കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിശ ക്ലബിലെ വീഡിയോ അല്ല..വിവാഹ ചടങ്ങിൽ..സത്യം ജയിക്കും';രാഹുലിന്റെ വീഡിയോ പങ്കിട്ട് കോൺഗ്രസ്

Google Oneindia Malayalam News

ദില്ലി; നേപ്പാളിൽ നിശാ കബ്ലിൽ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ വലിയ വിവാദങ്ങൾക്കായിരുന്നു കാരണമായത്.
പാർട്ടി കടുത്ത പ്രതിസന്ധിയിൽ തുടരുമ്പോൾ നേപ്പാളിൽ നിശാ ക്ലബ്ബിൽ പാർട്ടിയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി എന്ന കുറിപ്പോടെ ബി ജെ പി ഈ വീഡിയോ പ്രചരിപ്പിച്ചിരുന്നു. കടുത്ത വിമർശനങ്ങളായിരുന്നു രാഹുലിനെതിരെ വീഡിയോ പങ്കുവെച്ച് കൊണ്ട് ബി ജെ പി നേതാക്കൾ ഉയർത്തിയത്. ഇപ്പോഴിതാ ബി ജെ പിയുടെ പ്രചരണങ്ങൾക്ക് ചുട്ട ഭാഷയിൽ മറുപടി നൽകുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധി പങ്കെടുത്ത വിവാഹ ചടങ്ങിന്റെ വീഡിയോ പങ്കിട്ട് കൊണ്ട് തമിഴ്‌നാട്ടിൽ നിന്നുള്ള പാർലമെന്റ് അംഗം കൂടിയായ മാണിക്കം ടാഗോർ ആണ് രംഗത്തെത്തിയത്.

 rahulvdo-1651840764.jpg -Properties Reuse Image

സംഘികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് എന്ന വരികളോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. അസത്യങ്ങൾ അധികനാൾ നീണ്ടു നിൽക്കില്ല. സത്യം ജയിക്കുക തന്നെ ചെയ്യും', എന്നായിരുന്നു മണിക്കം ടാഗോറിന്റെ ട്വീറ്റ്. വീഡിയോയിൽ വിവാഹ ചടങ്ങിൽ അതിഥികൾക്കൊപ്പം ഇരിക്കുന്ന രാഹുൽ ഗാന്ധിയെ കാണാം. വിവാഹ ആചാരങ്ങളിൽ എല്ലാവർക്കുമൊപ്പം കൈയ്യടിച്ച് പങ്കുചേരുന്നുണ്ട് രാഹുൽ

കാഠ്മണ്ഡുവിലെ നൈറ്റ് ക്ലബിൽ സുഹൃത്തിനൊപ്പം രാഹുൽ നിൽക്കുന്ന ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. തുടർന്ന് ബി ജെ പി കേന്ദ്രങ്ങൾ വ്യാപകമായി വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. മുംബൈയിൽ ആക്രമണം ഉണ്ടായപ്പോഴും രാഹുൽ നിശാ ക്ലബിലായിരുന്നുവെന്നായിരുന്നു ബി ജെ പി ഐ ടി സെൽ കൺവീനർ അമിത് മാളവ്യ ട്വീറ്റ് ചെയ്തത്.

രാഹുൽ ഗാന്ധി പാർട്ട് ടൈം രാഷ്ട്രിയക്കാരൻ മാത്രമാണെന്ന വിമർശനമായിരുന്നു കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി കുറിച്ചത്. എന്നാൽ എന്നാൽ രാഹുൽ സുഹൃത്തായ മാധ്യമ പ്രവർത്തകയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതാണെന്നായിരുന്നു അന്ന് വിശദീകരിച്ചത്. ക്ഷണിച്ച പരിപാടിയിലാണ് രാഹുൽ പങ്കെടുത്തതെന്നും മോദിയെ പോലെ ക്ഷണിക്കാതെ പോയ അതിഥിയല്ലെന്നും മുതിർന്ന നേതാവ് രൺദീപ് സിംഗ് സുർജേവാല പ്രതികരിച്ചിരുന്നു. പാകിസ്താനിൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ജൻമദിനാഘോഷത്തിന് മോദി പോയതിനെ പരാമർശിച്ചായിരുന്നു സുർജേവാലയുടെ ട്വീറ്റ്. വിവാഹത്തിൽ പങ്കെടുക്കുന്നതിന് രാജ്യത്ത് എന്തെങ്കിലും വിലക്കുണ്ടോയെന്നും സുർജേവാല ചോദിച്ചിരുന്നു.

