• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗോവയില്‍ ഫീല്‍ഡിലേക്ക് തിരിച്ചെത്തി കോണ്‍ഗ്രസ്, ടിഎംസിയെ മറന്നു, ബിജെപിയെ നേരിടുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഗോവയില്‍ തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിട്ടെങ്കിലും ശക്തമായ തിരിച്ചുവരവിനൊരുങ്ങി കോണ്‍ഗ്രസ്. തൃണമൂല്‍ കോണ്‍ഗ്രസിനെ അവഗണിച്ച് ബിജെപിയെ നേരിടാനാണ് കോണ്‍ഗ്രസ് ശ്രമം. അതേസമയം ആംആദ്മി പാര്‍ട്ടിയും ഒരുപക്ഷത്ത് വെല്ലുവിളിയായിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടി പ്രഖ്യാപിച്ച് തുടങ്ങിയിട്ടുണ്ട്. േെട്ടാളം സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന ആദ്യ പാര്‍ട്ടി കൂടിയാണ് കോണ്‍ഗ്രസ്. ഇത് കൃത്യമായ ധാരണയോടെ മണ്ഡലത്തില്‍ കേന്ദ്രീകരിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കും.

ചണ്ഡീഗഡില്‍ എഎപി തരംഗം, ബിജെപിയുടെ മേയര്‍ തോറ്റു, കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്, ഞെട്ടിച്ച് ഫലംചണ്ഡീഗഡില്‍ എഎപി തരംഗം, ബിജെപിയുടെ മേയര്‍ തോറ്റു, കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്, ഞെട്ടിച്ച് ഫലം

സാധാരണ സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നു എന്നായിരുന്നു കോണ്‍ഗ്രസിനെതിരെയുള്ള പരാതി. ഇത് തിരഞ്ഞെടുപ്പ് ഫലത്തിലും കാണാറുണ്ടായിരുന്നു. ഇത്തവണ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് ഈ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയാണ്. പലവിധ സമരത്തിലൂടെ സര്‍ക്കാരിനെ നേരിടാനാണ് കോണ്‍ഗ്രസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസമായി ഗോവയില്‍ ഇത് പ്രകടമാണ്. ബിജെപിയുടെ പ്രമുഖ മന്ത്രി മിലിന്ദ് നായിക്കിനെതിരെയുള്ള ലൈംഗിക ചൂഷണ പരാതി കോണ്‍ഗ്രസാണ് ഏറ്റുപിടിച്ചത്. ഈ പ്രചാരണം വന്ന വിജയമായിരുന്നു മിലിന്ദ് നായിക്ക് ഒടുവില്‍ രാജിവെക്കുകയും ചെയ്തിരുന്നു.

നായിക്കിനെ സംരക്ഷിച്ചുവെന്ന പേരില്‍ ബിജെപി ആകെ പ്രതിരോധത്തിലാണ്. സ്ത്രീകളുടെ വോട്ട് ഇത്തവണ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് സൂചന. തൃണമൂല്‍ കോണ്‍ഗ്രസും എഎപിയും ഇത്തവണ യാതൊരു നേട്ടവും ഉണ്ടാക്കില്ലെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. ഈ രണ്ട് പാര്‍ട്ടികളും ഇപ്പോള്‍ ഗോവയില്‍ അറിയപ്പെടുന്നവരല്ല. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള തിരഞ്ഞെടുപ്പ് തന്നെയാണ് ഇപ്പോഴുമിത്. അതേസമയം കോണ്‍ഗ്രസ് വിട്ടുപോയവര്‍ തൃണമൂല്‍ കോണ്‍ഗ്രസിനും എഎപിക്കും വലിയ ബാധ്യതയായി മാറുമെന്നാണ് വിലയിരുത്തല്‍. ഇവരൊക്കെ രാഷ്ട്രീയമായ കരുത്ത് ചോര്‍ന്ന പോയ നേതാക്കളാണ്.

