• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചണ്ഡീഗഡില്‍ കണക്ക് പിഴച്ച് കോണ്‍ഗ്രസ്, എന്നാലും അധികാരത്തിലെത്തും, മേയര്‍ സ്ഥാനത്തില്‍ ട്വിസ്റ്റ്

Google Oneindia Malayalam News

ദില്ലി: ചണ്ഡീഗഡില്‍ കോണ്‍ഗ്രസ് പ്രതീക്ഷിച്ച രീതിയില്‍ ഫലം വരാത്തതില്‍ പാര്‍ട്ടിക്ക് നിരാശ. എന്നാല്‍ പൂര്‍ണമായും ഇവിടെ സാധ്യത അടഞ്ഞിട്ടില്ല. ഇവിടെ ഭരിക്കാനുള്ള സാധ്യതയാണ് മുന്നില്‍ വന്നിരിക്കുന്നത്. പക്ഷേ ബിജെപിയെ പരാജയപ്പെടുത്താമെന്ന പൂര്‍ണ ബോധ്യം ഇവിടെ ബിജെപിക്കുണ്ടായിരുന്നു. കോണ്‍ഗ്രസ് തോറ്റ പല സീറ്റുകളും വളരെ നിസ്സാര വോട്ടുകള്‍ക്കാണ്. പതിനൊന്നോളം സീറ്റുകളില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.

സാഗറിന്റെ മൊഴി മാറ്റിയത് ദിലീപിനോട് പറഞ്ഞ് അനൂപ്, നിര്‍ണായക ശബ്ദ സന്ദേശം, സാക്ഷിയെ സ്വാധീനിച്ചു

ഇതിനര്‍ത്ഥം അപ്രതീക്ഷിതമായി കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നുമുള്ള വോട്ടുകള്‍ എഎപി ചോര്‍ത്തിയെന്നാണ്. ഈ ഒരു വോട്ട് ചോര്‍ച്ച കോണ്‍ഗ്രസ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. പക്ഷേ ഇപ്പോഴും കോണ്‍ഗ്രസും എഎപിയും തമ്മില്‍ വലിയൊരു ധാരണയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

1

കോണ്‍ഗ്രസിന് സന്തോഷമുള്ള കാര്യമാണ് ശരിക്കും ചണ്ഡീഗഡില്‍ സംഭവിച്ചത്. അഞ്ച് വര്‍ഷം മുമ്പ് വെറും നാല് സീറ്റിലാണ് കോണ്‍ഗ്രസ് ഒതുങ്ങിയത്. അതാണ് എട്ടായി ഉയര്‍ന്നത്. എല്ലാ പാര്‍ട്ടികളെയും വെച്ച് നോക്കുമ്പോള്‍ വോട്ടുശതമാനത്തില്‍ വന്‍ കുതിപ്പും കോണ്‍ഗ്രസിനുണ്ടായി. 29.79 ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് കിട്ടിയത്. കോണ്‍ഗ്രസിനൊപ്പം ജനങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്. എന്നാല്‍ ഭരണവിരുദ്ധ വികാരത്തില്‍ നിന്ന് മുതലെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. ബിജെപിക്കെതിരെ കടുത്ത ജനവികാരം ചണ്ഡീഗഡിലുണ്ടായിരുന്നു. കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ഏറ്റവും മോശം ഭരണമുള്ളതും ഛണ്ഡീഗഡിലായിരുന്നു. ഇതാണ് ബിജെപിക്ക് തിരിച്ചടിയായത്.

2

35 വാര്‍ഡിലും വോട്ട് ശതമാനത്തില്‍ കോണ്‍ഗ്രസാണ് മുന്നില്‍. ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രജീന്ദര്‍ റാണയാണ് ചണ്ഡീഗഡില്‍ തിരഞ്ഞെടുപ്പ് കോര്‍ഡിനേഷന്‍ നടത്തിയിരുന്നത്. പല മണ്ഡലങ്ങളിലും വളരെ നേരിയ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിന് ഭരണം നഷ്ടമായത്. എല്ലാ വോട്ടര്‍മാര്‍ക്കും കോണ്‍ഗ്രസായിരുന്നു ആദ്യ ചോയ്‌സ്. എന്നാല്‍ ഇവിടെ എഎപിയുടെ പ്രവര്‍ത്തനം ഇതില്‍ നിന്നെല്ലാം വിട്ടുനിന്നു. കോണ്‍ഗ്രസിന്റെ വോട്ട് കൂടി അവരാണ് പിടിച്ചെടുത്തത്. അതാണ് നേരിയ വോട്ടിന് കോണ്‍ഗ്രസിന് സീറ്റ് നഷ്ടമാകാന്‍ കാരണം. മൂന്ന് മേയര്‍ പോസ്റ്റിലേക്കും കോണ്‍ഗ്രസ് മത്സരിക്കുമെന്നാണ് രജീന്ദര്‍ റാണ പറഞ്ഞിരിക്കുന്നത്.

