എംഎല്‍എമാരെ മാറ്റിയേക്കും? റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസ്, ഫലം വരും മുമ്പ് ജയ്പൂരിലേക്ക്
ദില്ലി: കോണ്‍ഗ്രസ് ക്യാമ്പ് ആകെ ആശങ്കയിലാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് പത്തിന് പുറത്തുവരികയാണ്. എല്ലായിടത്തും കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ട്്. പക്ഷേ ഗോവയിലും ഉത്തരാഖണ്ഡിലുമെല്ലാം വലിയ ആശങ്കയുണ്ട്. ഈ രണ്ടിടത്തും കോണ്‍ഗ്രസ് ഏറ്റവും കക്ഷിയാവുകയും ഭൂരിപക്ഷം കിട്ടാതെ വരികയും ചെയ്താല്‍ വലിയ വെല്ലുവിളിയുണ്ടെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. പ്രധാന പ്രശ്‌നം കുതിരക്കച്ചവടമാണ്. കോണ്‍ഗ്രസ് നേതാക്കളില്‍ പലരും കൂറുമാറുന്നതില്‍ പേരുകേട്ടവരാണ്. കഴിഞ്ഞ തവണയില്‍ ഗോവയില്‍ 13 എംഎല്‍എമാരാണ് കൂറുമാറി ബിജെപിയില്‍ ചേര്‍ന്നത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ എങ്ങനെയാണ് സര്‍ക്കാരുണ്ടാക്കുകയെന്നാണ് കോണ്ഗ്രസ് ചോദിക്കുന്നത്. എംഎല്‍എമാരെ ഇത്തവണ സംരക്ഷിക്കാന്‍ പുതിയ മാര്‍ഗം നോക്കുകയാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതിനോടകം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ബന്ധപ്പെട്ട് കഴിഞ്ഞു. എംഎല്‍എമാരെ മാറ്റുന്ന കാര്യമാണ് ചര്‍ച്ച ചെയ്തത്. ഒന്നിലധികം സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാക്കുന്ന സാഹചര്യം കോണ്‍ഗ്രസിനുണ്ടാവാമെന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്. അങ്ങനെ വന്നാല്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാനാണ് നീക്കം. പഞ്ചാബിലും ഗോവയിലും ഭൂരിപക്ഷം കിട്ടില്ലെങ്കിലും, ഏറ്റവും വലിയ കക്ഷിയായി മാറുമെന്ന് കോണ്‍ഗ്രസ് കരുതുന്നത്. നിലവിലെ കോണ്‍ഗ്രസിന്റെ ഇന്റേണല്‍ റിപ്പോര്‍ട്ടില്‍ പ്രതീക്ഷിച്ച സീറ്റുകള്‍ പഞ്ചാബില്‍ ലഭിക്കില്ലെന്നാണ് ലഭിക്കില്ലന്നാണ് പറയുന്നത്. അവിടെ പക്ഷേ ബിജെപി ശക്തമല്ലാത്തത് കൊണ്ട് കോണ്‍ഗ്രസിന് ഭയമില്ല. പക്ഷേ കൂട്ടത്തോടെയുള്ള കൂറുമാറ്റമുണ്ടായാല്‍ പ്രശ്‌നം കൈവിടും. അതുകൊണ്ടാണ് റിസോര്‍ട്ടിലേക്ക് മാറ്റുന്നത്.
ഗോവയില്‍ നേരത്തെ തന്നെ നേതാക്കള്‍ കൂറുമാറുന്ന ചരിത്രമുണ്ട്. ജയ്പൂരിലെ റിസോര്‍ട്ടിലേക്കാവും കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റുക. യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമായിരിക്കും ഇവരെ മാറ്റുക. അശോക് ഗെലോട്ട് എംഎല്‍എമാരെ മാറ്റുന്ന കാര്യം പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്. സോണിയാ ഗാന്ധി. കെസി വേണുഗോപാല്‍, രാഹുലും പ്രിയങ്കയും ഇത് ഗൗരവത്തോടെയാണ് കാണുന്നത്. അടുത്തിടെ ഗെലോട്ട് ദില്ലിയിലെത്തിയിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ബിജെപി നടത്തുന്ന നീക്കങ്ങളെ കുറിച്ച് വിശദമായി ഗെലോട്ട് സംസാരിച്ചു. ബിജെപിയുടെ കണ്ണില്‍ നിന്ന് ഇവരെ മാറ്റി നിര്‍ത്താനാണ് നിര്‍ദേശം. രാജസ്ഥാനില്‍ ഭരണമുള്ളത് കൊണ്ടും, ബിജെപി അത്ര ശക്തമല്ല എന്നത് കൊണ്ടുമാണ് നേതാക്കളെ ഇങ്ങോട്ട് മാറ്റാന്‍ തയ്യാറാവുന്നത്.
മൂന്ന് സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനം നടത്തുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഇത് ഏറ്റവും കുറഞ്ഞ പ്രതീക്ഷയാണ്. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ. മണിപ്പൂരിലും യുപിയിലും വിചാരിച്ചതിനേക്കാള്‍ വലിയ നേട്ടമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. ഗോവയിലെ സാഹചര്യം ഇനിയൊരിക്കലും ആവര്‍ത്തിക്കരുതെന്നാണ് കരുതുന്നത്. സര്‍ക്കാരുണ്ടാക്കാനുള്ള നേരിയ സാധ്യത പോലും ഉപയോഗപ്പെടുത്തണമെന്നാണ് നിര്‍ദേശം. എംഎല്‍എമാരെ സുരക്ഷിതമായി നിര്‍ത്താന്‍ ഏറ്റവും മികച്ചയാള്‍ ഗെലോട്ട് തന്നെയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും എംഎല്‍എമാര്‍ നേരത്തെ രാജസ്ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇതേ പോലെ താമസിച്ചിരുന്നു. 2019ല്‍ സര്‍ക്കാരുണ്ടാക്കുന്നതിന് മുമ്പ് എംഎല്‍എമാരെ മുഴുവന്‍ ജയ്പൂരിലേക്ക് മാറ്റിയിരുന്നു കോണ്‍ഗ്രസ്.












Click it and Unblock the Notifications