20 പാര്‍ട്ടികള്‍ 400 സീറ്റ്, മഹാരാഷ്ട്ര മോഡലൊരുക്കാന്‍ കോണ്‍ഗ്രസ്, ശത്രുക്കളും രാഹുലിനൊപ്പം

ദില്ലി: പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയുടെ സഖ്യ നീക്കം ഏറ്റെടുത്ത് കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കള്‍. ജി23 നേതാക്കളുടെ സര്‍പ്രൈസ് നീക്കത്തില്‍ ഗാന്ധി കുടുംബം തന്നെ അമ്പരന്നിരിക്കുകയാണ്. ചര്‍ച്ചകളെല്ലാം എത്തിയിരിക്കുന്നത് കോണ്‍ഗ്രസിലെ പൊളിച്ചെഴുത്തിലാണ്. ജി23 നേതാക്കളുടെ യോഗത്തില്‍ പത്തിലധികം പ്രതിപക്ഷ പാര്‍ട്ടികളാണ് പങ്കെടുത്തത്.

കപില്‍ സിബലിന്റെ പിറന്നാളായിരുന്നു ഇതെന്ന സവിശേഷതയും ഉണ്ടായിരുന്നു. എന്നാല്‍ ഗാന്ധി കുടുംബത്തിലെ ഒരാളെ പോലും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ഗാന്ധി കുടുംബത്തോട് എതിര്‍പ്പുള്ളവരെ കൂടി യോഗത്തിലേക്ക് ആകര്‍ഷിക്കാനുള്ള തന്ത്രം കൂടിയായിരുന്നു ഇത്.

1

ജി23യെ പ്രതിപക്ഷ നിരയിലെ എല്ലാ പാര്‍ട്ടികള്‍ക്കും വിശ്വാസമാണ്. രാഹുല്‍ ഗാന്ധിയെ തുറന്ന് എതിര്‍ക്കുന്ന ടിആര്‍എസ് അടക്കം ജി23യുമായി ഒപ്പം ചേരാന്‍ തയ്യാറാണ്. ഇത് തിരിച്ചറിഞ്ഞാണ് കപില്‍ സിബല്‍ തന്നെ എല്ലാ പാര്‍ട്ടികളെയും ക്ഷണിച്ചത്. ശരത് പവാര്‍, അഖിലേഷ് യാദവ് എന്നിവര്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സിബലിന്റെ വീട്ടിലെത്തിയത്. ഇവിടെ വിരുന്നും ഉണ്ടായിരുന്നു. ഓഗസ്റ്റ് എട്ടിനായിരുന്നു കപില്‍ സിബലിന്റെ 73ാം പിറന്നാള്‍. ശരത് പവാറുമായി ജി23 നേരത്തെ സംസാരിച്ചതാണ്. പ്രശാന്ത് കിഷോറും മമത ബാനര്‍ജിയും ദേശീയ ബദല്‍ രൂപപ്പെടുത്തിയതിലും ഇവര്‍ക്ക് നിര്‍ണായക റോളുണ്ട്.

2

കോണ്‍ഗ്രസായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ച. കോണ്‍ഗ്രസിന്റെ മുഖം മാറുന്നു എന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നയങ്ങളും ചര്‍ച്ചയായിട്ടുണ്ട്. ലാലു പ്രസാദ് യാദവ്, സീതാറാം യെച്ചൂരി, ഡി രാജ, ഡെറിക് ഒബ്രയന്‍, തിരുച്ചി ശിവ എന്നീ നേതാക്കളും സിബലിന്റെ വീട്ടിലെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ എങ്ങനെയൊക്കെ ശക്തിപ്പെടുത്താമെന്ന നിര്‍ദേശങ്ങള്‍ മറ്റ് പാര്‍ട്ടികളും ഈ യോഗത്തില്‍ നല്‍കിയിട്ടുണ്ട്. പി ചിദംബരം, ശശി തരൂര്‍, ആനന്ദ് ശര്‍മ തുടങ്ങിയ പ്രമുഖ നേതാക്കളും യോഗത്തിനെത്തിയിരുന്നു. ഇവര്‍ക്ക് പ്രതിപക്ഷ നീക്കങ്ങളില്‍ പുതിയൊരു നേതൃത്വം തന്നെയുണ്ടാവും.

3

രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ ടീമിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തില്‍ സീനിയര്‍ നേതാക്കളെ പരിഗണിക്കുന്നില്ല. ഈ സാഹചര്യം കൂടി ഒഴിവാക്കാനാണ് ജി23 നേതാക്കള്‍ ഒരുമിച്ചിറങ്ങിയത്. അതേസമയം 2009ന് സമാനമായി കോണ്‍ഗ്രസിന്റെ പ്രചാരണത്തെയും സഖ്യത്തെയും ഇത്തവണ കപില്‍ സിബലും ആനന്ദ് ശര്‍മയും അടക്കമുള്ളവര്‍ നിയന്ത്രിക്കും. മഹാരാഷ്ട്ര മോഡല്‍ സഖ്യമാണ് 2024ല്‍ പ്രതിപക്ഷം ഉറപ്പിക്കുന്നത്. ശിവസേനയുമായി ഒരിക്കലും ചേരില്ലെന്ന് കരുതിയ കോണ്‍ഗ്രസ് അവരുമായി ചേര്‍ന്നാണ് ശരത് പവാര്‍ ഉയര്‍ത്തി കാണിക്കുന്നത്. അങ്ങനെയെങ്കില്‍ ടിആര്‍എസ്സിനും വൈഎസ്ആര്‍ കോണ്‍ഗ്രസിനും എന്തുകൊണ്ട് കോണ്‍ഗ്രസുമായി കൈകോര്‍ത്ത് കൂടാ എന്നാണ് ചോദ്യം.

4

രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യമാണ് ജി23യ്ക്കും ഉള്ളതെന്നാണ് സൂചന. പക്ഷേ അതിന് ശത്രുക്കളെ കൂടി ഒപ്പം കൂട്ടാനാണ് സോണിയ ഗാന്ധി ഉപദേശിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തില്‍ വളര്‍ന്ന മായാവതി രണ്ട് യുപിഎ സര്‍ക്കാരിനെയും പുറത്ത് നിന്ന് പിന്തുണച്ചിരുന്നു. ഇതുപോലെ എതിരാളികളെ കരുത്തായി തന്നെ വളര്‍ത്തുകയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ശിരോമണി അകാലിദള്‍ യോഗത്തിനെത്തിയതും അമ്പരിപ്പിക്കുന്നതായിരുന്നു. പഞ്ചാബില്‍ വന്‍ പോരില്‍ നില്‍ക്കുകയാണ് കോണ്‍ഗ്രസും അകാലിദളും, ഈ സാഹചര്യത്തില്‍ അവര്‍ ജി23 യോഗത്തിനെത്തിയത് ഗാന്ധി കുടുംബത്തെയും അമ്പരപ്പിച്ചിരിക്കുകയാണ്.

5

200 സീറ്റിലെ സംഘടനാ പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസ് പരിഹരിച്ച് കൊണ്ടിരിക്കുന്നത്. ഇതിന് കാരണവുമുണ്ട്. രാജസ്ഥാനില്‍ ബിജെപിയുടെ ആധിപത്യം 25 സീറ്റിലാണ്. ഇത് കുറയ്ക്കാനുള്ള ചുമതല അശോക് ഗെലോട്ടിനാണ്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇപ്പോഴുള്ള സീറ്റുകള്‍ നിലനിര്‍ത്തുകയാണ് ഗെലോട്ടിനുള്ള ടാര്‍ഗറ്റ്. കോണ്‍ഗ്രസിന് സീറ്റ് കുറയുകയോ പരാജയപ്പെടുകയോ ചെയ്താല്‍ സച്ചിന്‍ പൈലറ്റിനായിരിക്കും രാജസ്ഥാന്റെ ചുമതല. സച്ചിന് സ്വന്തം മണ്ഡലമായ ടോങ്ക് അടക്കം നിലനിര്‍ത്തുകയാണ് ടാര്‍ഗറ്റായി നല്‍കുക. 25 സീറ്റില്‍ 12 എണ്ണമാണ് കോണ്‍ഗ്രസ് നേടുമെന്ന് പ്രതീക്ഷിക്കുന്നത്. ജയ്പൂര്‍ അടക്കമുള്ള സീറ്റുകളാണിത്.

6

മധ്യപ്രദേശാണ് മിഷന്‍ 200 പ്ലസിലുള്ള സംസ്ഥാനം. 29 സീറ്റാണ് ഒറ്റ സീറ്റ് മാത്രമാണ് ഇവിടെ 2019ല്‍ കിട്ടിയത്. കമല്‍നാഥിന്റെ കോട്ടയായ ചിന്ദ്വാരയില്‍ മോദി തരംഗമൊന്നും ഏറ്റിരുന്നില്ല. 37536 വോട്ടുകള്‍ക്ക് നകുല്‍നാഥ് വന്‍ ജയം തന്നെ സ്വന്തമാക്കിയിരുന്നു. ഇവിടെ ഒരിക്കലും കമല്‍നാഥ് തോറ്റിട്ടില്ല എന്നതും പ്രത്യേകതയാണ്. ബാക്കിയുള്ള എല്ലാ സീറ്റിലും വന്‍ തോല്‍വിയാണ് കോണ്‍ഗ്രസ് നേരിട്ടത്. ഇത് സിന്ധ്യയുമായുള്ള പ്രശ്‌നം കാരണമാണെന്ന് രാഹുലിന് പരാതി. ഇത്തവണ കമല്‍നാഥിനോട് ചിന്ദ്വാര മോഡല്‍ സംസ്ഥാനം മുഴുവന്‍ നടപ്പാക്കാനാണ് രാഹുലിന്റെ നിര്‍ദേശം. 15 സീറ്റ് വരെ കോണ്‍ഗ്രസിന് ടാര്‍ഗറ്റ് നല്‍കിയിരിക്കുന്നത്.

7

ഛത്തീസ്ഗഡില്‍ ആകെയുള്ള 11 സീറ്റില്‍ രണ്ട് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് കഴിഞ്ഞ തവണ ലഭിച്ചത്. ബസ്തര്‍, കോര്‍ബ എന്നീ സീറ്റുകളാണ് ഇത്. രണ്ടിടത്തും തരക്കേടില്ലാത്ത ഭൂരിപക്ഷവും ലഭിച്ചു. ആദിവാസി മേഖലയായിരുന്നു ഇത് രണ്ടുമെന്നതും പ്രസക്തമാണ്. ഇത്തവണ എട്ട് സീറ്റെങ്കിലും ജയിക്കാന്‍ ഭൂപേഷ് ബാഗലിനെയും ടീമിനെയും ചുമതലപ്പെടുത്തും. ഛത്തീസ്ഗഡ് തൂത്തുവാരുകയാണ് ബാഗല്‍ ലക്ഷ്യമിടുന്നത്. വിഭാഗീയത മറന്ന് ഒന്നാവാനാണ് ബാഗലിന്റെ ശ്രമം. പഞ്ചാബാണ് മറ്റൊരു സംസ്ഥാനമാണ് എട്ട് സീറ്റുകളാണ് ഇവിടെ ലക്ഷ്യമിടുന്നത്. ബിജെപി വിരുദ്ധ വികാരം പരമാവധി പ്രയോജനപ്പെടുത്താനാണ് നിര്‍ദേശം. ബിജെപിയുടെ രണ്ട് സീറ്റ് കൂടി പിടിച്ചെടുത്ത് പതിനൊന്ന് സീറ്റായി ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.

8

കേരളത്തിലെ കാര്യത്തില്‍ രാഹുലിന് ഉറപ്പില്ല. 19 സീറ്റെന്ന നേട്ടം ആവര്‍ത്തിക്കണമെന്ന് നിര്‍ദേശമുണ്ട്. കേരളത്തില്‍ രാഹുല്‍ വരുത്തിയ മാറ്റങ്ങള്‍ പ്രകാരം കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തിയില്ലെങ്കില്‍ അത് ഹൈക്കമാന്‍ഡിന് ചീത്തപ്പേരുണ്ടാക്കും. കര്‍ണാടകത്തില്‍ 13 സീറ്റ് വരെ കോണ്‍ഗ്രസ് നോട്ടമിടുന്നുണ്ട്. ഒറ്റയ്ക്ക് തന്നെ മത്സരിക്കാനാണ് തീരുമാനം. അതിനായി ശിവകുമാറിനോടും സിദ്ധരാമയ്യയോടും ഒന്നാകാനാണ് നിര്‍ദേശം. അതേസമയം ആന്ധ്രപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡി കൂടെയുണ്ടെങ്കില്‍ കോണ്‍ഗ്രസ് കുറച്ച് സീറ്റില്‍ മാത്രമേ മത്സരിക്കൂ. അതേസമയം തെലങ്കാനയില്‍ കെസിആറിനെതിരെ മത്സരിക്കുമെന്ന് തന്നെ കോണ്‍ഗ്രസ് പറയുന്നു. വിട്ടുവീഴ്ച്ചയുണ്ടാവില്ല.

Recommended Video

cmsvideo
    കോവിഡിനെ തുരത്താൻ ഇനി കോവിഷിൽഡും കൊവാക്‌സിനും ഒരുമിച്ച്
    9

    ബീഹാര്‍, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍, ദില്ലി, മഹാരാഷ്ട്ര എന്നിവയാണ് പ്രതീക്ഷയുള്ള സംസ്ഥാനങ്ങള്‍. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് 15 സീറ്റില്‍ മത്സരിക്കാനാണ് സാധ്യത. 48 സീറ്റ് സംസ്ഥാനത്തുണ്ട്. 18 സീറ്റില്‍ ശിവസേനയും 15 സീറ്റില്‍ എന്‍സിപിയും മത്സരിച്ചേക്കും. പ്രമുഖ നേതാക്കളോട് സ്വന്തം കോട്ടയില്‍ വിള്ളലുണ്ടാവില്ലെന്ന് ഉറപ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കശ്മീരി പാര്‍ട്ടികളെല്ലാം രാഹുലിന്റെ നേതൃത്വത്തെ അംഗീകരിച്ചിട്ടുണ്ട്. നിര്‍ണായകമായ മറ്റൊരു സംസ്ഥാനം തമിഴ്‌നാടും ബംഗാളുമാണ്. തമിഴ്‌നാട്ടിലെ 39 സീറ്റിലും ബംഗാളിലെ 42 സീറ്റിലും പ്രാദേശിക കക്ഷികളോട് ഒന്നിച്ച് നില്‍ക്കാനാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+