• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നേരിട്ടിറങ്ങി സോണിയയും രാഹുലും; 'ഗാന്ധി'മാര്‍ ഇല്ലെങ്കില്‍ പകരം ആര്, ശ്രദ്ധ മുകുള്‍ വാസ്നിക്കിലേക്ക്

Google Oneindia Malayalam News

ദില്ലി: നേതൃതലത്തിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യം കൂടി മുന്‍ നിര്‍ത്തി വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വലിയൊരു പൊട്ടിത്തെറിയുടെ വക്കിലായിരുന്നു അവസാനിച്ചത്. നേതൃമാറ്റഴും പാര്‍ട്ടിയില്‍ പൊളിച്ചെഴുത്തും ആവശ്യപ്പെട്ട് താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് 23 നേതാക്കള്‍ എഴുതിയ കത്തിനെ ചൊല്ലി പ്രവര്‍ത്തക സമിതി യോഗത്തില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് വാദ-പ്രതിവാദങ്ങള്‍ ഉയര്‍ത്തി. കത്തെഴുതിയ നേതാക്കള്‍ക്ക് ബിജെപി ബന്ധമുണ്ടെന്ന രീതിയില്‍ രാഹുല്‍ സംസാരിച്ചെന്ന രീതിയിലുള്ള റിപ്പോര്‍ട്ടും ഒരു ഘട്ടത്തില്‍ പുറത്തു വന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്ന് അത്തരമൊരു പരാമര്‍ശം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി നേതാക്കള്‍ തന്നെ രംഗത്തെത്തി. എന്നാല്‍ ഇരുവിഭാഗത്തിനിടിയിലും ഇപ്പോഴും അഭിപ്രായ വ്യത്യാസം ശക്തമാണ്.

താൽക്കാലിക സമിതി

താൽക്കാലിക സമിതി

ദൈനംദിന പ്രവർത്തനങ്ങളിൽ സോണിയയെ സഹായിക്കാനുള്ള താൽക്കാലിക സമിതി എത്രയും പെട്ടെന്ന് രൂപീകരിക്കണമെന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഈ സമിതിയില്‍ ആരൊക്കെ അംഗങ്ങളും എന്നതാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. എ കെ ആന്റണി, ഡോ. മൻ‌മോഹൻ സിംഗ്, മല്ലികാർജുൻ ഖാർഗെ, കെ സി വേണുഗോപാൽ, സച്ചിൻ പൈലറ്റ് എന്നിവര്‍ നാലംഗ സമിതിയില്‍ അംഗങ്ങളായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതീക്ഷ

പ്രതീക്ഷ

എന്നാല്‍ ഇവരെല്ലാം ഔദ്യോഗിക ക്യാംപില്‍ നിന്നുള്ളവരാണ്. ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ശശി താരൂർ, കപിൽ സിബൽ, മുകുൾ വാസ്‌നിക് എന്നിവരാണ് മറുവശത്തുള്ള പ്രമുഖര്‍. തങ്ങളുടെ ഭാഗത്ത് നിന്നും രണ്ട് അംഗങ്ങള്‍ അല്ലെങ്കില്‍ സോണിയ ഗാന്ധിയുടെ പ്രവർത്തന രീതിയെ ചോദ്യം ചെയ്തവരിൽ ഒരാളെങ്കിലും ഉണ്ടായിരിക്കുമെന്നാണ് വിമതർ പ്രതീക്ഷിക്കുന്നത്.

നേരിട്ടിറങ്ങും

നേരിട്ടിറങ്ങും

മറിച്ച്, പാനലില്‍ നിന്നും നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയക്ക് കത്തയച്ച 23 പേരെ മാറ്റി നിര്‍ത്തുകയാണെങ്കില്‍ അത് പ്രശ്നങ്ങല്‍ കൂടുതല്‍ ഗുരുതരമായേക്കും. തുടര്‍ന്നുള്ള ഭിന്നിപ്പുകള്‍ ഒരു പക്ഷെ പരിഹരിക്കാവുന്നതിലും അപ്പുറമായിരിക്കും. കത്തയച്ച നേതാക്കളുമായി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരിട്ട് സംസാരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതിനോടകം സംസാരിച്ചവര്‍

ഇതിനോടകം സംസാരിച്ചവര്‍

ഗുലാംനബി ആസാദ് അടക്കമുള്ള ചില നേതാക്കളുമായി സോണിയ ഗാന്ധി ഇതിനോടകം സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പ്രവര്‍ത്തക സമിതി യോഗത്തിലും ഗുലാം നബി ആസാദിനോട് സോണിയ സംസാരിച്ചിരുന്നു. കത്തിന്‍റെ പേരില്‍ ആരോടും വ്യക്തിപരമായ വിരോധമില്ലെന്നും രാഷ്ട്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ഒത്തൊരുമിച്ചു പോരാടുക എന്നതാണ് ഇപ്പോഴത്തെ ആവശ്യമെന്നും സോണിയ ഗാന്ധി പറഞ്ഞിരുന്നു.