3

മേയര്‍, സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നീ പദവികളാണ് ചണ്ഡീഗഡിലുള്ളത്. മൂന്നിലും കോണ്‍ഗ്രസ് മത്സരിക്കും. റാണയാണ് പ്രചാരണത്തെ സജീവമായി നിര്‍ത്താന്‍ കോണ്‍ഗ്രസിനെ സഹായിച്ചത്. മറ്റൊരു കോര്‍ഡിനേറ്ററായ അഭിഷേക് ദത്താണ് സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ നയിച്ചത്. കടുത്ത ഗ്രൂപ്പിസം വാണിരുന്ന ചണ്ഡീഗഡ് കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി ഈ തിരഞ്ഞെടുപ്പിന് നേരിടാന്‍ സഹായിച്ചത് അഭിഷേകും റാണയുമാണ്. ഇവര്‍ ഛണ്ഡീഗഡ് കോണ്‍ഗ്രസിനെ ഒന്നാകെ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ്. മുന്‍പ് പലകാലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം വാശിയോടെ നടന്നിരുന്നു.

4

ചണ്ഡീഗഡില്‍ യൂണിറ്റില്‍ തോല്‍വി ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ചണ്ഡീഗഡ് ഘടകത്തിന്റെ അധ്യക്ഷനായ സുഭാഷ് ചൗളയുടെ മകന്‍ സുമിത് ചൗള വരെ ഇതില്‍ തോറ്റു എന്നതാണ് അമ്പരപ്പിക്കുന്നത്. മുന്‍ കേന്ദ്ര മന്ത്രി പവന്‍ കുമാര്‍ ബന്‍സലിന് അടക്കം ഇവിടെ ടിക്കറ്റ് വിതരണത്തില്‍ വലിയ പങ്കുണ്ട്. എന്നാല്‍ നവ്യോത് സിംഗ് സിദ്ദുവിനെ പഞ്ചാബില്‍ നിന്ന് പ്രചാരണത്തിനായി ചണ്ഡീഗഡിലേക്ക് കൊണ്ടുവന്നിട്ടില്ല. കേന്ദ്ര മന്ത്രിമാര്‍ അടക്കം തിരഞ്ഞടെുപ്പ് പ്രചാരണത്തിനായി പ്രമുഖരെ തന്നെയാണ് ബിജെപി ഛണ്ഡീഗഡിലെത്തിച്ചത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിയും ചരണ്‍ ജിത്ത് സിംഗ് ചന്നിക്കും ആശങ്ക തന്നെയാണ് ഈ ഫലം. എന്നാല്‍ പഞ്ചാബില്‍ നേട്ടമുണ്ടാക്കുമെന്ന് കരുതുന്ന കാര്യങ്ങളും ഈ തിരഞ്ഞെടുപ്പിലുണ്ട്.

5

കോണ്‍ഗ്രസ് ചണ്ഡീഗഡില്‍ എട്ട് സീറ്റുകളാണ് വിജയിച്ചത്. അതായത് 12 സീറ്റുകളില്‍ കോണ്‍ഗ്രസ് റണ്ണറപ്പാണ്. ഇതിനൊപ്പമാണ് എട്ട് സീറ്റുകള്‍ കോണ്‍ഗ്രസ് വിജയിച്ചത്. രണ്ടാം നമ്പര്‍ വാര്‍ഡില്‍ വെറും പതിനൊന്ന് വോട്ടിനാണ് തോറ്റത്. പതിനൊന്നാം വാര്‍ഡുള്ളതില്‍ 90 വോട്ടുകളുടെ തോല്‍വിയാണ് നേരിട്ടത്. ഇത് രണ്ട് വിജയിക്കാവുന്ന മണ്ഡലങ്ങളായിരുന്നു. ആംആദ്മി പാര്‍ട്ടിയുടെ വോട്ടുബാങ്ക് ചില വാര്‍ഡുകളെ കേന്ദ്രീകരിച്ചായിരുന്നു. അതാണ് അവര്‍ ജയിക്കാനുള്ള കാരണം. കോണ്‍ഗ്രസിന്റെ വോട്ട് എല്ലാ വാര്‍ഡുകളിലുമായിട്ടാണ് വ്യാപിച്ച് കിടക്കുന്നത്. എഎപിയുടെ എട്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച് കാശ് നഷ്ടമായി. കോണ്‍ഗ്രസ് റണ്ണറപ്പായ പന്ത്രണ്ട് സീറ്റുകളില്‍ അഞ്ചെണ്ണം എഎപിയുടേതായിരുന്നു.

