കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ സിദ്ധരാമയ്യയുടെ നീക്കം.... ഇടഞ്ഞ എംഎല്‍എമാര്‍ക്ക് ഓഫര്‍!!

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ കൂടുതല്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതില്‍ കോണ്‍ഗ്രസ് നേതാക്കളും ഉണ്ടെന്ന് സൂചനയുണ്ടായിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കാന്‍ സിദ്ധരാമയ്യ നേരിട്ടിറങ്ങുന്നു. ഡികെ ശിവകുമാര്‍ ജെഡിഎസിനെയും കുമാരസ്വാമിയെയും പിന്തുണച്ചതും കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

അതേസമയം വിമത എംഎല്‍എമാര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടി ഒരുങ്ങുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. സിദ്ധരാമയ്യയുടെ വിശ്വസ്തരായി നില്‍ക്കുകയും പിന്നീട് ബിജെപിയിലേക്ക് കൂറുമാറിയ നേതാക്കളെയുമാണ് ലക്ഷ്യമിടുന്നത്. ഇവരെ പരാജയപ്പെടുത്താന്‍ ബിജെപി ക്യാമ്പിന്റെ സഹായവും അദ്ദേഹം തേടിയിട്ടുണ്ട്. ബിജെപിയിലെ ഒരു വിഭാഗം വിമതരെ പരാജയപ്പെടുത്തുമെന്ന ഉറപ്പും കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ട്.

വിമത ഭീഷണിയില്‍ കോണ്‍ഗ്രസ്

വിമത ഭീഷണിയില്‍ കോണ്‍ഗ്രസ്

കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് പോകാനൊരുങ്ങുന്നതായി നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇവരെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യ തന്നെ ഇറങ്ങുമെന്നാണ് സൂചന. നാലിലധികം നേതാക്കള്‍ താല്‍ക്കാലികമായി നിരീക്ഷണത്തിലാണ്. അതേസമയം ബിജെപി ക്യാമ്പ് ഇവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരേണ്ടതില്ലെന്ന നിലപാടിലാണ്. യെഡ്ഡിയൂരപ്പ ഇവരെ സ്വീകരിക്കുമോ എന്ന് ഉറപ്പായിട്ടില്ല. എന്നാല്‍ ജെഡിഎസ്സിന്റെ കാര്യം തല്‍ക്കാലം നോക്കേണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത് മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നുമാണ് സിദ്ധരാമയ്യയുടെ തീരുമാനം.

ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം

ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം

ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കാനാണ് സിദ്ധരാമയ്യയുടെ നിര്‍ദേശം. ഇതില്‍ എല്ലാ സീറ്റും നേടിയാല്‍ ബിജെപി സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പാണ്. പക്ഷേ ഇവര്‍ വിജയിക്കില്ല എന്ന് ഉറപ്പാക്കാനാണ് സിദ്ധരാമയ്യ പ്രവര്‍ത്തകരോട് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം ഈ നേതാക്കളെല്ലാം ക്യാബിനറ്റ് ബര്‍ത്ത് പ്രതീക്ഷിച്ചാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് സിദ്ധരാമയ്യക്ക് ഉറപ്പാണ്. ഇത് ഇല്ലാതാക്കാന്‍ ബിജെപി നേതാക്കളെ തന്നെ ഉപയോഗിക്കുകയാണ് അദ്ദേഹം.

രമേശ് ജാര്‍ക്കിഹോളിക്ക് കുരുക്ക്

രമേശ് ജാര്‍ക്കിഹോളിക്ക് കുരുക്ക്

കര്‍ണാടകത്തില്‍ വിലക്ക് നേരിടുന്ന വിമത എംഎല്‍എമാരില്‍ ഒരാളാണ് രമേശ് ജാര്‍ക്കിഹോളി. ബിജെപിയില്‍ സ്ഥാനം പ്രതീക്ഷിച്ച ജാര്‍ക്കിഹോളി വന്‍ പ്രതിസന്ധിയിലാണ് വീണിരിക്കുന്നത്. ഇയാളുടെ ഓരോ നീക്കവും സിദ്ധരാമയ്യ വീക്ഷിക്കുന്നുണ്ട്. ബിജെപിയില്‍ ഉപമുഖ്യമന്ത്രി പദം സ്വപ്‌നം കണ്ടിരുന്ന ജാര്‍ക്കിഹോളി പിന്നോക്കം പോയിരിക്കുകയാണ്. എഎച്ച് വിശ്വനാഥ്, എസ്ടി സോമശേഖര്‍ എന്നിവര്‍ മുന്‍നിരയിലെത്തി. ജാര്‍ക്കിഹോളി വിചാരിച്ചാല്‍ ബിജെപി സര്‍ക്കാരിനെ വീഴ്ത്താന്‍ സാധിക്കും. ബിജെപിയില്‍ അദ്ദേഹത്തിന് പ്രാധാന്യം ലഭിക്കില്ലെന്ന് ഉറപ്പായാല്‍, അദ്ദേഹം കോണ്‍ഗ്രസിനൊപ്പമെത്തുമെന്ന് സിദ്ധരാമയ്യ പറയുന്നു.

