ കാണുന്നതിന് യാതൊരു തടസവുമില്ല. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസം വ്യക്തിപരമായ വിദ്വേഷമാക്കുന്ന ആളല്ല ഞാന്‍. ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ മുഖം നല്‍കരുതെന്നും ആനന്ദ് ശര്‍മ പറഞ്ഞു.

3

എനിക്ക് ജെപി നദ്ദയെ കാണണമെന്നുണ്ടെങ്കില്‍ ഞാന്‍ നേരിട്ട് പോകും. അതില്‍ എന്താണ് വലിയ വിവാദം. ഞാന്‍ കോണ്‍ഗ്രസുകാരനാണ്. ആശയപരമായി എതിര്‍പക്ഷത്താണ്. അതുകൊണ്ട് വ്യക്തപരമായി യാതൊരു പ്രശ്‌നങ്ങളും ഞങ്ങള്‍ക്കിടയിലില്ലെന്നും ആനന്ദ് ശര്‍മ പ്രതികരിച്ചു. അതേസമയം, കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

4

വ്യാഴാഴ്ച വൈകീട്ടാണ് ജെപി നദ്ദയെ ആനന്ദ് ശര്‍മ കണ്ടത്. ഇരുവരും തമ്മിലുള്ള ചര്‍ച്ച അല്‍പ്പ നേരം നീണ്ടു. ഇതോടെയാണ് ആനന്ദ് ശര്‍മ ബിജെപിയിലേക്ക് പോകുന്നു എന്ന വാര്‍ത്തകള്‍ വന്നത്. രണ്ടു നേതാക്കളും ഹിമാചല്‍ പ്രദേശില്‍ നിന്നുള്ളവരാണ്. ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഇവിടെ കോണ്‍ഗ്രസും ബിജെപിയും നേരിട്ടാണ് അങ്കം.

ദിലീപ് കേസ്;'വിചാരണ കോടതി ജഡ്ജിയെ മാറ്റണം..നേരിട്ടത് ക്രൂര വിചാരണ';സാംസ്കാരിക കൂട്ടായ്മ സുപ്രീം കോടതിയിലേക്ക്ദിലീപ് കേസ്;'വിചാരണ കോടതി ജഡ്ജിയെ മാറ്റണം..നേരിട്ടത് ക്രൂര വിചാരണ';സാംസ്കാരിക കൂട്ടായ്മ സുപ്രീം കോടതിയിലേക്ക്

5

പലപ്പോഴും കോണ്‍ഗ്രസ് നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച ജി23 ഗ്രൂപ്പില്‍ അംഗമാണ് ആനന്ദ് ശര്‍മ. പാര്‍ട്ടിക്ക് ശക്തനായ നേതാവ് വേണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിരുന്നു. രണ്ടു കാര്യങ്ങള്‍ ജെപി നദ്ദയുമായി ആനന്ദ് ശര്‍മ ചര്‍ച്ച ചെയ്തുവെന്നാണ് വാര്‍ത്തകള്‍ വന്നത്. ഒന്ന് ആനന്ദ് ശര്‍മ ബിജെപിയില്‍ ചേരുന്ന കാര്യം, മറ്റൊന്ന് ഹിമാചല്‍ പ്രദേശിലെ രാഷ്ട്രീയ സാഹചര്യം. അടുത്തിടെ സമാനമായ അഭ്യൂഹം പരന്ന വേളയില്‍ താന്‍ ബിജെപിയില്‍ ചേരില്ലെന്ന് ശര്‍മ വ്യക്തമാക്കിയിരുന്നു.

6

അടുത്ത കാലത്തായി ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്. കേരളത്തില്‍ നിന്നുള്ള ടോം വടക്കന്‍ ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്തു നിന്നിരുന്ന അദ്ദേഹത്തിന്റെ ബിജെപി പ്രവേശം ഏറെ ചര്‍ച്ചയായിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള ജ്യോദിരാദിത്യ സിന്ധ്യ രാഹുല്‍ ഗാന്ധിയുടെ വലംകൈ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം കേന്ദ്രമന്ത്രിയാണ്.

7

രാഹുല്‍ ഗാന്ധിക്കൊപ്പം അടിയുറച്ച് നിന്നിരുന്ന കോണ്‍ഗ്രസിന്റെ മറ്റൊരു യുവ മുഖമായിരുന്നു ഉത്തര്‍പ്രദേശില്‍ നിന്നുള്ള ജിതിന്‍ പ്രസാദ. ബ്രാഹ്മിണ്‍ വിഭാഗത്തില്‍പ്പെട്ട ഇദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ യോഗി സര്‍ക്കാരിലെ മന്ത്രിയാണ്. കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന അമരീന്ദര്‍ സിങും ഇന്ന് ബിജെപിയുമായി സഹകരിച്ചാണ് പോകുന്നത്.

English summary
Congress Leader Anand Sharma Meets BJP President JP Nadda; Fueling Speculation to Join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X