കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡില്‍ ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പിടിച്ചേക്കും? പുതിയ ജില്ല രൂപീകരിക്കാമെന്ന് ഉറപ്പ്

Google Oneindia Malayalam News

ദില്ലി: ഛത്തീസഗ്ഡില്‍ രാജ്‌നന്ദ്ഗാവിലെ ഖൈരാഗഡ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം നടന്നിരുന്നു. 78 ശതമാനം പോളിംഗും രേഖപ്പെടുത്തി. എന്നാല്‍ കോണ്‍ഗ്രസ് ഈ മണ്ഡലം പിടിക്കുമെന്നാണ് വിലയിരുത്തല്‍. ഖൈരാഗഡില്‍ പുതിയൊരു ജില്ല കൂടി രൂപീകരിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. ഇത് വലിയ മാറ്റം സംസ്ഥാനത്തെ കൊണ്ടുവരുമെന്നാണ് സൂചന. മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷ ബിജെപിക്കുമുണ്ട്. നഗര വോട്ടര്‍മാര്‍ വീണ്ടും തങ്ങളെ പിന്തുണയ്ക്കുമെന്നാണ് ബിജെപി കരുതുന്നത്. എന്നാല്‍ ഭൂപേഷ് ബാഗലിന്റെ ഒരു മുഴം മുന്നേ എറിഞ്ഞുള്ള നീക്കം കോണ്‍ഗ്രസ് വീണ്ടും ശക്തിപ്പെടുത്തിയിരിക്കുകയാണ്. ബാഗല്‍ സംസ്ഥാന കോണ്‍ഗ്രസിലും ഇതോടെ ശക്തനാകും.

ദിലീപിന്റെ ബന്ധുക്കള്‍ ഹാജരാവില്ല, സ്ഥലത്തില്ലെന്ന് അഭിഭാഷകന്‍, കാവ്യയുടെ കാര്യത്തിലും അനിശ്ചിതത്വംദിലീപിന്റെ ബന്ധുക്കള്‍ ഹാജരാവില്ല, സ്ഥലത്തില്ലെന്ന് അഭിഭാഷകന്‍, കാവ്യയുടെ കാര്യത്തിലും അനിശ്ചിതത്വം

1

ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ് എംഎല്‍എ ദേവവ്രത് സിംഗിന്റെ വിയോഗത്തെ തുടര്‍ന്നാണ് ഖൈരാഗഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇത് ബിജെപിയുടെയോ കോണ്‍ഗ്രസിന്റെയോ സീറ്റല്ല. ഇവിടെ വിജയിച്ചാല്‍ രണ്ട് പാര്‍ട്ടിക്കുംനേട്ടമാകും. ഖൈരാഗഡ് രാജകുടുംബാംഗമാണ് അന്തരിച്ച ദേവവ്രത്. കോണ്‍ഗ്രസില്‍ നിന്നാണ് ഇയാള്‍ അജിത് ജോഗിയുടെ പാര്‍ട്ടിയിലെത്തിയത്. ദേവവ്രതിന്റെ ഭാര്യാ സഹോദരന്‍ നരേന്ദ്ര സോണി ജനതാ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട്. ബിജെപിയും കോണ്‍ഗ്രസും ഒബിസി സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയത്. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ യശോദ വര്‍മയെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കിയത്.

ഖൈരാഗഡില്‍ കഴിഞ്ഞ തവണ വെറും 870 വോട്ടിനാണ് യശോദ വര്‍മ പരാജയപ്പെട്ടത്. ബിജെപി കോമള്‍ ജാങ്കേലിനെയാണ് രംഗത്തിറക്കിയത്. ബിജെപി ഈ മണ്ഡലം പിടിക്കണമെന്ന വാശിയോടെയാണ് പ്രവര്‍ത്തിച്ചത്. സീനിയര്‍ നേതാക്കളായ പ്രഹ്ലാദ് പട്ടേല്‍, ശിവരാജ് സിംഗ് ചൗഹാന്‍, പഗ്ഗാന്‍ സിംഗ് കുലസ്‌തെ, മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് എന്നിവരെല്ലാം പ്രചാരണത്തിനുണ്ടായിരുന്നു. ജാഗല്‍ മേഖലയില്‍ സജീവ സാന്നിധ്യമാണെന്ന് ബിജെപി അവകാശപ്പെടുന്നത്. കോണ്‍ഗ്രസാണ് ഏറ്റവും ശക്തമായ പ്രചാരണം നടത്തിയത്. തുടര്‍ച്ചയായ ആറ് ദിവസം ഭൂപേഷ് ബാഗല്‍ റോഡ്‌ഷോ നടത്തി. ഇതില്‍ തന്നെ കോണ്‍ഗ്രസിന് ഒരടി മുന്‍തൂക്കം കിട്ടിയിരുന്നു.

മറ്റ് രണ്ട് ഉപതിരഞ്ഞെടുപ്പ് നേരത്തെ കഴിഞ്ഞിരുന്നെങ്കിലും ഇത്തവണ വന്‍ പ്രഖ്യാപനമാണ് കോണ്‍ഗ്രസ് നടത്തിയത്. ഖൈരാഗഡില്‍ കേന്ദ്രീകരിക്കുന്ന പുതിയൊരു ജില്ല രൂപീകരിക്കുമെന്നാണ് പ്രഖ്യാപനം. നിലവില്‍ ജില്ലാ ആസ്ഥാനം നാല്‍പ്പത് കിലോമീറ്റര്‍ അകലെയാണിത്. ഏപ്രില്‍ പതിനാലിന് പുതിയ ജില്ല രൂപീകൃതമാകുമെന്ന് ബാഗല്‍ പറയുന്നു. ഖൈരാഗഡ്-ചുക്കാദന്‍-ഗാന്ധായ് ജില്ല എന്നാണ് ഇത് അറിയപ്പെടുക. ജനങ്ങള്‍ക്കിടയില്‍ നിന്ന് വലിയ ആവശ്യം ഇക്കാര്യത്തിലുണ്ടായിരുന്നു.ഇത് പരിഗണിച്ചാണ് ഭൂപേഷ് ബാഗല്‍ പ്രഖ്യാപനം നടത്തിയത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

കോണ്‍ഗ്രസ് ജില്ലയുണ്ടാക്കാന്‍ വേണ്ടി നിബന്ധനങ്ങള്‍ വെക്കുകയാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റാല്‍ ജില്ല രൂപീകരിക്കില്ലേ എന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. ഇത് പദവിയുടെ ദുരുപയോഗമാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഓരോ മണ്ഡലവും പ്രത്യേക ജില്ലയായി കോണ്‍ഗ്രസ് പ്രഖ്യാപിക്കുമോ എന്ന് ബിജെപി നേതാവ് വൈഷ്ണുേദവ് സായ് പറഞ്ഞു. മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പുതിയ ജില്ലയുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ഇപ്പോഴും അവര്‍ വാഗ്ദാനങ്ങള്‍ നല്‍കുകയാണ്. ആരും അവരെ രക്ഷിക്കാന്‍ പോകുന്നില്ലെന്നും രമണ്‍ സിംഗ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യ ദിനത്തിലാണ് നാല് പുതിയ ജില്ലകള്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. മോഹ്ല-മാന്‍പൂര്‍, ശക്തി, ശരണ്‍ഗഡ്-ബിലായ്ഗഡ്, മാനേന്ദ്രഗഡ് എന്നിവയാണ് പ്രഖ്യാപിച്ച ജില്ലകള്‍. ഇതിനായി 235 കോടിയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വകയിരുത്തിയത്. 16 ജില്ലകളുമായിട്ടാണ് സംസ്ഥാനം നിലവില്‍ വന്നത്. ഇതില്‍ ഇപ്പോള്‍ 32 ജില്ലകളുണ്ട്.

Recommended Video

cmsvideo
വിമാന യാത്രക്കിടെ സ്മൃതി ഇറാനിയെ പൊരിച്ച് കോണ്‍ഗ്രസ് നേതാവ്, വീഡിയോ

കാവ്യ മുന്‍കൂര്‍ ജാമ്യം തേടും, ശബ്ദസാമ്പിളുകള്‍ ദിലീപിനെ രക്ഷിക്കാനോ? ചോദ്യങ്ങളുമായി സംവിധായകന്‍കാവ്യ മുന്‍കൂര്‍ ജാമ്യം തേടും, ശബ്ദസാമ്പിളുകള്‍ ദിലീപിനെ രക്ഷിക്കാനോ? ചോദ്യങ്ങളുമായി സംവിധായകന്‍

English summary
congress new plans make them stronger in chattisgarh, here are the reasons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X