മോദിയെ നേരിടാന്‍ കോണ്‍ഗ്രസില്ല, അഞ്ചിടത്തേക്കായി വ്യാപിച്ച് തൃണമൂല്‍, രാഹുലിനെ വെട്ടി മമത ബാനര്‍ജി
ദില്ലി: 2024ലെ പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് റോള്‍ ചെറുതാവുന്നു. പ്രാദേശിക പാര്‍ട്ടികള്‍ ചിറകുവിടര്‍ത്തി പറക്കാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസിന് പുതിയൊരു നേതാവിനെ കൂടി നഷ്ടമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെ കൊണ്ട് ഒന്നിനും നടക്കില്ലെന്ന് മമത ബാനര്‍ജി തന്നെ തുറന്ന് പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് ബിജെപിയേക്കാള്‍ പ്രതിപക്ഷ സഖ്യം ശ്രമിക്കുന്നു എന്ന ആരോപണം ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. ഭവാനിപൂരില്‍ മമതയും അഭിഷേകും ഏറ്റവുമധികം ടാര്‍ഗറ്റ് ചെയ്യുന്നതും കോണ്‍ഗ്രസിനെയാണ്. അതിന് കാരണം കോണ്‍ഗ്രസ് പ്രതിപക്ഷത്തിന്റെ സാരഥ്യം ഏറ്റെടുക്കുന്നതാണ്. ഇത് ഭിന്നിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളും.

അഞ്ചിടത്തേക്കായി വ്യാപിപ്പിക്കാനുള്ള ശ്രമം തൃണമൂല്‍ ആരംഭിച്ച് കഴിഞ്ഞു. ബംഗാളിനെ കൂടാതെ, ത്രിപുര, അസം, ഗോവ, യുപി എന്നിവിടങ്ങളിലാണ് തൃണമൂലിന്റെ പോരാട്ടം. ഭവാനിപൂരില്‍ വെച്ചാണ് ഈ പ്രഖ്യാപനം നടന്നതും. ഈ അഞ്ചിടത്തും കോണ്‍ഗ്രസിന്റെ വോട്ട് ഉപയോഗിച്ചാണ് തൃണമൂല്‍ വളരുന്നത്. അഭിഷേക് ബാനര്‍ജിയും പ്രശാന്ത് കിഷോറുമാണ് ഈ പ്ലാനിന് ചുക്കാന്‍ പിടിക്കുന്നത്. പ്രചാരണ തന്ത്രങ്ങള്‍ക്ക് അഭിഷേക് ചുക്കാന്‍ പിടിക്കുമ്പോള്‍ മമതയുടെ ഇമേജ് മേക്കോവറിനാണ് പ്രശാന്ത് പ്രാധാന്യം നല്‍കുന്നത്. മമതയ്ക്ക് കരുത്തുപകരാന്‍ പ്രശാന്ത് ബംഗാളിലേക്ക് തന്നെ കളം മാറിയിരിക്കുകയാണ്. ഭവാനിപൂരിലെ വോട്ടറാണ് അദേഹം ഇപ്പോള്‍.
എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

അഭിഷേകിന്റെയും ഡെറിക് ഒബ്രയന്റെയും പുതിയ ചുമതലകള്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിനെ അടര്‍ത്തിയെടുക്കുകയാണ്. ഗോവയില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ലൂസീഞ്ഞോ ഫലെയ്റോയെ തൃണമൂലില്‍ എത്തിച്ചിരിക്കുകയാണ് ഒബ്രയന്‍. ഗോവയില്‍ അധികാരം പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ മോഹം ഇതോടെ ഇല്ലാതായിരിക്കുകയാണ്. തൃണമൂല്‍ ഇവിടെ വോട്ടുശതമാനം വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്. ആംആദ്മി പാര്‍ട്ടിയുടെ രൂപത്തില്‍ മറ്റൊരു വെല്ലുവിളിയും കോണ്‍ഗ്രസിന് മുന്നിലുണ്ട്. ഇവര്‍ രണ്ട് പേരും ബിജെപിക്ക് ഭീഷണിയല്ല. കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിലൂടെ വളര്‍ന്ന് കോണ്‍ഗ്രസിനെ തന്നെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഇവര്‍ക്കുള്ളത്.

പ്രതിപക്ഷ പാര്‍ട്ടികളില്‍ എസ്പി, ബിഎസ്പി, തൃണമൂല്‍, എഎപി, ജെഡിയു, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ജെഡിഎസ് ബിജു ജനതാദള്‍ എന്നിവരെല്ലാം കോണ്‍ഗ്രസുമായി കോണ്‍ഗ്രസുമായി അത്ര നല്ല ബന്ധമുള്ളവരല്ല. കൂടെയുള്ള ശിവസേന, എന്‍സിപി, ഡിഎംകെ, ആര്‍ജെഡി, എന്നിവര്‍ കോണ്‍ഗ്രസിന്റെ പ്രാധാന്യത്തെ തന്നെ വെട്ടിക്കുറച്ചിരിക്കുകയാണ്. തേജസ്വി യാദവ് പറഞ്ഞത് 200 സീറ്റില്‍ കോണ്‍ഗ്രസ് ഫോക്കസ് ചെയ്താല്‍ മതിയെന്നാണ്. ഇത്രയും സീറ്റില്‍ മത്സരിച്ചാല്‍ അതോടെ കോണ്‍ഗ്രസിന് അന്ത്യശാസം വലിക്കാം. അത് തേജസ്വിക്ക് അറിയാം, ഈ 200 സീറ്റില്‍ ഉള്‍പ്പെടുന്ന മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലായി വെറും 3 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്.

പ്രശാന്ത് കിഷോര്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് ഒഴിച്ചുള്ള ബാക്കിയെല്ലാ പാര്‍ട്ടികളെയും സഹായിക്കുന്നുണ്ട്. കോണ്‍ഗ്രസിനെ എതിര്‍ത്തതോ അല്ലെങ്കില്‍ പ്രാധാന്യം വെട്ടിക്കുറച്ചതോ ആയ പാര്‍ട്ടികള്‍ നേരത്തെ പ്രശാന്തുമായി ബന്ധപ്പെട്ടവരാണ്. എന്നാല്‍ കോണ്‍ഗ്രസ് ഒരിക്കല്‍ പ്രശാന്തുമായി ചേര്‍ന്നപ്പോള്‍ നല്ല അനുഭവമല്ല ഉണ്ടായത്. തൃണമൂല്‍ പ്രശാന്തിന്റെ ഐപാക്കുമായി ശരിക്കും ജോയിച്ച് കഴിഞ്ഞു. അസമിലും ഗോവയിലും ത്രിപുരയിലും അവര്‍ സര്‍വേകള്‍ നടത്തി പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. യുപിയില്‍ മത്സരിക്കുമെന്നാണ് പുതിയ പ്രഖ്യാപനം. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ ഒരിക്കലും മമത ബാനര്‍ജി അനുവദിക്കില്ല. അത് ആഗ്രഹിക്കുന്നുമില്ലെന്നാണ് നേരത്തെ പാര്‍ട്ടി എംപി തന്നെ പറഞ്ഞത്.

എഎപി പഞ്ചാബ്, യുപി, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലാണ് മത്സരിക്കുന്നത്. തൃണമൂലിനെ പോലെ എഎപിയും ബിജെപിയെ തരിപ്പണമാക്കിയ പാര്‍ട്ടിയാണ്. ഒരുപാട് ജനകീയ വാഗ്ദാനങ്ങളാണ് അവരില്‍ നിന്ന് വന്നിരിക്കുന്നത്. ഇത് തീര്‍ച്ചയായും കോണ്‍ഗ്രസിന് ഗുണം ചെയ്യില്ല. മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസിന് നഷ്ടമായ വോട്ടുബാങ്കിലേക്കാണ് നോട്ടമിടുന്നത്. ഇത് തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് കൂടെയുണ്ടെങ്കില്‍ ഇവര്‍ക്ക് രണ്ട് പേര്‍ക്കും സാധിക്കും. കേരളത്തില്‍ സിപിഎം പോലും കോണ്‍ഗ്രസില്‍ നിന്നുള്ളവരെ സ്വീകരിച്ച് വരുന്നുണ്ട്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് കൂടെയുണ്ടെങ്കില്‍ ശിവസേനയ്ക്കും എന്‍സിപിക്കും കാര്യങ്ങള്‍ എളുപ്പമാകും. കാരണം കോണ്‍ ഗ്രസാണ് മഹാരാഷ്ട്രയില്‍ കേഡര്‍ വോട്ടുള്ള പാര്‍ട്ടി. അവര്‍ ശക്തിപ്പെട്ടാല്‍ ഉദ്ധവിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകും.

തമിഴ്നാട്ടില്‍ ഡിഎംകെ രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് നിഷേധിച്ചിരിക്കുകയാണ്. 25 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിച്ചാല്‍ രാജ്യസഭാ സീറ്റ് നല്‍കുമെന്നായിരുന്നു ഓഫര്‍. ഒപ്പം തദ്ദേശ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ തഴയാനാണ് ഡിഎംകെ ശ്രമിക്കുന്നത്. യുപിയില്‍ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിനെ അടുപ്പിക്കുന്നത് പോലുമില്ല. ശരിക്കും പറഞ്ഞാല്‍ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുണ്ടാക്കിയ സഖ്യമാണ് ഇപ്പോള്‍ ഈ തിരിച്ചടികള്ക്കൊക്കെ കാരണമായത്. കോണ്‍ഗ്രസ് പ്രതിപക്ഷമായ ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും അടക്കം ഈ പ്രതിപക്ഷ നിരയിലെ സുഹൃത്തുക്കളില്‍ നിന്ന് കോണ്‍്ഗ്രസ് ഭീഷണി നേരിടുകയാണ്. 2022ല്‍ കോണ്‍ഗ്രസ് ജയിക്കാമെന്ന് കരുതുന്ന സംസ്ഥാനങ്ങളാണിത്.

പ്രാദേശിക പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ് വളരുന്നതിനോട് താല്പര്യമില്ല. കഴിഞ്ഞ ഏഴ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം ഇരുപതിന് മുകളിലാണ്. ഇത് 2014ലും 2019ലും ഇരുപതിനടുത്തായിരുന്നു. ഇതാണ് പ്രാദേശിക പാര്‍ട്ടികള്‍ അവസരമായി കാണുന്നത്. ബംഗാളില്‍ കോണ്‍ഗ്രസ് വോട്ട് പൂര്‍ണമായും തൃണമൂലും ബിജെപിയും പങ്കെടുത്തിരിക്കുകയാണ്. ദില്ലിയില്‍ പൂര്‍ണമായും എഎപി കൊണ്ടുപോയി. പ്രാദേശിക പാര്‍ട്ടികള്‍ ശ്രമിച്ചില്ലെങ്കില്‍ അത് ബിജെപി കൊണ്ടുപോകുമെന്ന് ഉറപ്പാണ്. ഈ പാര്‍ട്ടികള്‍ക്കൊന്നും സ്വന്തം സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ യാതൊരു സഹായവും വേണ്ട ബിജെപിയെ നേരിടാന്‍.
Recommended Video

ഇതിനൊക്കെ പുറമേ രാഹുല്‍ ഗാന്ധിയാണ് ഇവര്‍ക്കൊക്കെയുള്ള ശത്രു. സോണിയാ ഗാന്ധിക്ക് ഉള്ളത് പോലെ അനുനയ സ്വഭാവം രാഹുലിനില്ല. അതുകൊണ്ട് മമതയ്ക്കും കെജ്രിവാളിനുമെല്ലാം രാഹുല്‍ ഭീഷണിയാണ്. രാഹുലിനെ പ്രതിപക്ഷത്തിന്റെ മുഖമാക്കാന്‍ മമത അനുവദിക്കില്ലെന്ന് ഉറപ്പാണ്. ഏഴ് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ഉറച്ച വിജയപ്രതീക്ഷ ഒന്നിലും ഇല്ലാത്തത് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. ഏഴിലും തോറ്റാല്‍ 2024ലേക്കുള്ള സഖ്യത്തില്‍ നിന്ന് തന്നെ കോണ്‍ഗ്രസ് പുറത്താവും. നിലവില്‍ രാഹുല്‍ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള നീക്കമൊന്നും വലിയ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. ജി23യിലേക്കാണ് പ്രാദേശിക പാര്‍ട്ടികളെല്ലാം നോട്ടമിടുന്നത്. ഇവരുടെ പിന്തുണ മതിയെന്നാണ് നിലപാട്. കോണ്‍ഗ്രസ് വന്നാല്‍ സ്വജനപക്ഷപാതം എന്ന ബിജെപിയുടെ നമ്പര്‍ എളുപ്പത്തില്‍ ചെലവാകുമെന്നും മമതയ്ക്കറിയാം.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications