കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാര്‍ദന്‍ ദ്വിവേദിയുടെ മകന്‍ ബിജെപിയില്‍... കോണ്‍ഗ്രസിന് വന്‍ തിരിച്ചടി, സമീറിന്റെ പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദന്‍ ദ്വിവേദിയുടെ മകന്‍ സമീര്‍ ദ്വിവേദി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങളും നേതൃത്വവും തന്നെ പ്രചോദിപ്പിച്ചെന്ന് സമീര്‍ വ്യക്തമാക്കി. അതേസമയം സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും വളരെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് ജനാര്‍ദന്‍ ദ്വിവേദി. അദ്ദേഹത്തിന് മകന്‍ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിനേറ്റ വ്യക്തിപരമായ തിരിച്ചടി കൂടിയാണിത്.

1

ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിന്റെ സാന്നിധ്യത്തിലാണ് സമീര്‍ ദ്വിവേദി ബിജെപിയില്‍ ചേര്‍ന്നത്. പൗരത്വ നിയമത്തെയും എന്‍ആര്‍സിയെ കുറിച്ചുമാണ് ആദ്യമായി സമീര്‍ പ്രതികരിച്ചത്. ജനങ്ങള്‍ പ്രശ്‌നം വഷളാവുന്നതിന് മുമ്പ് ഒരുമിച്ച് നില്‍ക്കണമെന്ന് സമീര്‍ ആവശ്യപ്പെട്ടു. ഇത് തന്റെ ആദ്യ രാഷ്ട്രീയ പാര്‍ട്ടിയാണ്. ഇന്നത്തെ സാഹചര്യങ്ങള്‍ നോക്കൂ, രാഷ്ട്രീയമില്ലാത്തവര്‍ രാഷ്ട്രീയത്തിലിറങ്ങണം, നല്ല മനസ്സുള്ളവരും വിദ്യാ സമ്പന്നരും രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നും സമീര്‍ ആവശ്യപ്പെട്ടു.

അതേസമയം കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് സമീര്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ കോണ്‍ഗ്രസില്‍ സമീറിന്റെ ബിജെപി പ്രവേശം ചര്‍ച്ചയാവാന്‍ സാധ്യതയുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന കാര്യങ്ങള്‍ മുമ്പ് നടക്കുമായിരുന്നില്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്, മുത്തലാഖ്, പൗരത്വ നിയമം എന്നിവ മോദിയുടെ ഭരണത്തിന്റെ മിടുക്കാണെന്നും സമീര്‍ ദ്വിവേദി പറഞ്ഞു.

ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവരാണ് 1962ല്‍ ചൈനയെ പുകഴ്ത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കാന്‍ ഇപ്പോള്‍ നമ്മള്‍ മുന്നോട്ട് വന്നിട്ടില്ലെങ്കില്‍, രാജ്യത്ത് പടരുന്ന ഈ അഗ്നിയെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും സമീര്‍ പറഞ്ഞു. ഷഹീന്‍ബാഗില്‍ മുസ്ലീം സമരക്കാരോട് എനിക്ക് ചോദിക്കാനുള്ളത് ഒരേയൊരു ചോദ്യമാണ്. മോദിക്ക് മുമ്പ് മുത്തലാഖ് റദ്ദാക്കാന്‍ ആരെങ്കിലും ധൈര്യപ്പെട്ടിരുന്നോ? മുത്തലാഖ് റദ്ദാക്കിയ ഒരു പ്രധാനമന്ത്രി എങ്ങനെയാണ് നിങ്ങളുടെ പൗരത്വം ഇല്ലാതാക്കുക. ഇടതുപാര്‍ട്ടികളാണ് സിഎഎയുടെ പേരില്‍ അക്രമം ഉണ്ടാക്കുന്നതെന്നും സമീര്‍ പറഞ്ഞു. എന്നാല്‍ സമീര്‍ ബിജെപിയില്‍ ചേര്‍ന്നതിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു.

 ദില്ലിയില്‍ പഞ്ചാബി പരീക്ഷണവുമായി കോണ്‍ഗ്രസ്.... മന്‍മോഹന്‍ സിംഗ് താരപ്രചാരകന്‍, പോരാട്ടം കടുക്കും ദില്ലിയില്‍ പഞ്ചാബി പരീക്ഷണവുമായി കോണ്‍ഗ്രസ്.... മന്‍മോഹന്‍ സിംഗ് താരപ്രചാരകന്‍, പോരാട്ടം കടുക്കും

English summary
congress leader janardan dwivedis son joins bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X