Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഓജ തകർത്തു, ഞങ്ങള്‍ക്ക് തെറ്റിയില്ല'; ലോക്സഭ പ്രസംഗത്തിന് പിന്നാലെ കോണ്‍ഗ്രസ് എംപിക്ക് അഭിനന്ദനം

ഡല്‍ഹി: മണിപ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി അംഗോംച ബിമോൾ അക്കോയിജം കഴിഞ്ഞ ദിവസം പാർലമെന്റില്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. വംശീയ കലാപം രൂക്ഷമായ മണിപ്പൂർ വിഷയത്തില്‍ നരേന്ദ്ര മോദി സർക്കാർ മൗനം പാലിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു അക്കോയിജത്തിന്റെ പ്രസംഗം. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ ആയിരുന്നു ഇന്നർ മണിപ്പൂർ മണ്ഡലത്തില്‍ നിന്നും അംഗം കലാപ വിഷയം ഉന്നയിച്ചത്.

സംസ്ഥാനത്ത് നിന്നുള്ള ഏതെങ്കിലും എംപി വളരെക്കാലത്തിന് ശേഷമാണ് ലോക്സഭയില്‍ സംസാരിക്കുന്നതെന്ന പ്രത്യേകതയും അക്കോയിജത്തിന്റെ പ്രസംഗത്തിനുണ്ടായിരുന്നു. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ സെൻ്റർ ഫോർ ദ സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റം അധ്യാപകന്‍ കൂടിയായ അക്കോയിജം കണക്കുകള്‍ നിരത്തിയായിരുന്നു സർക്കാറിനെ ആഞ്ഞടിച്ചത്.

angomchabimolakoijam-

"നിങ്ങളുടെ ഹൃദയത്തിൽ കൈവെച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 60,000 പേരെയും ആ അമ്മമാരെയും ആ വിധവകളെയും കുറിച്ച് ചിന്തിക്കുക, അവരെക്കുറിച്ച് ചിന്തിക്കുക, എന്നിട്ട് നിങ്ങൾ ദേശീയതയെക്കുറിച്ച് സംസാരിക്കുക. അപ്പോൾ മാത്രമേ ഈ ദുരന്തത്തിൻ്റെ അർത്ഥം നമുക്ക് മനസ്സിലാകൂ," കോണ്‍ഗ്രസ് എംപി പറഞ്ഞു.

ആ വേദനയും രോഷവും എന്നെപ്പോലുള്ളവരെ ഈ ജനാധിപത്യ ക്ഷേത്രത്തിൻ്റെ ഭാഗമാകാൻ പ്രേരിപ്പിച്ചു, ബിജെപി ക്യാബിനറ്റ് മന്ത്രിയെ ഞാന്‍ തോൽപ്പിച്ചു. തന്റെ സംസ്ഥാനം സിവിൽ പൊലീസിനേക്കാൾ കൂടുതൽ സായുധ പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അരലക്ഷത്തിന് മുകളില്‍ ആളുകള്‍ ഭവന രഹിതരായി. ആയിരക്കണക്കിന് ഗ്രാമങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നിട്ടും പ്രധാനമന്ത്രി മൗനം തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അക്കിയോജം പാർലമെന്റില്‍ നടത്തിയ പ്രസംഗം മണിപ്പൂരില്‍ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്. കോണ്‍ഗ്രസ് എംപിക്ക് വിവിധ കോണുകളില്‍ നിന്നും അഭിനന്ദനങ്ങളും ലഭിച്ചുകൊണ്ടിരിക്കുകയാണ്. "ഞങ്ങൾ ശരിയായ ആളെ പാർലമെൻ്റിലേക്ക് അയച്ചു. ഓജ ഞങ്ങളെ നിരാശപ്പെടുത്തിയില്ല. അദ്ദേഹം ശരിയായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചെന്നാണ്" പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

"മണിപ്പൂരിലുള്ള എല്ലാവർക്കും ഇത് ഒരു ഞെട്ടിപ്പിക്കുന്ന നിമിഷമായിരുന്നു. ഓജയുടെ 'എന്നെപ്പോലെ ആരുമില്ല' എന്ന വാക്കുകള്‍ ആളുകളെ വല്ലാതെ ബാധിച്ചു, കാരണം ഈ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം രാഷ്ട്രീയത്തിൽ ആരുമല്ലായിരുന്നു, "ഇന്നർ മണിപ്പൂർ മണ്ഡലത്തില്‍ നിന്നുള്ള ഒരു വ്യക്തിയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, കഴിഞ്ഞ ദിവസം തന്നെ മണിപ്പൂർ വിഷയത്തില്‍ പ്രധാനമന്ത്രിയും പാർലമെന്റില്‍ പ്രതികരിച്ചിരുന്നു. സെൻസിറ്റീവ് വിഷയത്തെ "രാഷ്ട്രീയവൽക്കരിക്കുന്ന് ആരോപിച്ച് അദ്ദേഹം പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. സംസ്ഥാനത്ത് ക്രമസമാധാനം കൊണ്ടുവരാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. അക്രമങ്ങൾ കുറഞ്ഞു വരികയാണെന്നും സംസ്ഥാനത്തിൻ്റെ മിക്ക ഭാഗങ്ങളിലും സ്‌കൂളുകൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+