ബിഗ് ബോസിലെ റോബിന്റെ ഏറ്റവും വലിയ അസറ്റ് അതാണ്; 'കാരണക്കാരൻ ബിഗ് ബോസ് തന്നെ'..വൈറൽ കുറിപ്പ്ബിഗ് ബോസിലെ റോബിന്റെ ഏറ്റവും വലിയ അസറ്റ് അതാണ്; 'കാരണക്കാരൻ ബിഗ് ബോസ് തന്നെ'..വൈറൽ കുറിപ്പ്

അതിനിടെ വീഡിയോ സംബന്ധിച്ച് ചില വ്യാജ പ്രചരണങ്ങളും ഉണ്ടായിരുന്നു. വീഡിയോയിൽ രാഹുൽ ഗാന്ധി സംസാരിക്കുന്ന സ്ത്രീ ചൈനീസ് അംബാസിഡറാണെന്ന തരത്തിലായിരുന്നു പ്രചരണങ്ങൾ. എന്നാൽ വധുവായ സുംനിമ ഉദാസിന്റെ അടുത്ത സുഹൃത്തായ പെൺകുട്ടിയുമായാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നതെന്ന് പിന്നീട് ഫാക്ട് ചെക്ക് പേജുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഞെട്ടിച്ച് ഐശ്വര്യ ലക്ഷ്മി..'ഈ ബ്ലാക്ക് ബ്യൂട്ടി കൊള്ളാമല്ലോ'...വൈറൽ ഫോട്ടോകൾ

തുടർന്ന് സുംനിമ ഉദാസിന്റെ ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉയർത്തിക്കാട്ടി രാഹുൽ ഗാന്ധിക്കെതിരെ ബി ജെ പി രംഗത്തെിയിരന്നു. 'ഉത്തരാഖണ്ഡിലെ പ്രദേശങ്ങൾക്കുമേലുള്ള നേപ്പാളിന്റെ അവകാശവാദത്തെ സജീവമായി പിന്തുണയ്ക്കുന്ന നേപ്പാളി നയതന്ത്രജ്ഞന്റെ മകൾ സുമ്‌നിമ ഉദസിന്റെ വിവാഹച്ചടങ്ങിലാണ് രാഹുൽ ഗാന്ധി പങ്കെടുത്തത്. ചൈന മുതൽ നേപ്പാൾ വരെ എന്തിനാണ് ഇന്ത്യയുടെ അഖണ്ഡതയെ വെല്ലുവിളിക്കുന്നവരുമായി മാത്രം രാഹുലിന് ബന്ധം?", എന്നായിരുന്നു ഇതിന് ശേഷം അമിത് മാളവ്യ ട്വീറ്റ് ചെയ്തത്.

അതേസമയം രാഹുലിന്റെ ചിത്രങ്ങൾ ബി ജെ പി പ്രചരിപ്പിച്ചതോടെ പ്രത്യാക്രമണം ശക്തമാക്കി കോൺഗ്രസും രംഗത്തെത്തിയിരുന്നു. രാജ്യസഭ എംപിയും ബി ജെ പി നേതാവുമായ പ്രകാശ് ജാവേദ്കർ ഷാംപെയിൻ ബോട്ടിൽ തുറക്കുന്ന ചിത്രമായിരുന്നു കോൺഗ്രസ് പങ്കുവെച്ചത്.

Recommended Video

cmsvideo
രാഹുല്‍ ഗാന്ധിയുടെ വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ് | Oneindia Malayalam

English summary
Congress shares Rahul attending video in nepal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X