കോണ്‍ഗ്രസിന് പുതിയ നേതാക്കളെ തിരഞ്ഞെടുപ്പ് മേഖലയില്‍ പരീക്ഷിക്കാനും ഇതോടെ അവസരം ലഭിച്ചിരിക്കുകയാണ്. ചെറിയ പ്രാദേശിക പാര്‍ട്ടികളും കോണ്‍ഗ്രസിനൊപ്പമുണ്ട്. പുതിയ നേതാക്കള്‍ വരുന്നത് വലിയ വിശ്വാസ്യത കോണ്‍ഗ്രസിലുണ്ടാക്കാന്‍ സഹായിക്കും. ഒപ്പം നല്ലൊരു വിഭാഗം ടിക്കറ്റ് സ്ത്രീകള്‍ക്കും ലഭിക്കും., ഇത് പ്രിയങ്ക ഗാന്ധി നേരത്തെ തന്നെ ഓഫര്‍ ചെയ്തതാണ്. ഇത് രണ്ടും കൂടി വരുന്നതോടെ ഒരേസമയം കുടുംബ വോട്ടുകളും യുവാക്കളും വോട്ടും ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. ഗോവയിലെ എല്ലാ രാഷ്ട്രീയ പരിപാടികളിലും പ്രതിഷേധങ്ങളിലും നിറഞ്ഞ് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. മുമ്പത്തെ തിരഞ്ഞെടുപ്പിനേക്കാള്‍ കോണ്‍ഗ്രസ് ക്യാമ്പ് സജീവമായതും ഇത്തവണയാണ്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏഴ് എംഎല്‍എമാരാണ് കൂറുമാറിയത്. ഇതില്‍ മൂന്ന് പേര്‍ കോണ്‍ഗ്രസില്‍ നിിന്നുള്ളവരാണ്. വിശ്വജിത്ത് റാണെ, ദയാനന്ദ് സോപ്‌തെ, സുഭാഷ് ശിരോദ്കര്‍ എന്നിവരാണ് നേരത്തെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍.. അധികം വൈകാതെ തന്നെ എട്ട് എംഎല്‍എമാര്‍ ഇതേ പാത പിന്തുടരുകയായിരുന്നു. അലക്‌സോ റെജിനാല്‍ഡോ ലോറന്‍സോയുടെ രാജി മാത്രമാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തിയത്. ലോറന്‍സോ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു. ബിജെപി വിരുദ്ധ വോട്ടുകളെ എഎപിയും തൃണമൂലും ചേര്‍ന്ന് വിഭജിക്കുമെന്ന് മാത്രമാണ് ഇപ്പോഴുള്ള ആശങ്ക.

അതേസമയം കോണ്‍ഗ്രസ് ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ട് തല്‍ക്കാലം പിന്നോട്ട് പോകില്ല. അതിന് പ്രധാന കാരണം രണ്ട് എംഎല്‍എമാര്‍ മാത്രമുള്ളതാണ്. പത്തിലധികം എംഎല്‍എമാരില്ലാതെ കോണ്‍ഗ്രസിന് സംസ്ഥാനത്ത് പിടിച്ച് നില്‍ക്കാനാവില്ല. ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ശക്തമായ നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളതെന്ന് കാണിച്ചിട്ടില്ലെങ്കില്‍, തീര്‍ച്ചയായും തിരഞ്ഞെടുപ്പിന് ശേഷം ജയിച്ചവരില്‍ പലരും കോണ്‍ഗ്രസ് വിടാനുള്ള സാധ്യതയും നേതൃത്വം മുന്നില്‍ കാണുന്നുണ്ട്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുമായുള്ള സഖ്യം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ സര്‍വേയില്‍ ബിജെപിക്കെതിരെ ഗോവയില്‍ സര്‍വകാല റെക്കോര്‍ഡിലാണ് ഭരണവിരുദ്ധ വികാരമുള്ളതെന്ന് കണ്ടെത്തിയിരുന്നു.

cmsvideo
  യോഗിയെ വിറപ്പിച്ച് പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ശക്തിപ്രകടനം

  ശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടിശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടി

  English summary
  congress may comeback in goa, political decisions and candidate list help them to overcome tmc fear
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion