Get Updates
Get notified of breaking news, exclusive insights, and must-see stories!

അമരീന്ദറിനെ പേടിച്ച് കോണ്‍ഗ്രസ്, അടിമുടി അഴിച്ചുപണിയുന്നു, പട്യാല മുന്നില്‍ കണ്ട് നീക്കം

ദില്ലി: പഞ്ചാബില്‍ അധികാരം നിലനിര്‍ത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. അടിമുടി പൊളിച്ചെഴുത്താണ് സംസ്ഥാന സമിതിയില്‍ വരാന്‍ പോകുന്നത്. താഴേ തട്ട് മുതല്‍ മാറ്റങ്ങള്‍ വന്നേ മതിയാകൂ എന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. രാഹുല്‍ ഗാന്ധി മുന്‍കൈയ്യെടുത്താണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. കേരള മോഡലിലുള്ള മാറ്റങ്ങളാണ് പഞ്ചാബിലും പരീക്ഷിക്കുന്നത്. എന്നാല്‍ കേരളത്തില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാന അധ്യക്ഷനേക്കാള്‍ കരുത്ത് മുഖ്യമന്ത്രിയാണ് പഞ്ചാബില്‍ നേടിയിരിക്കുന്നത്. പരീക്ഷണങ്ങള്‍ പലതും വരുമെന്നാണ് റിപ്പോര്‍ട്ട്. മാറ്റങള്‍ പല മണ്ഡലങ്ങളിലും തുടങ്ങി കഴിഞ്ഞു.

1

കോണ്‍ഗ്രസിന് സാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ കൂടി ശക്തമായി പ്രവര്‍ത്തനം നടത്താനാണ് നിര്‍ദേശം. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ അങ്ങോട്ട് കയറി ആക്രമിക്കാനാണ് നവജ്യോത് സിംഗ് സിദ്ദുവിന്റെ പ്ലാന്‍. അദ്ദേഹത്തിന്റെ മണ്ഡലമായ പട്യാലയില്‍ കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട മാറ്റത്തിലുണ്ട്. അമരീന്ദര്‍ രാഷ്ട്രീയ വെല്ലുവിളി ഉയര്‍ത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ കരുതലോടെ നേരിടണമെന്നാണ് രാഹുലും സിദ്ദുവും കരുതുന്നത്. ചരണ്‍ജിത്ത് സിംഗ് ചന്നിക്ക് അമരീന്ദറുമായി പ്രശ്‌നമില്ലെങ്കിലും അദ്ദേഹം സ്‌പോയിലറാവുമെന്ന് വ്യക്തമായി അറിയാം. പട്യാലയിലെ പ്രവര്‍ത്തകരുമായി ജനറല്‍ സെക്രട്ടറി ഹരീഷ് ചൗധരി ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു.

ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ ഭാര്യ പ്രണീത് കൗര്‍ ആദ്യ ദിവസത്തെ കൂടിക്കാഴ്ച്ചയില്‍ തന്നെ പങ്കെടുത്തില്ല. ക്യാപ്റ്റന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചെങ്കിലും ഇതുവരെ പ്രണീത് കൗര്‍ രാജിവെച്ചിട്ടില്ല. പല ജില്ലാ നേതാക്കളുമായും കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കള്‍ തന്നെ ചര്‍ച്ച നടത്തും. തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന്റെ അടിത്തറ ശക്തമാക്കുകയാണ് ലക്ഷ്യം. പട്യാലയിലാണ് ആദ്യ മാറ്റം ഉണ്ടാവുക. ക്യാപ്റ്റനുമായി അടുപ്പമുള്ള എല്ലാ നേതാക്കളെയും ജില്ലാ സമിതിയില്‍ നിന്നടക്കം മാറ്റാനാണ് പ്ലാന്‍. ഇവിടെ ക്യാപ്റ്റന്‍ അനുകൂലവും എതിരായതുമായ വിഭാഗങ്ങളുണ്ട്. അമരീന്ദറുമായി നേതാക്കള്‍ അടുപ്പം പുലര്‍ത്തുന്നത് തടയാനാണ് ഈ നീക്കം.

ജില്ലാ കോണ്‍ഗ്രസിലെ എല്ലാ നിയമനങ്ങളിലും അമരീന്ദറിന്റെ മുദ്രയുണ്ടാവുമായിരുന്നു. അതില്ലാതാക്കാനാണ് സിദ്ദു ലക്ഷ്യമിടുന്നത്. ഹരീഷ് റാവത്തില്‍ നിന്ന് ഹരീഷ് ചൗധരി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ യോഗമാണിത്. അടുത്ത കുറച്ച് ദിവസത്തിനുള്ളില്‍ പട്യാല കോണ്‍ഗ്രസിനായി പുതിയ സമിതിയുണ്ടാവും. ക്യാപ്റ്റനുമായി ബന്ധമുള്ള ആരും ആ സമിതിയിലുണ്ടാവില്ല. ഇതോടെ ഇവരെല്ലാം അമരീന്ദറിന്റെ പുതിയ പാര്‍ട്ടിയില്‍ ചേരാന്‍ നിര്‍ബന്ധിതരാകും. പട്യാലയിലെ മേയര്‍, ചെയര്‍മാന്‍ എന്നിവരും കൂടി അഭിപ്രായം തേടിയ ശേഷമേ മാറ്റങ്ങള്‍ കൊണ്ടുവരൂ. മദന്‍ ലാല ജലാല്‍പൂരിനായിരിക്കും ഇനി പട്യാലയില്‍ ചുമതല. ക്യാപ്റ്റന്‍ വിരുദ്ധനാണ് മദന്‍ ലാല. എന്നാല്‍ അമരീന്ദറിനെ പട്യാലയില്‍ വീഴ്ത്തുക വലിയ ടാസ്‌കാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+