Get Updates
Get notified of breaking news, exclusive insights, and must-see stories!

കമല്‍നാഥിന് ഡബിള്‍ റോള്‍, രാഹുലിന്റെ രാഷ്ട്രീയ കാര്യ സെക്രട്ടറിയായേക്കും? 300 മണ്ഡലങ്ങളില്‍ ഫോക്കസ്!

ദില്ലി: കോണ്‍ഗ്രസില്‍ നിര്‍ണായക റോള്‍ കമല്‍നാഥിന് ഒരുങ്ങുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോഴിതാ രാഹുല്‍ ഗാന്ധിയെ കേന്ദ്രീകരിച്ചുള്ള ഒരു പദവിയാണ് അദ്ദേഹത്തിന് ലഭിക്കാന്‍ പോകുന്നതെന്ന് സൂചന. ഹൈക്കമാന്‍ഡ് അടിമുടി മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞു. ജി23 നേതാക്കളെ ഉള്‍പ്പെടുത്തി കൊണ്ട് പുതിയ പാര്‍ലമെന്റ് കമ്മിറ്റി സോണിയാ ഗാന്ധി പുനസംഘടിപ്പിച്ചത് തന്നെ മാറ്റത്തിനുള്ള തുടക്കമാണ്. കമല്‍നാഥിനുള്ള പുതിയ റോള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

1

കമല്‍നാഥിന് കോണ്‍ഗ്രസിലെ അണിയറ കാര്യങ്ങള്‍ കൈകാര്യം ചെയ്ത് നല്ല പരിചയമുണ്ട്. അതാണ് അദ്ദേഹത്തെ തന്നെ ദില്ലിയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന് പിന്നില്‍. അമരീന്ദര്‍ സിംഗും അശോക് ഗെലോട്ടുമാണ് അത്രയും കാര്യപ്രാപ്തിയുള്ള നേതാക്കള്‍. എന്നാല്‍ ഇവര്‍ രണ്ട് പേരും മുഖ്യമന്ത്രിമാരാണ്. അതുകൊണ്ട് ദേശീയ ചുമതല നല്‍കാനാവില്ല. പഞ്ചാബോ രാജസ്ഥാനോ കോണ്‍ഗ്രസിന് 2023നുള്ളില്‍ നഷ്ടമായാല്‍ ഇവരും ദേശീയ തലത്തിലേക്ക് വരും.

2

കോണ്‍ഗ്രസ് ഇപ്പോള്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന ട്രബിള്‍ഷൂട്ടര്‍ റോളിലെല്ലാം കമല്‍നാഥിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. നേതാക്കളുമായി എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാനുള്ള കഴിവാണ് കമല്‍നാഥിനുള്ളത്. രണ്ട് ഓപ്ഷനാണ് കമല്‍നാഥിന് മുന്നിലുള്ളത്. ഒന്നുകില്‍ ഇടക്കാല അധ്യക്ഷനായി ചുമതലയേല്‍ക്കുക. അല്ലെങ്കില്‍ വര്‍ക്കിംഗ് പ്രസിഡന്റാവുക. അധ്യക്ഷനാവുക എന്നത് കമല്‍നാഥിന് സ്വീകാര്യമല്ല. രാഹുലിനെ ആ സ്ഥാനത്തേക്ക് വരാന്‍ സഹായിക്കാമെന്ന് കമല്‍നാഥ് ഏറ്റിട്ടുണ്ട്.

3

കമല്‍നാഥിന് ഇരട്ടപ്പദവി ഉണ്ടാകുമെന്നാണ് സൂചന. മറ്റൊരു നേതാവിനും അതുണ്ടാവില്ല. വര്‍ക്കിംഗ് പ്രസിഡന്റാവുകയും ഒപ്പം രണ്ട് വൈസ് പ്രസിഡന്റുമാരെ നിയമിക്കാനും കമല്‍നാഥിന് അധികാരമുണ്ടാവും. അതേസമയം രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി സ്ഥാനത്തേക്കാണ് കമല്‍നാഥിനെ പരിഗണിക്കുന്നത്. അതായത് അഹമ്മദ് പട്ടേലിന്റെ റോളാണിത്. സോണിയ അധ്യക്ഷയായപ്പോള്‍ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്നു അഹമ്മദ് പട്ടേല്‍. സമാനമായ റോള്‍ കമല്‍നാഥ് ഏറ്റെടുക്കുകയാണ് രാഹുലിനൊപ്പം.

4

പ്രിയങ്കയ്ക്കും രാഹുലിനും റോള്‍ നല്‍കാനാണ് സോണിയ താല്‍പര്യപ്പെടുന്നത്. ഇവര്‍ക്കൊപ്പം സംഘടനാ ചുമതല കമല്‍നാഥിനെ ഏല്‍പ്പിക്കുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് മുന്നിലുള്ള പ്ലാന്‍. ഗാന്ധി കുടുംബത്തിന്റെ പൂര്‍ണ വിശ്വാസം കമല്‍നാഥിനുണ്ട്. ജി23 നേതാക്കളും ടീം രാഹുലും ഒരേപോലെ കമല്‍നാഥിനെ സ്വാഗതം ചെയ്യുന്നുണ്ട്. രാഹുല്‍ ഗാന്ധി ശൈലി മാറ്റാത്ത സാഹചര്യത്തില്‍ കമല്‍നാഥിന്റെ ഈ അനുനയ ശൈലി കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

5

മുമ്പ് ജി23 നേതാക്കളിലൊരാളെ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തപ്പോള്‍ അവസാന നിമിഷം വോട്ടിംഗില്‍ ജയിക്കാനുള്ള വോട്ട് കിട്ടില്ലെന്ന അവസ്ഥ വന്നപ്പോള്‍ കമല്‍നാഥാണ് സഹായിച്ചത്. അന്ന് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ എതിരാളിയായിരുന്ന ബിഎസ്പിയെയാണ് കമല്‍നാഥ് നേരിട്ട് വിളിച്ചത്. മായാവതി വിളിച്ച് കുറവ് വന്ന വോട്ട് നേടിയെടുത്ത കമല്‍നാഥിന്റെ നയതന്ത്ര മിടുക്കാണ് ജി23യുടെ പിന്തുണയ്ക്ക് കാരണം. പ്രതിപക്ഷ നിരയില്‍ ഏറ്റവും സ്വീകാര്യനായ നേതാവും കമല്‍നാഥാണ്.

6

കമല്‍നാഥിനെ നേരത്തെ പവാര്‍ വിളിച്ചതും ഈ സൗഹൃദം കൊണ്ടാണ്. മാധ്യമങ്ങളുമായി ഏറ്റവും അടുപ്പവും കമല്‍നാഥിനുണ്ട്. യുപിഎ സര്‍ക്കാരിലെ പാര്‍ലമെന്ററി കാര്യ മന്ത്രിയായുള്ള അദ്ദേഹത്തിന്റെ നേട്ടവും എടുത്ത് പറയേണ്ടതാണ്. രാഹുലിന് മുന്നില്‍ ഒരിക്കലും പരാതി പറയാത്ത, എന്നാല്‍ ഏത് കാര്യവും കൃത്യമായി ചെയ്യുന്ന നേതാവെന്ന പരിവേഷവും കമല്‍നാഥിനുണ്ട്. പ്രതിപക്ഷ നിരയില്‍ രാഹുല്‍ ഗാന്ധിയുടെ സ്വീകാര്യത വര്‍ധിപ്പിക്കാനും തിരഞ്ഞെടുപ്പ് മാനേജ്‌മെന്റുകള്‍ നന്നായി നടക്കാനും കമല്‍നാഥിന് സാധിക്കും.

7

അതേസമയം കമല്‍നാഥിന്റെ വരവിന് പിന്നില്‍ പ്രശാന്ത് കിഷോറിന്റെ കരങ്ങളാണ്. കിഷോര്‍ നിര്‍ദേശിച്ച മാറ്റങ്ങളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. 300 പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ഡാറ്റ പ്രശാന്ത് കിഷോറിന്റെ കൈവശമുണ്ട്. ഈ മണ്ഡലങ്ങളില്‍ ഈ ഡാറ്റ ഉപയോഗിച്ച് ജയിക്കാനാവുമെന്ന് 2014ല്‍ കിഷോര്‍ തെളിയിച്ചതാണ്. പലയിടത്തും ഭൂരിപക്ഷം വര്‍ധിച്ചത് ആ ഡാറ്റ കൊണ്ടാണ്. ഇതില്‍ 200 സീറ്റ് കോണ്‍ഗ്രസിനായി നേടിക്കൊടുക്കുകയാണ് പികെയുടെ പ്ലാന്‍. കോണ്‍ഗ്രസിന് ആവശ്യവും ഈ ഡാറ്റയാണ്. ഈ മണ്ഡലങ്ങളിലെ രാഷ്ട്രീയ സാഹചര്യം എന്തെന്ന് ആ ഡാറ്റയിലൂടെ കൃത്യമായി അറിയാനും സാധിക്കും.

Recommended Video

cmsvideo
    Changes in Congress leadership; Rahul Gandhi more likely to become Congress president

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+