ഓഫര്‍ ഇങ്ങനെ

ഓഫര്‍ ഇങ്ങനെ

പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്നവര്‍ക്ക് കൂടുതല്‍ പദവികള്‍ സിദ്ധരാമയ്യ ഓഫര്‍ ചെയ്തിട്ടുണ്ട്. അതേസമയം എംടിബി നാഗരാജ്, ബൈരാതി ബസവരാജ്, എസ്ടി സോമശേഖര്‍, മുനിരത്‌ന നായിഡു എന്നിവരുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കണമെന്ന വാശിയിലാണ് സിദ്ധരാമയ്യ. നാഗരാജിനെതിരെ മുന്‍ ബിജെപി സ്ഥാനാര്‍ത്ഥി ശരത് ബച്ചെ ഗൗഡയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് സിദ്ധരാമയ്യയുടെ നീക്കം. ത്രികോണ പോരാട്ടത്തില്‍ നാഗരാജ് തോല്‍ക്കുമെന്ന് ഉറപ്പാണ്. നേരിയ വോട്ടുമാര്‍ജിനാണ് ഇവിടെയുള്ളത്.

പണി ഇങ്ങനെ

പണി ഇങ്ങനെ

ചിക്കബല്ലാപൂര്‍ സീറ്റില്‍ മത്സരിക്കാനാണ് ശരത് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഈ സീറ്റില്‍ മത്സരിക്കാനാണ് നാഗരാജിനെ ബിജെപി ലക്ഷ്യമിടുന്നത്. ഇതോടെ ബിജെപിയിലും വിമത ഭീഷണി ഉയര്‍ന്ന് കഴിഞ്ഞു. ഇത് വോട്ടുഭിന്നിക്കും എന്ന ഉറപ്പിലാണ് കോണ്‍ഗ്രസ്. മറ്റൊരു നേതാവായ ബസവരാജിനെ നേരിടാന്‍ ബൈരാതി സുരേഷിന്റെ ഭാര്യ പൂര്‍ണിമയെയാണ് കോണ്‍ഗ്രസ് രംഗത്തിറങ്ങുന്നത്. ബസവരാജ് സ്വന്തം ഭാര്യയെ രംഗത്തിറക്കാനും സാധ്യതയുണ്ട്. എന്നാല്‍ പൂര്‍ണിമയ്ക്ക് മണ്ഡലത്തില്‍ വലിയ സ്വാധീനമുണ്ട്. ഇത് സിദ്ധരാമയ്യ മുന്‍കൂട്ടി കാണുന്നുണ്ട്. കെആര്‍ പുരത്ത് നിന്നാണ് ഇവര്‍ മത്സരിക്കുന്നത്.

പോരാട്ടം തുടങ്ങുന്നു

പോരാട്ടം തുടങ്ങുന്നു

ആര്‍ആര്‍ നഗറില്‍ മുനിരത്‌ന നായിഡു മത്സരിക്കുന്നുണ്ട്. ഇവിടെ അഭിമാന പോരാട്ടത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. റിയല്‍ എസ്‌റ്റേറ്റ് മേഖലയാണ് ഇത്. ഇവിടെ രണ്ട് തവണ എംഎല്‍എയായ പ്രിയ കൃഷ്ണയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാവാനൊരുങ്ങുന്നത്. മുനിരത്‌ന നായിഡു ഇവര്‍ക്ക് മുന്നില്‍ തോല്‍ക്കാനാണ് സാധ്യത. ജെഡിഎസ്സിന്റെ കോട്ടയായ മഹാലക്ഷ്മി പുരത്ത് വൊക്കലിഗ വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എ എച്ച്‌സി ബാലകൃഷ്ണയാണ് ഇറങ്ങുന്നത്. ഈ നീക്കങ്ങളാണ് സിദ്ധരാമയ്യ തയ്യാറാക്കിയിരിക്കുന്നത്. ഈ സീറ്റുകള്‍ പിടിച്ചെടുത്താല്‍ തന്നെ സംസ്ഥാനത്ത് രാഷ്ട്രീയ നേട്ടം കോണ്‍ഗ്രസിനൊപ്പം നില്‍ക്കും. ബിജെപിയുടെ തിരിച്ചുവരവും ഇതോടെ അസാധ്യമാകും.

കശ്മീരില്‍ ഗിലാനിക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍, രണ്ട് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍കശ്മീരില്‍ ഗിലാനിക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍, രണ്ട് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

English summary
congress masterplan to defeat rebel siddaramiah loyalist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X