അത്ഭുതപ്പെടുത്തിയത്

അത്ഭുതപ്പെടുത്തിയത്

ഉന്നയിച്ച വിഷയങ്ങളെ വ്യക്തിപരമായി എടുക്കുന്നില്ലെന്നും പാർട്ടിയുടെ പുനരുജ്ജീവനം‍ മാത്രമാണ് ഉദ്ദേശിച്ചതെന്നും ആസാദ് സോണിയ ഗാന്ധിയോട് പറഞ്ഞു. നേരത്തെ ഗാന്ധി കുടുംബത്തോട് വളരെ അടുത്ത് പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്ന ഗുലാം നബി ആസാദ് കത്തെഴുതിയവരുടെ കൂട്ടത്തില്‍ വന്നത് പാര്‍ട്ടിയില്‍ തന്നെ പലരേയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

cmsvideo
  Rahul Gandhi never made bjp collusion satement against leaders | Oneindia Malayalam
  അതൃപ്തി

  അതൃപ്തി

  കശ്മീര്‍ വിഷയമാണ് അദ്ദേഹത്തെ ഗാന്ധി കുടുംബത്തില്‍ നിന്ന് അകറ്റിയതെന്നാണ് സൂചന. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിയില്‍ കോൺഗ്രസ് സ്വീകരിച്ച അയഞ്ഞ നിലപാടിൽ ഗുലാം നബി ആസാദിന് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

  കപില്‍ സിബലുമായി

  കപില്‍ സിബലുമായി

  രാഹുലിനെതിരെ പരസ്യമായ ട്വീറ്റുമായി രംഗത്ത് എത്തിയ കപില്‍ സിബലിനോട് പ്രവർത്തക സമിതി നടന്ന ദിവസം തന്നെ രാഹുൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ കപില്‍ സിബല്‍ തന്‍റെ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. കത്തിൽ ഒപ്പുവച്ച ബാക്കിയുള്ളവരോടും വരും ദിവസങ്ങളിൽ സംസാരിക്കുമെന്നാണ് സൂചന.

  ഗാന്ധിമാരില്ലെങ്കില്‍ ആര്

  ഗാന്ധിമാരില്ലെങ്കില്‍ ആര്

  അതേസമയം, അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും തയ്യാറായില്ലെങ്കില്‍ പകരം ആര് എന്ന ചോദ്യവും നേതാക്കള്‍ക്കിടയില്‍ സജീവമായി ഉയരുന്നുണ്ട്. മുകുള്‍ വാസ്നിക്കിന്‍റെ പേരിനാണ് ഇക്കാര്യത്തില്‍ മുന്‍തൂക്കമുള്ളതെന്നാണ് പാര്‍ട്ടിയോട് അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാഹുൽ ഗാന്ധി സ്ഥാനമൊഴിയുകയും തന്റെ കുടുംബാംഗങ്ങളെ പാർട്ടിയുടെ ഉന്നത പദവിയിൽ ഉൾപ്പെടുത്തരുതെന്ന് നിർബന്ധിക്കുകയും ചെയ്തപ്പോൾ മുകുള്‍ വാസ്നിക് അധ്യക്ഷ പദവിയിലേക്ക് എത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നു.

  മുകുള്‍ വാസ്നിക്

  മുകുള്‍ വാസ്നിക്

  നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയക്ക് കത്തയച്ചവരില്‍ മുകുള്‍ വാസ്നിക്കും ഉള്‍പ്പെടും. പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ അനുകൂല നിലപാട് സ്വീകരിച്ച അദ്ദേഹം കത്തിലെ ഉള്ളടക്കങ്ങൾ ധിക്കാരപരമായി കാണരുതെന്നും അഭ്യർത്ഥിച്ചു. പ്രവര്‍ത്തക സമിതി യോഗത്തിന് പിന്നാലെ മനീഷ് തിവാരി, കപിൽ സിബൽ, ഗുലാം നബി ആസാദ് എന്നിവരോടൊപ്പം മുകുള്‍ വാസ്നിക് ശശി തരൂരിനെ അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തി കാണുകയും ചെയ്തിരുന്നു.

  1984 ല്‍

  1984 ല്‍

  1984 ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായി റെക്കോര്‍ഡ് സൃഷ്ടിച്ച വ്യക്തിയാണ് മുകുള്‍ വാസ്നിക്. മൻ‌മോഹൻ സിങ് മന്ത്രിസഭയിൽ സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് മന്ത്രിയായും മുകുള്‍ വാസ്നിക് പ്രവർത്തിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി സമയത്ത് നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ‌എസ്‌യുഐ), ഇന്ത്യൻ യൂത്ത് കോൺഗ്രസ് എന്നിവയുടെ അധ്യക്ഷനുമായിരുന്നു മുകള്‍ വാസ്നിക്.

  English summary
  congress leadership crisis; rahul gandhi and sonia gandhi to meet leaders
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X