എന്‍സിപി, ശിവസേന, ഡിഎംകെ, തൃണമൂലിനെ പൂട്ടാന്‍ പുതു സഖ്യവുമായി കോണ്‍ഗ്രസ്, ഇനി അഗ്രസീവാകും

ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വെല്ലുവിളിയായി മാറുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസും രാഷ്ട്രീയ നീക്കം മാറ്റുന്നു. പാര്‍ലമെന്റില്‍ അടക്കം തൃണമൂല്‍ ഗാന്ധി കുടുംബത്തെയും കോണ്‍ഗ്രസ് നേതൃത്വത്തെയും തഴയുകയാണ്. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ അടക്കം പ്ലാന്‍ ചെയ്തിരിക്കുന്നത്. മമത ബാനര്‍ജിയെ കൂട്ടാതെ പുതിയ സഖ്യം എന്നതാണ് ഇപ്പോഴത്തെ പ്ലാന്‍.

അതിനായുള്ള നീക്കങ്ങള്‍ സോണിയ ഗാന്ധിയുടെ പിന്തുണയോടെ രാഹുലും പ്രിയങ്കയും ആരംഭിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കളുടെ പിന്തുണയും ഇതോടൊപ്പമുണ്ടാവും. കര്‍ണാടകത്തിലെ പ്രശാന്ത് കിഷോര്‍ എത്തിയതാണ് കോണ്‍ഗ്രസിനെ ഈ നീക്കത്തിന് പ്രേരിപ്പിച്ചത്.

1

തൃണമൂല്‍ കോണ്‍ഗ്രസുമായി ഒത്തുപോകാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ബുദ്ധിമുട്ടുണ്ട്. എന്നാല്‍ പരസ്യമായി മമത ബാനര്‍ജിയെ വെല്ലുവിളിക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ല. ഇന്ന് പാര്‍ലമെന്റില്‍ 12 എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നടത്തിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ പോലും അതില്‍ അഭ്യര്‍ത്ഥനയില്‍ ഒപ്പിട്ടിട്ടില്ലായിരുന്നു. അത് കോണ്‍ഗ്രസ് മനപ്പൂര്‍വം ഒഴിവാക്കിയതായിരുന്നു. തൃണമൂലിനെ പരസ്യമായി പിന്തുണയ്ക്കുന്നു എന്ന് തോന്നിക്കുന്ന തരത്തിലുള്ള യാതൊരു കാര്യവും ഇനി കോണ്‍ഗ്രസില്‍ നിന്നുണ്ടാവില്ല. അതേസമയം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുമുണ്ടായിരുന്നു.

2

കോണ്‍ഗ്രസ് ക്യാമ്പ് ആകെ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. മമത ഓരോ നേതാക്കളെയായി ചാക്കിട്ട് പിടിക്കുന്നതിലായിരുന്നു നിരാശ. എന്നാല്‍ ത്രിപുരയില്‍ വന്‍ തിരിച്ചടി മമതയ്ക്കുണ്ടായതോടെ കോണ്‍ഗ്രസ് ആകെ പ്രതീക്ഷയിലാണ്. തൃണമൂല്‍ ക്യാമ്പിലും നിരാശയുണ്ട്. ഇത് പ്രതിപക്ഷ നീക്കങ്ങളെ സജീവമാക്കിയിരിക്കുകയാണ്. തൃണമൂലിനെ പരസ്യമായി എതിര്‍ക്കാത്തത് അവരുടെ പിന്തുണ കൂടി ആവശ്യമാണ്. പക്ഷേ തൃണമൂലിനെ കോണ്‍ഗ്രസ് നീക്കങ്ങളില്‍ നിന്ന് ഒഴിവാക്കുന്നത് പ്രതിപക്ഷ നിരയില്‍ നിന്ന് പാര്‍ട്ടിയെ ഒഴിവാക്കാന്‍ തൃണമൂല്‍ നിരന്തരം ശ്രമിക്കുന്നത് കൊണ്ടാണ്. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ സഹായം വേണ്ട എന്നാണ് തൃണമൂല്‍ നിലപാട്.

3

യഥാര്‍ത്ഥത്തില്‍ പ്രശാന്ത് കിഷോറാണ് ഈ നീക്കത്തിന് പിന്നില്‍. പക്ഷേ പ്രശാന്തിന് ബിജെപി നേതൃത്വുമായി അടുത്ത ബന്ധമുണ്ടെന്ന് മമത ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രശാന്ത് ഇതുവരെ തിരഞ്ഞെടുപ്പില്‍ സഹായിച്ചവരൊക്കെ ഏറിയോ കുറഞ്ഞോ ബിജെപിയുമായി അടുപ്പമുണ്ടാക്കിയവരാണ്. പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് ഇതിനൊരു ഉദാഹരണം. ആന്ധ്രപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡി കേന്ദ്രത്തെ പാര്‍ലമെന്റില്‍ സഹായിക്കുന്നവരാണ്. അരവിന്ദ് കെജ്രിവാള്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് പ്രതിപക്ഷത്തെ ദുര്‍ബലമാക്കുന്നവരാണ്. ഇതും ബിജെപിയെ സഹായിക്കലാണ്. മമതാ ബാനര്‍ജിയെയും പ്രശാന്ത് നയിക്കുന്നത് ബിജെപി പാളയത്തിലേക്കാണ് എന്ന് വ്യക്തമാണ്.

4

തൃണമൂലിന്റെ ദേശീയ പ്ലാനില്‍ ഒരിക്കല്‍ പോലും കോണ്‍ഗ്രസ് ഭാഗമല്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിന്റെ ആദ്യ ദിനം യോഗം ചേര്‍ന്നപ്പോള്‍ തൃണമൂല്‍ പങ്കെടുത്തില്ല. ശിവസേനയും ചില കാരണങ്ങളാല്‍ പങ്കെടുത്തില്ല. എന്നാല്‍ സഖ്യത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കാണിക്കാതെ ശിവസേന അത് കൈകാര്യം ചെയ്തു. അത് മാത്രമല്ല അവര്‍ കോണ്‍ഗ്രസിനൊപ്പം ഉറച്ച് നില്‍ക്കുകയാണ്. ഉദ്ധവ് താക്കറെയെയും ശരത് പവാറിനെയുമാണ് മമത അടുത്തതായി കാണാന്‍ പോകുന്നത്. ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ കോണ്‍ഗ്രസിനെ അവഗണിക്കില്ല എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അതിലുപരി ഉദ്ധവ് താക്കറെ കോണ്‍ഗ്രസിനെ തുറന്ന് പിന്തുണയ്ക്കുന്നത് രാഹുലിനും പ്രതീക്ഷയാണ്.

5

അതേസമയം തൃണമൂലിനെ നേരിടുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തന്നെ ഭിന്നതയുണ്ട്. മല്ലികാര്‍ജുന്‍ ഗാര്‍ഗെ തൃണമൂലിനെ കടന്നാക്രമിക്കരുതെന്ന പക്ഷക്കാരനാണ്. തല്‍ക്കാലം മിണ്ടാതിരിക്കാനാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്. ബിജെപി പരാജയപ്പെടുത്തുക എന്ന വലിയ ലക്ഷ്യമാണ് നമുക്ക് മുന്നിലുള്ളത്. ഈ യുദ്ധത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നിന്നാണ് പോരാടേണ്ടതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ രാഹുല്‍ ഗ്രൂപ്പ് ഇതിനെ എതിര്‍ക്കുന്നു. അധീര്‍ രഞ്ജന്‍ ചൗധരിയും കെസി വേണുഗോപാലും തൃണമൂലിനെ ഒരിക്കലും വിശ്വസിക്കരുതെന്ന പക്ഷക്കാരാണ്. അഭിഷേക് ബാനര്‍ജി പരസ്യമായി രാഹുലിനെ എതിര്‍ക്കുന്നതില്‍ ഇവരാകെ രോഷത്തിലാണ്.

6

തൃണമൂല്‍ ദേശീയ പ്ലാനിന്റെ ഭാഗമായി കൂടുതല്‍ നേതാക്കളെ കൊണ്ടുപോകുമെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തൃണമൂല്‍ ബിജെപിയുടെ ബി ടീമാണെന്ന പ്രചാരണവും കോണ്‍ഗ്രസ് ആരംഭിച്ചു. അത് ബംഗാള്‍ തിരഞ്ഞെടുപ്പിന്റെ സമയത്ത് കണ്ടെന്നായിരുന്നു തൃണമൂലിന്റെ തിരിച്ചടി. എഎപിയും തൃണമൂലും ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരാണെന്ന് കോണ്‍ഗ്രസ് പറയുന്നു. പഞ്ചാബിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ് വോട്ടുബാങ്കിനെയാണ് എഎപി ലക്ഷ്യമിടുന്നത്. കര്‍ണാടകത്തിലെ നേതാക്കളെ പ്രശാന്ത് കിഷോര്‍ കണ്ടത് ഗാന്ധി കുടുംബത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. ദക്ഷിണേന്ത്യയിലും കോണ്‍ഗ്രസിനെ തകര്‍ക്കാനെത്തിയത് ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

7

കോണ്‍ഗ്രസ് ഈ സാഹചര്യത്തില്‍ പുതിയൊരു ഗെയിം പ്ലാന്‍ ഉണ്ടാക്കിയിരിക്കുകയാണ്. എന്‍സിപി, ശിവസേന, ഡിഎംകെ, എന്നിവര്‍ ചേര്‍ന്നൊരു സൗഹൃദ സഖ്യമാണ് മുന്നിലുള്ള മാര്‍ഗം. സോണിയ ഗാന്ധി ഇതിന് മുന്‍കൈയ്യെടുക്കും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതിനായി മുന്നില്‍ നില്‍ക്കും. അതിലുപരി ഇവരും കോണ്‍ഗ്രസും കൂടുതല്‍ അഗ്രസീവാകാനാണ് തീരുമാനിച്ചിരിക്കുന്നത്. തെരുവില്‍ കൂടുതല്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഗാന്ധി കുടുംബം ഈ പ്രക്ഷോഭങ്ങളുടെ നേതൃത്വം ഏറ്റെടുക്കും. പാര്‍ലമെന്റിലും മുന്നില്‍ നിന്ന് നയിക്കുന്നവരായി മാറാനാണ് കോണ്‍ഗ്രസ് പ്ലാന്‍. കൂടുതല്‍ പാര്‍ട്ടികളെ സുഹൃത്തുക്കളാക്കി മാറ്റാനാണ് അടുത്ത നീക്കം. തൃണമൂല്‍ പ്രതിപക്ഷത്തെ മുഖ്യ പാര്‍ട്ടിയാവുന്നത് തടയുകയാണ് ലക്ഷ്യം. തൃണമൂലിനെ വിശ്വസിക്കാനാവില്ലെന്ന് പ്രതിപക്ഷത്തെ ബോധ്യപ്പെടുത്തുക കൂടിയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+