'സ്വേച്ഛാധിപത്യത്തിലേക്കുള്ള പ്രധാനപ്പെട്ട ചുവട് വെപ്പ്', വാക്കുകൾ വിലക്കിയെതിനെതിരെ കോൺഗ്രസ് എംപി
കോഴിക്കോട്: 65 വാക്കുകൾക്ക് ഇന്ത്യൻ പാർലമെന്റിൽ വിലക്ക് ഏർപ്പെടുത്തിയത് വലിയ വിവാദമായിരിക്കുകയാണ്. സ്വേച്ഛാധിപത്യത്തിലേക്കുള്ള പ്രധാനപ്പെട്ട ചുവട് വെപ്പാണ് ഇതെന്ന് കോൺഗ്രസ് എംപി എംകെ രാഘവൻ കുറ്റപ്പെടുത്തി. ഫേസ്ബുക്കിലാണ് എംപിയുടെ പ്രതികരണം. വിമർശനങ്ങളോടുള്ള അസഹിഷ്ണുതയും എതിർ ശബ്ദങ്ങളോടുള്ള ഭയവുമാണ് പ്രകടമാകുന്നത് എന്നും എംപി കുറ്റപ്പെടുത്തി.
എംകെ രാഘവൻ എംപിയുടെ പ്രതികരണം: ' വിമർശനാത്മകമായി പ്രതിപക്ഷം പ്രയോഗിച്ചു കൊണ്ടിരിക്കുന്ന 65 വാക്കുകൾക്ക് ഇന്ത്യൻ പാർലമെന്റിൽ ഏർപ്പെടുത്തിയ വിലക്ക് സ്വേച്ഛാധിപത്യത്തിലേക്കുള്ള പ്രധാനപ്പെട്ട ചുവട് വെപ്പാണ്. വിമർശനങ്ങളെ ഒരു ഫാസിസ്റ്റ് സർക്കാർ എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ പ്രകടമായ ദൃഷ്ടാന്തമാണ്. ലോക് സഭ സെക്രട്ടറി ജനറൽ ഇറക്കിയ കൈപുസ്തകത്തിലെ പരിഷ്കരണം. വിമർശനങ്ങളോടുള്ള അസഹിഷ്ണുതയും എതിർ ശബ്ദങ്ങളോടുള്ള ഭയവുമാണ് ഇവിടെ പ്രകടമാകുന്നത്.
പാർലമെന്റിനെ ഏകാധിപത്യപരമായ രീതിയിൽ വരുതിയിലാക്കുകയും പ്രതിപക്ഷ-എതിർ ശബ്ദങ്ങളെ നിഷ്കരുണം അടിച്ചമർത്തുകയും ചെയ്യുന്ന സർക്കാർ ശൈലിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണിത്. പ്രതിപക്ഷ രഹിത പാർലമെൻറ് ആണ് ബിജെപിയും നരേന്ദ്രമോദിയും സ്വപ്നം കാണുന്നത്; ആദ്യം കോൺഗ്രസ് മുക്ത ഭാരതത്തെ കുറിച്ചാണ് മോദിയും അമിത്ഷായും സംസാരിച്ചു കൊണ്ടിരുന്നത്. കോൺഗ്രസ് മുക്ത ഭാരതം എന്നാൽ പ്രതിപക്ഷ മുക്ത ഭാരതം ആണെന്ന് ജനം ഇപ്പോൾ തിരിച്ചറിയുകയാണ്.

അഴിമതി, നുണ, കലാപം, അരാജകവാദി, ദുരുപയോഗം, മുതലക്കണ്ണീർ, സ്വേച്ഛാധിപത്യം, ഏകാധിപതി, രക്തദാഹി തുടങ്ങിയ വാക്കുകൾ തെരഞ്ഞെടുത്ത് നിരോധിച്ച സ്വേച്ഛാധിപത്യ സർക്കാർ തങ്ങളുടെ പ്രവർത്തനങ്ങളുടെ മുഖമുദ്രയാണ് ഈ ചെയ്തികളെല്ലാം എന്ന് വ്യക്തമായി വിളിച്ചു പറയുകയാണ്. ഈ നീച പ്രവർത്തനങ്ങൾ എല്ലാം എതിർ ശബ്ധങ്ങളാൽ ചോദ്യം ചെയ്യപ്പെടാതെ നടപ്പിലാക്കുമെന്ന വെല്ലുവിളിയുടെ പല്ലിളിക്കൽ കൂടിയാണ് ഈ പദങ്ങളുടെ നിരോധനം. സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രയോഗങ്ങളോട് പോലും കാട്ടുന്ന അസഹിഷ്ണുത ജനാധിപത്യ സംസ്കാരത്തിന് അപമാനവും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് നാണക്കേടുമാണ്.
രാജ്യത്തിന്റെ പരിപാവനമായ ചിഹ്നങ്ങളെയും പവിത്രമായ ഇടങ്ങളെയും രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുകയും അപമാനിക്കുകയുമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. കേവല രാഷ്ട്രീയ മുതലെടുപ്പ് സാധ്യത മാത്രം ലക്ഷ്യം വെച്ച് രാഷ്ട്രത്തിന്റെ മഹിതമായ ചിഹ്നങ്ങളുടെ മുഴുവൻ പവിത്രതയും കളങ്കപ്പെടുത്തുകയാണ് കേന്ദ്ര സർക്കാർ. സ്വാതന്ത്ര്യ സമര കാലത്ത്, രാജ്യത്തെയും സമരത്തേയും ഒറ്റിക്കൊടുത്തവർ, രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലയായ ഭരണഘടന മുതൽ ദേശീയ പതാകയും ദേശീയ ചിഹ്നങ്ങളുമെല്ലാം വിവിധങ്ങളായ രീതിയിൽ ക്രൂരമായ അപഹാസങ്ങൾക്കും ദുരുപയോഗങ്ങൾക്കും വിധേയമാക്കുകയാണ്.
ജനാധിപത്യത്തിന്റെ ഈറ്റില്ലമായ പാർലമെന്റ് മന്ദിരത്തിലെ അശോകസ്തംഭത്തിന്റെ അനാച്ഛാദന ചടങ്ങിലേക്ക് പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധികളെ ക്ഷണിക്കാത്ത നടപടിയിൽ നിന്ന് തന്നെ ഈ സർക്കാരിന് പ്രതിപക്ഷത്തെ ഉൾകൊള്ളാൻ സാധിക്കുന്ന മനസല്ല ഉള്ളതെന്ന് വ്യക്തമാണ്. ലോക്സഭാ സ്പീക്കർ, രാജ്യസഭാ ഡപ്യുട്ടി ചെയർമാൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിൽ ഭരണഘടനാ പദവിയിലിരിക്കുന്ന രാജ്യസഭാ പ്രതിപക്ഷ നേതാവിനെ പോലും ക്ഷണിച്ചില്ല എന്നത് സർക്കാരിന്റെ വളരെ ഇടുങ്ങിയ ചിന്താഗതിയെ വിളിച്ചോതുന്നു. ലോക്സഭാ, രാജ്യസഭാ സ്പീക്കര്‍മാര്‍ നേതൃത്വം നല്‍കേണ്ടുന്ന കാര്യങ്ങളില്‍ അവരെ പോലും അരികുവത്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ എകാധിപത്യത്തിലേക്കുള്ള ചുവടുവെപ്പുകളാണ്.
രാഷ്ട്ര സ്നേഹവും ദേശ കൂറും അളക്കാൻ മാപിനികൾ ഒരുക്കി, മാനദണ്ഡങ്ങൾ നിശ്ചയിച്ചു പ്രതിപക്ഷ ശബ്ദമുയർത്തുന്നവരെ രാജ്യ ദ്രോഹി മുദ്രകുത്തി രക്ഷപ്പെടാമെന്ന സർക്കാർ തന്ത്രം വ്യാമോഹം മാത്രമാണ്. അനീതിക്കെതിരെയും അഴിമതിക്കെതിരെയും പോരാടുന്നതിന്റെ പേരിൽ മാത്രം പൗരമാരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്താൻ വെമ്പൽ കൊള്ളുന്ന സർക്കാർ അവരുടെ ഇടയിലെ ഭീകരവാദ സംഘടനകളുടെ സാന്നിധ്യം തിരിച്ചറിയുന്നില്ല. അതല്ലെങ്കിൽ അറിഞ്ഞുകൊണ്ട് രാജ്യത്ത് കലാപങ്ങളുണ്ടാക്കാൻ ഭീകരവാദ സംഘടനകളുടെ സഹായത്തോട് കൂടി പ്രത്യേക മതത്തെയും, പേരിനെയും സർക്കാർ ഉപയോഗപ്പെടുത്തുന്നു. ഒരു പൗരന്റെയും ദേശ സ്നേഹത്തിന് വിലയിടാൻ സർക്കാറിനാവില്ല. പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷ ശബ്ദം ശക്തമായി അലയടിക്കുക തന്നെ ചെയ്യും'.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications