ചന്നിക്കൊപ്പം നേതൃത്വം ഒറ്റക്കെട്ട്, സിദ്ദുവിനും ജക്കറിനും പണി വരും, സോണിയക്ക് മുന്നില്‍ പരാതി
ദില്ലി: പഞ്ചാബിലെ തോല്‍വിയില്‍ നേതൃത്വം ഒന്നാകെ ഒറ്റക്കെട്ടായി ചരണ്‍ജിത്ത് സിംഗ് ചന്നിക്കൊപ്പം. നേതാക്കള്‍ക്കെതിരെ പരാതി പ്രളയമാണ് ഉയരുന്നത്. നവജ്യോത് സിംഗ് സിദ്ദുവിനും സുനില്‍ ജക്കറിനുമെതിരെയാണ് പരാതികള്‍ ഉയരുന്നത്. പഞ്ചാബിലെ എംപിമാരെല്ലാം ചന്നിക്കൊപ്പമായിരുന്നു. സോണിയാ ഗാന്ധിക്ക് മുന്നിലാണ് ഇവര്‍ പരാതികളുടെ കെട്ടഴിച്ചത്.
അതേസമയം ചന്നിക്കെതിരെ സിദ്ദുവും ജക്കറും അതിരുകടന്ന പല പരാമര്‍ശങ്ങളും നടത്തിയിരുന്നു. ചന്നിയാണ് കോണ്‍ഗ്രസിനെ തോല്‍പ്പിച്ചതെന്നും, ആര്‍ത്തിയാണ് അദ്ദേഹത്തിനെന്നും ജക്കര്‍ കുറ്റപ്പെടുത്തിയിരുന്നു. സിദ്ദുവിനെ കഴിഞ്ഞ ദിവസം അധ്യക്ഷ സ്ഥാനത്ത് നിന്ന് സോണിയ നീക്കിയിരുന്നു.

പഞ്ചാബില്‍ നിന്നുള്ള എംപിമാര്‍ ഒറ്റക്കെട്ടായി സിദ്ദുവിനും ജക്കറിനുമെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഇവര്‍ നടത്തിയ പരസ്യ പ്രസ്താവനകളാണ് പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചതെന്നാണ് സോണിയാ ഗാന്ധി എംപിമാര്‍ അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച്ച സോണിയയുമായി ഇവര്‍ സംസാരിച്ചിരുന്നു. സംസ്ഥാനത്തെ തോല്‍വിയുടെ കാരണങ്ങളാണ് സോണിയ ഇവരോട് ചോദിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസമാണ് സോണിയ അഞ്ച് സംസ്ഥാനങ്ങളിലെയും അധ്യക്ഷന്മാരെ മാറ്റിയത്. തിരഞ്ഞെടുപ്പിനിടെ സിദ്ദുവും ജക്കറും പരസ്യമായ പരാമര്‍ശങ്ങള്‍ നടത്തിയത് വലിയ തിരിച്ചടിക്ക് കാരണമായെന്ന് ഇവര്‍ കുറ്റപ്പെടുത്തി. ഭൂരിഭാഗം എംപിമാര്‍ക്കും ഇതേ നിലപാടായിരുന്നു.

സംസ്ഥാനത്തിന്റെ ചുമതല വഹിച്ച അജയ് മാക്കനും ഹരീഷ് ചൗധരിക്കുമെതിരെയും ചില എംപിമാര്‍ രംഗത്ത് വന്നിട്ടുണ്ട്. ഇവര്‍ ടിക്കറ്റുകള്‍ വില്‍ക്കുകയായിരുന്നുവെന്നും എംപിമാര്‍ കുറ്റപ്പെടുത്തി. അതേസമയം മുതിര്‍ന്ന നേതാവായ ഹരീഷ് റാവത്ത് സമാനമായ ആരോപണം ഉത്തരാഖണ്ഡില്‍ നേരിടുന്നുണ്ട്. മല്ലികാര്‍ജുന്‍ ഗാര്‍ഗെയുടെ നേതൃത്വത്തില്‍ പാനല്‍ വന്നതിന് പിന്നാലെ പ്രശ്നങ്ങള്‍ വഷളായെന്ന് അനന്ത്പൂര്‍ സാഹിബ് എംപി മനീഷ് തിവാരി കുറ്റപ്പെടുത്തി. അമരീന്ദര്‍ സിംഗിനെ മാറ്റുന്നതിലേക്കാണ് ഇത് നയിച്ചത്. പഞ്ചാബ് കോണ്‍ഗ്രസിലെ തമ്മിലടിയെ തിവാരി നേരത്തെ തന്നെ എതിര്‍ത്തിരുന്നു. സിദ്ദുവും ക്യാപ്റ്റനും തമ്മിലുള്ള പ്രശ്നങ്ങളും ബാധിച്ചെന്നാണ് വിലയിരുത്തല്‍.

