കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുലാം നബി ആസാദിനെ വീണ്ടും പരിഗണിക്കാന്‍ കോണ്‍ഗ്രസ്, രാജ്യസഭയിലേക്ക് മത്സരിപ്പിച്ചേക്കും

Google Oneindia Malayalam News

ദില്ലി: രാജ്യസഭയിലേക്ക് നിര്‍ണായക നീക്കം നടത്താന്‍ കോണ്‍ഗ്രസ്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഗുലാം നബി ആസാദിന് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയേക്കും. കപില്‍ സിബല്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സീറ്റിനായി ആനന്ദ് ശര്‍മ, മുകുള്‍ വാസ്‌നിക്ക്, തുടങ്ങിയവരും രംഗത്തുണ്ട്. എന്നാല്‍ ഇവരെ പരിഗണിച്ചേക്കില്ല. കോണ്‍ഗ്രസ് ചിന്തന്‍ ശിവിറിന് ശേഷവും ആടിയുലഞ്ഞ് നില്‍ക്കുകയാണ്. കപില്‍ സിബല്‍ യുപിയില്‍ സമാജ് വാദി പാര്‍ട്ടി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേക്ക് മത്സരിക്കുന്നുണ്ട്. അതുപോലൊരു സീനിയര്‍ നേതാവിനെ ഇപ്പോള്‍ കോണ്‍ഗ്രസിന് രാജ്യസഭയില്‍ ആവശ്യമുണ്ട്.

സുഹൃത്തുക്കളുടെ വിവരങ്ങള്‍ വരെ ചികഞ്ഞെന്ന് അര്‍ച്ചന കവി; മോശമായി പെരുമാറിയില്ലെന്ന് പോലീസുകാരന്‍സുഹൃത്തുക്കളുടെ വിവരങ്ങള്‍ വരെ ചികഞ്ഞെന്ന് അര്‍ച്ചന കവി; മോശമായി പെരുമാറിയില്ലെന്ന് പോലീസുകാരന്‍

1

അതേസമയം കൂടുതല്‍ പേര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുമോ എന്ന ഭയം പാര്‍ട്ടിക്കുള്ളിലുണ്ട്. അതുകൊണ്ടാണ് രാജി സമര്‍പ്പിച്ചതെന്നും സൂചനയുണ്ട്. പതിനൊന്ന് സീറ്റുകളാണ് വരാനിരിക്കുന്ന രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസിന് ജയിക്കാനാവുക. കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കളായ ചി ചിദംബരം, ജയറാം രമേശ്, ജിതേന്ദ്ര സിംഗ്, അജയ് മാക്കന്‍ എന്നിവര്‍ക്കും കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് നല്‍കിയേക്കും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിലുണ്ടാക്കുമെന്ന് ഉറപ്പാണ്.

അതേസമയം ഈ പതിനൊന്ന് സീറ്റില്‍ വിജയിക്കുന്നതോടെ രാജ്യസഭയിലെ അംഗബലവും ബിജെപിക്ക് വര്‍ധിക്കും. നിലവില്‍ 29 അംഗങ്ങളാണ് ഉള്ളത്. ഇത് 33 പേരായി വര്‍ധിക്കും. അടുത്ത രണ്ട് മാസങ്ങള്‍ക്കുള്ളില്‍ 55 ഒഴിവുകളാണ് രാജ്യസഭയില്‍ വരുന്നത്. ചിദംബരം, രമേശ്, അംബിക സോണി, വിവേക തന്‍ക, പ്രദീപ് തംത, കപില്‍ സിബല്‍, ഛായ വര്‍മ എന്നിവരാണ് കാലാവധി പൂര്‍ത്തിയാക്കുന്നവര്‍. രാജസ്ഥാനില്‍ ഒഴിവ് വരുന്ന മൂന്ന് സീറ്റുകളും വിജയിക്കാന്‍ സാധിച്ചാല്‍ രാജ്യസഭയില്‍ സീറ്റുകള്‍ ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിക്കും. നാല് സീറ്റ് വരെ വര്‍ധിക്കാം. ഛത്തീസ്ഗഡിലെ രണ്ട് സീറ്റും കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിക്കും.

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസാണ് അധികാരത്തിലുള്ളത്. അതാണ് പ്രതീക്ഷ. തമിഴ്‌നാട്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഓരോ സീറ്റില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. ഹരിയാന, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ ഒരു സീറ്റില്‍ ജയിക്കാനുള്ള വോട്ട് കോണ്‍ഗ്രസിനുണ്ട്. ജയറാം രമേശിനെയും പി ചിദംബരത്തെയും ഹൈക്കമാന്‍ഡ് പിന്തുണയ്ക്കുന്നുണ്ടെന്നാണ് സൂചന. ഇവര്‍ രാജ്യസഭയിലെത്താന്‍ സാധ്യത ശക്തമാണ്. നിരവധി പേര്‍ വേറെയും സീറ്റ് പ്രതീക്ഷിച്ച് നില്‍ക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് ചിദംബരം സീറ്റ് പ്രതീക്ഷിക്കുന്നുണ്ട്. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ കണ്ട് അദ്ദേഹം ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. പ്രവീണ്‍ ചക്രവര്‍ത്തിയെ ഇവിടെ നിന്ന് മത്സരിപ്പിക്കാനാണ് രാഹുലിന് താല്‍പര്യം.

റോബിന്‍ ഗെയിം മനസ്സിലാക്കി കളിക്കുന്ന മാസ്റ്റര്‍ മൈന്‍ഡ്; ബിഗ് ബോസ് ഹൗസില്‍ പ്രണയമുണ്ടെന്ന് അപര്‍ണറോബിന്‍ ഗെയിം മനസ്സിലാക്കി കളിക്കുന്ന മാസ്റ്റര്‍ മൈന്‍ഡ്; ബിഗ് ബോസ് ഹൗസില്‍ പ്രണയമുണ്ടെന്ന് അപര്‍ണ

English summary
congress may send ghulam nabi azad to rajya sabha to counter dissenters voice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X