കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി; മധ്യപ്രദേശില്‍ പശുസംരക്ഷകര്‍, കേരളത്തില്‍ അറവുകാര്‍ക്കൊപ്പം

Google Oneindia Malayalam News

റായ്പൂര്‍: കോണ്‍ഗ്രസ് നല്‍കുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ വീഴരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. മധ്യപ്രദേശില്‍ പശുസംരക്ഷകരുടെ വേഷമാണ് കോണ്‍ഗ്രസ് അണിഞ്ഞിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ മറിച്ചാണ്. അവിടെ അറവുകാര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നതെന്നും മോദി പ്രസംഗിച്ചു.

18

ഛത്തീസ്ഗഡിലെ മഹാസമുന്തില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായിരുന്നു സീതാറാം കേസരി. എന്നാല്‍ അദ്ദേഹത്തെ പുറത്താക്കിയത് സോണിയാ ഗാന്ധിക്ക് വേണ്ടിയാണ്. അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കാന്‍ സീതാറാം കേസരിയെ അനുവദിച്ചില്ല. സോണിയ ഗാന്ധിക്ക് അധ്യക്ഷയാകാന്‍ വേണ്ടി പുറത്താക്കുകയാണ് ചെയ്തതെന്നും മോദി ആരോപിച്ചു.

രാഹുല്‍ ഗാന്ധി ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. എട്ട് സ്ഥലത്ത് പോയി എട്ട് കാര്യങ്ങളാണ് രാഹുല്‍ പറയുന്നത്. ഓരോ സ്ഥലത്തെത്തുമ്പോഴും അവിടെ നിന്നാണ് അടുത്ത മുഖ്യമന്ത്രിയെന്ന് വാഗ്ദാനം ചെയ്യുന്നു. ഇത് ജനങ്ങളെ മാത്രമല്ല, പാര്‍ട്ടി പ്രവര്‍ത്തകരെയും വിഡ്ഡികളാക്കുന്നതിന് തുല്യമാണെന്നും മോദി പറഞ്ഞു.

നരേന്ദ്ര മോദിയുടെ ഉറക്കംകെടുത്തി പ്രതിപക്ഷം; നവംബര്‍ 22ന് അറിയാം, ലോക്‌സഭ തിരഞ്ഞെടുപ്പ് മാത്രമല്ല...നരേന്ദ്ര മോദിയുടെ ഉറക്കംകെടുത്തി പ്രതിപക്ഷം; നവംബര്‍ 22ന് അറിയാം, ലോക്‌സഭ തിരഞ്ഞെടുപ്പ് മാത്രമല്ല...

മധ്യപ്രദേശിലും മോദി തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിച്ചു. മധ്യപ്രദേശിലെ ഛന്ദ്വാരയിലായിരുന്നു മോദിയുടെ പ്രസംഗം. ബിജെപി അധികാരത്തില്‍ വന്നതിന് ശേഷമാണോ അതിന് മുമ്പാണോ മധ്യപ്രദേശില്‍ വികസനം വന്നത് എന്ന് അദ്ദേഹം ചോദിച്ചു.

ഏതുതരം സ്ഥാനാര്‍ഥികളെയും കോണ്‍ഗ്രസ് മല്‍സരിപ്പിക്കാന്‍ തയ്യാറാകുന്നു. ജയിച്ചാല്‍ മാത്രം മതിയെന്നാണ് അവരുടെ നിലപാട്. അഴിമതിക്കാരാണോ എന്ന് പോലും നോക്കുന്നില്ലെന്നും അത്തരക്കാര്‍ വിജയിച്ചാല്‍ എന്താകും മധ്യപ്രദേശിന്റെ അവസ്ഥയെന്നും മോദി ചോദിച്ചു.

English summary
Congress promises to protect cows in MP, slaughters them in Kerala, says PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X