കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പ്രിയങ്കയ്ക്ക് മാത്രമേ കഴിയൂ; മുതിര്‍ന്ന നേതാവ് കരണ്‍ സിങ് പറയുന്നു

Google Oneindia Malayalam News

ദില്ലി: നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പ്രിയങ്കാ ഗാന്ധിക്ക് മാത്രമേ സാധിക്കൂവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കരണ്‍ സിങ്. പാര്‍ട്ടിയെ ഐക്യത്തോടെ നയിക്കാനും പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നും അവര്‍ ദേശീയ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നും കരണ്‍ സിങ് ആവശ്യപ്പെട്ടു.

Karan

ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് ഇനിയും വൈകിയാല്‍ തിരിച്ചുവരാന്‍ കഴിയാത്ത വിധം കോണ്‍ഗ്രസ് തകരും. വര്‍ക്കിങ് കമ്മിറ്റിയിലെ മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ എടുക്കുമെന്നാണ് കരുതുന്നതെന്നും ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള കരണ്‍ സിങ് പറഞ്ഞു.

ഓഗസറ്റ് പത്തിന് പ്രവര്‍ത്തക സമിതി യോഗം ചേരാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. പുതിയ അധ്യക്ഷനെ കണ്ടെത്തുക എന്നതാണ് യോഗത്തിന്റെ അജണ്ട. ഇടക്കാല പ്രസിഡന്റിനെ നിയമിക്കാനും ഒരു വര്‍ഷത്തിനകം സ്ഥിരം അധ്യക്ഷനെ കണ്ടെത്താനുമാണ് ധാരണയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ബ്രിട്ടന്‍ കളിച്ചത് തീക്കളി; ഇറാന്‍ വീണ്ടും കപ്പല്‍ പിടികൂടി, പിടിച്ചെടുത്ത എണ്ണ വിതരണം ചെയ്യുംബ്രിട്ടന്‍ കളിച്ചത് തീക്കളി; ഇറാന്‍ വീണ്ടും കപ്പല്‍ പിടികൂടി, പിടിച്ചെടുത്ത എണ്ണ വിതരണം ചെയ്യും

പ്രിയങ്കാ ഗാന്ധി ദേശീയ അധ്യക്ഷയാകണമെന്ന് നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങും ശശി തരൂര്‍ എംപിയും ആവശ്യപ്പെട്ടിരുന്നു. തീരുമാനം വൈകുന്നത് തിരിച്ചടിയാകുമെന്നും തരൂര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ചേര്‍ന്ന നേതൃയോഗത്തില്‍ താന്‍ ദേശീയ അധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന് പ്രിയങ്കാ ഗാന്ധി പരസ്യമായി പറഞ്ഞത് നേതാക്കളെ വീണ്ടും കുഴക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇടക്കാല പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നത്.

English summary
Congress new frame; Provisional Chief May Have at Least A Year Term
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X