തിരഞ്ഞെടുപ്പിന്റെ സമയത്ത് സിദ്ദു സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രസ്താവനകള്‍ നടത്താന്‍ തുടങ്ങിയത് വലിയ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് ചരണ്‍ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കി. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് വന്ന ശേഷം സിദ്ദു അദ്ദേഹത്തിനെതിരെ പരസ്യ പരാമര്‍ശങ്ങള്‍ നടത്തി. പാര്‍ട്ടി ഘടനയില്‍ തന്നെ അത് വിള്ളലുണ്ടാക്കി. അതേസമയം ജക്കര്‍ ഈ സമയം പാര്‍ട്ടി കാര്യങ്ങളില്‍ നിന്ന് വിട്ട് നിന്നു. കോണ്‍ഗ്രസിനെതിരെ ഹിന്ദു വിരുദ്ധ വികാരം കൊണ്ടുവന്നതിന് പ്രധാന കാരണക്കാരന്‍ ജക്കറാണ്. ഇതാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സാധ്യതകളെ ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ ഇടയായത്.

അതേസമയം സിദ്ദുവിനും ജക്കറിനുമെതിരെ നടപടിയെടുക്കാന്‍ സോണിയ നിര്ബന്ധിതയാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇവരുടെ പ രാമര്‍ശങ്ങള്‍ ഹൈക്കമാന്‍ഡിന് പോലും പിടിച്ചിട്ടില്ല. അതേസമയം ജി21 നേതാക്കള്‍ ഇന്ന് ഗുലാം നബി ആസാദിന്റെ വീട്ടില്‍ ഒത്തുച്ചേര്‍ന്നു. ശശി തരൂര്‍ അടക്കമുള്ളവര്‍ പങ്കെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വം മതേതര ശക്തികളുമായി ചേരണം. മറ്റ് ബിജെപി വിരുദ്ധ പാര്‍ട്ടികളുമായി ചേര്‍ന്ന് ഒരു ബദലുണ്ടാക്കാന്‍ ശ്രമിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസില്‍ മാറ്റം കൊണ്ടുവരാനുള്ള നീക്കങ്ങളൊന്നും ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചിട്ടില്ല. സോണിയാ ഗാന്ധി തുടരുക മാത്രമാണ് ചെയ്തത്.

അതേസമയം കപില്‍ സിബലിന്റെ വീട്ടിലായിരുന്നു ആദ്യം യോഗം ചേരാനിരുന്നത്. നേതാക്കള്‍ അദ്ദേഹത്തിനെതിരെ വന്നത് കൊണ്ടാണ് വേദി മാറ്റിയത്. ദില്ലി കോണ്‍ഗ്രസിന്റെ ചാന്ദ്നി ചൗക്ക് യൂണിറ്റ് സിബലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരിക്കുകയാണ്. ചാന്ദ്നി ചൗക്കില്‍ നിന്നുള്ള മുന്‍ എംപിയാണ് അദ്ദേഹം. ദില്ലി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ മുദിത് അഗര്‍വാള്‍ വരെ ഈ പ്രമേയത്തെ പിന്തുണച്ചു. കോണ്‍ഗ്രസിനെ അപമാനിക്കാനാണ് സിബലിന്റെ ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷം ഒരു പ്രവര്‍ത്തകനെ കൂടി കാണാന്‍ സിബല്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും അഗര്‍വാള്‍ കുറ്റപ്പെടുത്തി. അതേസമയം എഎപിയുടെയും തൃണമൂലിന്റെയും പിന്തുണയോടെ രാജ്യസഭയില്‍ എത്താന്‍ ശ്രമിക്കുന്ന രാജ്യദ്രോഹിയാണ് സിബലെന്നും ചാന്ദ്നി ചൗക്ക് നേതൃത്വം കുറ്റപ്പെടുത്തി.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications