കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനപ്രിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക

Google Oneindia Malayalam News

ദില്ലി: 2009 ലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ 90 ശതമാനവും പാലിക്കാന്‍ യു പി എ സര്‍ക്കാരിന് സാധിച്ചു എന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് തന്നെയാണ് 2014 തിരഞ്ഞെടുപ്പിലും ഞങ്ങള്‍ക്ക് പറയാനുള്ളത്. സാധാരണ ജനങ്ങളുടെ ശബ്ദമാണ് ഈ പത്രിക. ജനപ്രിയ വാഗ്ദാനങ്ങള്‍ അടങ്ങിയ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കവേ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

കുറഞ്ഞ ചെലവില്‍ ആരോഗ്യ പരിരക്ഷ, എല്ലാവര്‍ക്കും പാര്‍പ്പിടം എന്നിവയാണ് 2014 തിരഞ്ഞെടുപ്പിനുളള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന മുദ്രാവാക്യം. ആരോഗ്യം അവകാശമാക്കുമെന്നും സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുമെന്നും പ്രകടന പത്രിക ഉറപ്പുനല്‍കുന്നു. ആധാര്‍ പദ്ധതിയില്‍ പ്രവാസി തൊഴിലാളികളെയും കൊണ്ടുവരും.

congressmanifesto

പൊതുജനങ്ങളുടെ അഭിപ്രായം തേടിയ ശേഷമാണ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രകടന പത്രിക തയ്യാറാക്കിയത് എന്ന് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിക്കേസില്‍ ആരോപണ വിധേയയനായ അശോക് ചവാന് സീറ്റ് നല്‍കിയത് തിരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനമാണ്. ഈ തീരുമാനത്തെ സോണിയ ന്യായീകരിച്ചു.

വാരണാസിയില്‍ നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തും. അിഭിപ്രായ സര്‍വ്വേകളെ കോണ്‍ഗ്രസ് മുഖവിലയ്ക്ക് എടുക്കുന്നില്ല. 2004 ലും 2009 ലും അഭിപ്രായ സര്‍വ്വേകള്‍ പ്രവചിച്ചത് ബി ജെ പി ജയിക്കും എന്നായിരുന്നു. ഗുജറാത്ത് മോഡല്‍ വികസനം കോണ്‍ഗ്രസിന്റെ നയമല്ല എന്ന് ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. എല്ലാവരും വികസിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ നയം.

English summary
Congress manifesto for 2014 elections promises inclusive growth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X