6

ആംആദ്മി പാര്‍ട്ടിയെ കോണ്‍ഗ്രസ് വിലകുറച്ച് കണ്ടതാണ് പ്രധാന പ്രശ്‌നമായി മാറിയത്. അതല്ലെങ്കില്‍ ജയിക്കാവുന്നതായിരുന്നു തിരഞ്ഞെടുപ്പ്. ബിജെപിയെ ആക്രമിക്കുന്നതിലാണ് കോണ്‍ഗ്രസ് എല്ലാ കരുത്തും ഉപയോഗിച്ചത്. എഎപി ദില്ലി മോഡല്‍ ഉപയോഗിച്ച് അതിനുള്ളിലൂടെ കരുത്ത് നേടി. ദില്ലിയിലെ വിഷയങ്ങള്‍ കൃത്യമായി അവതരിപ്പിക്കുന്നതിലാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത്. വെറും പറഞ്ഞ് പോവുക മാത്രമാണ് ചെയ്തത്. വെറും വാഗ്ദാനങ്ങള്‍ മാത്രമാണ് ദില്ലിയില്‍ എഎപി നടത്തുന്നത്. പഞ്ചാബിലും ഛണ്ഡീഗഡിലും അവര്‍ നല്‍കുന്നത് സൗജന്യ വാഗ്ദാനങ്ങളാണ്. അതേസമയം പ്രചാരണത്തിനും ആവേശമുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് പുതിയ വാഗ്ദാനം ഒന്നും നല്‍കിയില്ല. എഎപിയുടെ വാഗ്ദാനങ്ങള്‍ക്ക് കോണ്‍ഗ്രസിന് മറുപടി നല്‍കാന്‍ സാധിച്ചില്ല. പുതിയ നികുതികളൊന്നും ഏര്‍പ്പെടുത്തില്ലെന്നും, ഉള്ളത് കുറയ്ക്കുമെന്നുമായിരുന്നു ആകെ പറഞ്ഞത്.

7

വാഗ്ദാനങ്ങള്‍ ജനങ്ങള്‍ ഗൗരവത്തോടെ എടുക്കുമെന്ന് കരുതിയില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. പ്രചാരണത്തിലെ പരസ്യത്തില്‍ അടക്കം മുന്നിട്ട് നിന്നത് എഎപിയും ബിജെപിയുമാണ്. എഎപിയില്‍ ചേര്‍ന്ന വിമത സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസിന് വിജയം ഒരുക്കുന്നതില്‍ പാരയായി. ഈ വിമതരാണ് തോല്‍വിക്ക് പ്രധാന കാരണമായത്. എഎപി ടിക്കറ്റില്‍ കോണ്‍ഗ്രസ് വിമത പ്രേമലത വിജയിക്കുകയും ചെയ്തു. മൂന്നാം നമ്പര്‍ വാര്‍ഡില്‍ 2660 വോട്ട് പിടിച്ച കോണ്‍ഗ്രസ് വിമതന്‍ കമല്‍ കുമാറാണ് പാര്‍ട്ടിയുടെ തോല്‍വി ഉറപ്പിച്ചത്. വെറും 90 വോട്ടിനായിരുന്നു ജയം. പ്രധാനമായും പല നേതാക്കളും തിരഞ്ഞെടുപ്പിന് മുമ്പ് എഎപിയിലേക്ക് പോയതും, അത് നേതൃത്വം ഗൗരവത്തോടെ കാണാതിരുന്നതും തോല്‍വിക്ക് പ്രധാന കാരണമായി മാറിയിട്ടുണ്ട്.

8

ഇത്രയൊക്കെയാണെങ്കിലും കോണ്‍ഗ്രസിന് ചിലപ്പോള്‍ ചണ്ഡീഗഡില്‍ ഭരണത്തിന്റെ ഭാഗമാവാന്‍ സാധിച്ചേക്കും. മേയര്‍ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസിനെ എഎപി സമീപിച്ചിട്ടുണ്ട്. ജനുവരിയിലാണ് മേയര്‍ തിരഞ്ഞെടുപ്പ്. പിന്തുണയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ആരെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. ബിജെപിക്ക് മേയര്‍ സ്ഥാനം കിട്ടില്ലെന്ന് ഉറപ്പാക്കുകയാണ് എഎപി ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് പ്രാദേശിക നേതാക്കളെ എഎപി നേതൃത്വം ബന്ധപ്പെട്ടിരിക്കുന്നത്. എന്നാല്‍ ദേശീയ നേതൃത്വവുമായി ഇക്കാര്യം സംസാരിക്കുന്നതേയുള്ളൂ. അവരില്‍ നിന്ന് അനുമതി ലഭിക്കണം. പഞ്ചാബ് തിരഞ്ഞെടുപ്പ് മുന്നിലുള്ളതിനാല്‍ ഇവര്‍ ഒന്നിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. എഎപിക്ക് കോണ്‍ഗ്രസുമായി സഹകരിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല.

ശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടിശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടി

English summary
congress never expect to leak votes in chandigarh but there is a chance to gets its share in power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X