ഗുജറാത്തില്‍ എന്‍സിപിയുമായി സഖ്യത്തിന് കോണ്‍ഗ്രസ്; അഞ്ച് യാത്രകളും ആരംഭിച്ചു
ദില്ലി: ഗുജറാത്തില്‍ എന്‍സിപിയുമായി സഖ്യത്തിന് കോണ്‍ഗ്രസ്. പരമാവധി ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍. എന്‍സിപിയുമായി ചേര്‍ന്നാല്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. മഹാരാഷ്ട്ര മോഡലിലൊരു സഖ്യമാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ളത്.
ഡിസംബര്‍ ഒന്നിനാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ്. അതേസമയം സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഗുജറാത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രഘു ശര്‍മയും മുതിര്‍ന്ന എന്‍സിപി നേതാവും പ്രഫുല്‍ പട്ടേല്‍ ഈ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകും. എന്‍സിപിക്ക് ഭേദപ്പെട്ട വോട്ടുബാങ്ക് ഗുജറാത്തിലുണ്ട്.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് എന്‍സിപിയുമായി കോണ്‍ഗ്രസിന് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അതുകൊണ്ട് സഖ്യമുണ്ടായിരുന്നില്ല. ഒറ്റയ്ക്കാണ് ഇരു പാര്‍ട്ടികളും മത്സരിച്ചത്. രണ്ട് പേരും തിരിച്ചടി നേരിടുകയും ചെയ്തു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പക്ഷേ ഇരുവരും സഖ്യത്തോടെയാണ് മത്സരിച്ചത്.
കോണ്‍ഗ്രസ് സഖ്യം മൊത്തത്തില്‍ നേട്ടമുണ്ടാക്കിയിരുന്നത്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് ആകെ തകര്‍ച്ച നേരിട്ടിരിക്കുകയാണ്. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങളൊക്കെ മാറ്റിവെച്ച് ഒന്നിക്കാനാണ് ഇരുപാര്‍ട്ടികളും തീരുമാനിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ സഖ്യത്തിന്റെ കരുത്തും ഇതിനെ സഹായിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് കരുത്താര്‍ജിച്ച് ഗുജറാത്തില്‍ ഭരണം പിടിക്കണമെന്നാണ് എന്‍സിപി ആഗ്രഹിക്കുന്നത്. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വൈകാതെ തന്നെ സഖ്യത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് രഘു ശര്‍മ പറഞ്ഞു. അതേസമയം സിപിഎമ്മും ഗുജറാത്തില്‍ സഖ്യത്തിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. മതേതര ശക്തികളുമായിട്ടാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്
കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടിയുടെ വരവില്‍ ഭയന്ന് നില്‍ക്കുകയാണ്. എഎപിക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് സാധിക്കുമെന്നാണ് സര്‍വേകളും പ്രവചിച്ചത്. സഖ്യം കൊണ്ട് മാത്രമേ ഈ നഷ്ടം നികത്താനാവൂ എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. നഗരമേഖലകളില്‍ ബിജെപിക്ക് വെല്ലുവിളിയും എഎപിയാണ്.
കോണ്‍ഗ്രസിന്റെ നേട്ടത്തെ തകര്‍ക്കാനാണ് എഎപി ഗുജറാത്തിലെത്തിയതെന്നാണ് സംസ്ഥാന നേതൃത്വം ആരോപിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പോരാട്ടമെന്ന് രഘു ശര്‍മ പറയുന്നു. ഗുജറാത്തില്‍ എഎപിയുടെ കുതിപ്പുണ്ടാകില്ലെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു. ഗുജറാത്തില്‍ കോണ്‍ഗ്രസ് വിജയിക്കും. ബിജെപിക്കെതിരെ കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
എഎപി ബിജെപിയുടെ ബി ടീമാണ്. മാധ്യമങ്ങള്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. ഗുജറാത്തില്‍ അഞ്ച് പരിവര്‍ത്തന്‍ സങ്കല്‍പ്പ് യാത്രകളും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഈ യാത്രകള്‍ തുടങ്ങും. വലിയ പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്.












Click it and Unblock the Notifications