Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ; രാഹുല്‍ ഗാന്ധി വോട്ട് ചെയ്യുന്നത് ഇവിടെ...

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നാളെ. ശശി തരൂര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. രാവിലെ മുതല്‍ വൈകീട്ട് വരെ വോട്ട് ചെയ്യാന്‍ അവസരമുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ വേളയില്‍ ഉയരുന്ന ചോദ്യം രാഹുല്‍ ഗാന്ധി എവിടെയാണ് വോട്ട് ചെയ്യുക എന്നതാണ്.

ഭാരത് ജോഡോ യാത്ര നയിക്കുകയാണ് രാഹുല്‍. തമിഴ്‌നാടും കേരളവും കടന്ന് കര്‍ണാടകയിലാണ് യാത്ര. ബെല്ലാരിയില്‍ രാഹുല്‍ ഗാന്ധി വോട്ട് രേഖപ്പെടുത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു...

1

ബെല്ലാരിയിലെ സങ്കനകല്ലുവിലെ ക്യാപ് സൈറ്റിലാണ് വോട്ടിങ് കേന്ദ്രം. യാത്രയുടെ ഭാഗമായുള്ള 40 പേര്‍ക്ക് വോട്ടുണ്ട്. എല്ലാവരും ഇവിടെ തന്നെയാകും വോട്ട് രേഖപ്പെടുത്തുക എന്ന് ജയറാം രമേശ് അറിയിച്ചു. തിങ്കളാഴ്ച ജോഡോ യാത്ര ഉണ്ടാകില്ല. വോട്ടെടുപ്പ് നടക്കുന്നതിനാലാണിത്. യാത്രയുടെ ഭാഗമായുള്ള പ്രതിനിധികള്‍ക്ക് വോട്ട് ചെയ്യേണ്ടതുള്ളതിനാലാണ് ഇങ്ങനെ ഒരു ക്രമീകരണം വരുത്തിയത്.

2

ഗാന്ധി കുടുംബത്തിന് പുറത്തുള്ള വ്യക്തി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്താന്‍ പോകുകയാണ്. 24 വര്‍ഷത്തിനിടെ ആദ്യമായിട്ടാണിത്. 9000ത്തിലധികം പാര്‍ട്ടി പ്രതിനിധികളാണ് കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താന്‍ വോട്ട് രേഖപ്പെടുത്തുക. കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ആറ് തവണ തിരഞ്ഞെടുപ്പ് നടത്തി അധ്യക്ഷനെ കണ്ടെത്തിയിട്ടുണ്ടെന്ന് ജയറാം രമേശ് വിശദീകരിച്ചു.

3

സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി മന്‍മോഹന്‍ സിങ് എന്നിവര്‍ ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് തയ്യാറാക്കിയ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുക. ഡല്‍ഹിയില്‍ രണ്ട് പോളിങ് ബൂത്തുകളാണുള്ളത്. 24 അക്ബര്‍ റോഡിലും, ഡല്‍ഹി കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി ഓഫീസിലും. രാവിലെ 10 മണിക്ക് വോട്ടിങ് ആരംഭിക്കും. വൈകീട്ട് നാല് മണി വരെയാണ് വോട്ടിങ്. ബുധനാഴ്ചയാണ് വോട്ടെണ്ണുക. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലെ തന്നെ മറ്റു പാര്‍ട്ടികളും ആരാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്നറിയാനുള്ള കാത്തിരിപ്പിലാണ്.

4

ശശി തരൂര്‍ ശക്തമായ പ്രചാരണമാണ് നടത്തിയത്. പല സംസ്ഥാനങ്ങളിലും അദ്ദേഹത്തിന് പ്രതീക്ഷ നല്‍കുന്ന പ്രതികരണമായിരുന്നില്ല പാര്‍ട്ടി നേതാക്കളില്‍ നിന്നുണ്ടായത്. എന്നാല്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചു. യുവ പാര്‍ട്ടി പ്രവര്‍ത്തകര്‍ തരൂരിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, ഖാര്‍ഗെയാണ് ഔദ്യോഗിക സ്ഥാനാര്‍ഥി എന്ന പ്രതീതി ഉയര്‍ന്നിട്ടുണ്ട്. സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടില്ല.

5

പലപ്പോഴും അതിശയിപ്പിക്കുന്ന രീതിയില്‍ തിളങ്ങിയ വ്യക്തിയാണ് ശശി തരൂര്‍. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലും അദ്ദേഹം അട്ടിമറി വിജയം നേടുമോ എന്നാണ് ഇനി അറിയേണ്ടത്. കേരളത്തിലെ പ്രധാന നേതാക്കള്‍ ഖാര്‍ഗെക്ക് പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. തരൂരിന് പരിചയ സമ്പത്തില്ലെന്നാണ് ഇവരുടെ നിലപാട്. അധ്യക്ഷനായാല്‍ എന്തൊക്കെ മാറ്റം വരുത്തുമെന്ന് ഇതിനകം തരൂര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+