ഇസ്രത്ത് ജഹാന്‍ കേസില്‍ സത്യവാങ്മൂലം തിരുത്തിയത് അന്വേഷിക്കും: രാജ്‌നാഥ് സിങ്
ദില്ലി: ഇസ്രത്ത് ജഹാന്‍ വ്യാജ കേസിലെ ഏറ്റുമുട്ടല്‍ കേസില്‍ സത്യവാങ്മൂലം തിരുത്തിയ സംഭവം അന്വേഷിക്കുമെന്ന് കോന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ബിജെപി എംപിമാര്‍ കൊണ്ടുവന്ന ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു രാജ്‌നാഥ് സിങ്.
ഇസ്രത്ത് ജഹാന്‍ ലഷ്‌കര്‍ തീവ്രവാദിയായിരുന്നു എന്ന ആദ്യ സത്യവാങ്മൂലം തിരുത്തി നല്‍കിയത് നരേന്ദ്ര മോദിയെയും അമിത്ഷായെയും ലക്ഷ്യമിട്ടായിരുന്നെന്നും ഇതേകുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപെട്ട് നിശികാന്ത് ദുബൈയുടെ നേതൃത്വത്തില്‍ ബിജെപി എംപിമാര്‍ കൊണ്ടുവന്ന ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു രാജ്‌നാഥ് സിങ്.

സത്യവാങ്മൂലം മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം ഇടപെട്ട് തിരുത്തി എന്ന് മുന്‍ ആഭ്യനത്ര സെക്രട്ടറി ജികെ പിള്ളയുടെ ആരോപിച്ചിരുന്നു. ഇസ്രത്ത് ജഹാന് തീവ്രവാദ ബന്ധമില്ലെന്നായിരുന്നു രണ്ടാമത് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. ഇത് നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത് തടയാനുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നീക്കമായിരുനെന്നാണ് ബിജെപിയുടെ ആരോപണം.
എന്നാല്‍ ഈ വിഷയത്തില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് പറഞ്ഞ് സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം ഇറങ്ങി പോയി. നേരത്തെ നോട്ടീസ് നല്‍കിയവര്‍ക്ക് മാത്രമേ സംസാരിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളൂ എന്നാമ് സ്പീകറിന്‍രെ മറുപടി.












Click it and Unblock the Notifications