ബീഹാറിൽ തർക്കങ്ങൾക്ക് പരിഹാരം; കോൺഗ്രസ് 12 സീറ്റുകളിൽ മത്സരിച്ചേക്കും; ആർജെഡിക്ക് 20
Recommended Video

പാട്ന: രാഷ്ട്രീയ ഗതി മാറ്റങ്ങളുടെ പരീക്ഷണ ശാലയാണ് ബീഹാർ. 40 ലോക് സഭാ സീറ്റുകളുള്ള ബീഹാർ രാജ്യം ഭരിക്കാൻ നിർണായകമാണ്. 2014ൽ അലയടിച്ച മോദി തരംഗത്തിൽ ബിജെപി ഉജ്ജ്വല വിജയമാണ് സംസ്ഥാനത്ത് സ്വന്തമാക്കിയത്. എന്നാൽ ഇത്തവണ കാര്യങ്ങൾ മാറി മറിഞ്ഞിരിക്കുകയാണ് ബിജെപിക്കെതിരെ സംസ്ഥാനത്ത് വിശാല സഖ്യം രൂപികരിച്ചിരിക്കുന്നു. അഞ്ചോളം പാർട്ടികളാണ് വിശാല പ്രതിപക്ഷ സഖ്യത്തിലുളളത്.
സീറ്റ് വിഭജനത്തെ ചൊല്ലി ലാലു പ്രസാദിന്റെ ആർജെഡിയും കോൺഗ്രസും തമ്മിൽ നില നിന്നിരുന്ന ഭിന്നതകൾ പരിഹരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് 10 മുതൽ 12 വരെ സീറ്റുകൾ കോൺഗ്രസിന് നൽകാൻ ധാരണയായി എന്നാണ് സൂചനകൾ.

സഖ്യം ഇങ്ങനെ
എൻഡിഎ സഖ്യത്തിലായിരുന്ന ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി സഖ്യത്തോട് ഇടഞ്ഞ് കോണ്‍ഗ്രസ് പാളയത്തില്‍ എത്തിയിട്ടുണ്ട്. ഹിന്ദുസ്ഥാൻ ആവാം മോർച്ച നേതാവ് ജിതൻ റാം മാഞ്ചിയും ലാലു പ്രസാദ് യാദവിൻറെ ആർജെഡിയും, മുകേഷ് സാനിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടിയും കോൺഗ്രസും ഇത്തവണ ബിജെപിക്കെതിരെ ഒരുമിച്ച് തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങും, നിതീഷ് കുമാറിന്റ ജെഡിയു ആകട്ടെ എൻഡിഎ പാളയത്തിലെത്തി.

സീറ്റ് വിഭജനം ഇങ്ങനെ
സംസ്ഥാനത്തെ ആകെ 40 സീറ്റുകളിൽ 10 മുതൽ 12 വരെ സീറ്റുകൾ കോൺഗ്രസിന് ലഭിച്ചേക്കും. തേജസ്വി യാദവിന്റെ ആർജെഡിക്ക് 20 സീറ്റുകൾ ലഭിക്കും. മറ്റ് ചെറു പാർട്ടികൾക്കായി ബാക്കിയുള്ള 8 സീറ്റുകൾ വീതിച്ചു നൽകിയേക്കുമെന്നാണ് സൂചനകൾ.

കോൺഗ്രസിനെ ഒഴിവാക്കാൻ നീക്കം
16 സീറ്റുകൾ വേണമെന്ന ആവശ്യമാണ് കോൺഗ്രസ് ബീഹാറിൽ മുന്നോട്ട് വച്ചത്. എന്നാൽ 12 സീറ്റിൽ കൂടുതലുള്ള ഒരു ധാരണയ്ക്കില്ലെന്ന് ആർജെഡി കടുംപിടുത്തം തുടരുകയായിരുന്നു. കോൺഗ്രസിനെ ഒഴിവാക്കി വിശാല സഖ്യം രൂപികരിക്കുന്നതിന്റെ സാധ്യതകൾ ആർജെഡി തേടിയിരുന്നു. രാഹുൽ ഗാന്ധിയുടെ ഇടപെടലോടെയാണ് സീറ്റ് വിഭജന തർക്കങ്ങൾ പരിഹരിക്കപ്പെട്ടതെന്നാണ് സൂചന.

സഖ്യകക്ഷികൾക്ക് സീറ്റ്
ബീഹാറിലെ ചല പ്രദേശങ്ങളിൽ നിർണായകമായ സ്വാധീന ശക്തികളാണ് സഖ്യത്തിലെ മറ്റ് കക്ഷികൾ. എന്നാൽ 4ൽ കൂടുതൽ സീറ്റുകൾ ആർക്കും നൽകാൻ കോൺഗ്രസ്- ആർജെഡി നേതൃത്വം തയാറല്ല. സീറ്റ് വിഭജന തർക്കങ്ങളെ തുടർന്ന് ജിതൻ റാം മാഞ്ചി സഖ്യം ഉപേക്ഷിച്ചേക്കുമെന്ന് മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബീഹാറിലെ ഗയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മാഞ്ചിയുടെ സ്വാധീനം മഹാസഖ്യത്തിന് നിർണായകമാകും.

കൂടിക്കാഴ്ച
രാഹുലുമായി കൂടിക്കാഴ്ച ആർജെഡി നേതാവ് തേജസ്വി യാദവ് കഴിഞ്ഞയാഴ്ച ദില്ലിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് സീറ്റ് വിഭജനത്തിൽ അന്തിമ ധാരണയിൽ എത്തിയത്. മറ്റ് സഖ്യ കക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് കോൺഗ്രസ കേന്ദ്രങ്ങൾ നൽകുന്ന സൂചന.

2014ൽ ഇങ്ങനെ
2014ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 2 സീറ്റുകളും ആർജെഡി 4 സീറ്റുകളും വീതമാണ് നേടിയത്. ഒറ്റയ്ക്ക് മത്സരിച്ച ജെഡിയുവും രണ്ട് സീറ്റുകളിൽ ഒതുങ്ങി. എൻഡിഎ മുന്നണിയാകട്ടെ 40ൽ 31 സീറ്റുകളും സ്വന്തമാക്കി. ബിജെപി ഒററയ്ക്ക് 22 സീറ്റുകളാണ് നേടിയത്.

ബീഹാറിൽ മാത്രം
പ്രാദേശിക പാർട്ടികളെ കൂടെ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾക്ക് ബീഹാറിലും ജാർഖണ്ഡിലും മാത്രമാണ് അനുകൂല പ്രതികരണം ലഭിച്ചത്. ഉത്തർപ്രദേശിൽ കോൺഗ്രസിനെ പുറത്ത് നിർത്തിയാണ് എസ്പിയും ബിഎസ്പിയും സഖ്യം രൂപികരിച്ചത്. ബംഗാളിലും ദില്ലിയിലും ആന്ധ്രയിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. തമിഴ്നാട്ടിൽ കോൺഗ്രസ്- ഡിഎംകെ സഖ്യം ധാരണയിലെത്തിയെങ്കിലും പിഎംകെ അടക്കമുള്ള ശക്തരായ പാർട്ടികൾ ബിജെപി-അണ്ണാ ഡിഎംകെ സഖ്യത്തിനൊപ്പമാണ്.
-
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications